കൊല്ലം : കൊട്ടാരക്കര ഓയൂരിൽ ആറ് വയസുകാരിയെ തട്ടികൊണ്ടുപോയത് നാല് പേരടങ്ങുന്ന സംഘമെന്ന് കുട്ടിയുടെ സഹോദരൻ. തട്ടികൊണ്ടുപോയ പെൺകുട്ടിയും സഹോദരനും ട്യൂഷന് പോകും വഴിയാണ് സംഭവം നടക്കുന്നത്. ഇരുവരെയും തട്ടികൊണ്ട് പോകാന്നായിരുന്നു ശ്രമിച്ചത്. എന്നാൽ സഹോദരൻ ഇവരിൽ നിന്നും രക്ഷപ്പെടുകായായിരുന്നു. ഹോണ്ട അമേസ് കാറിലെത്തിയ പ്രതികളാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. കാറിലുണ്ടായിരുന്നത് നാല് പേരാണെന്നാണ് കുട്ടിയുടെ സഹോദരൻ പറയുന്നത്. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരായിരുന്നു കാറിലുണ്ടായിരുന്നതെന്നാണ് കുട്ടിയടെ സഹോദരൻ അബേൽ പറയുന്നത്.
"ഒരു പേപ്പർ അമ്മയ്ക്ക് നൽകാനാണെന്ന് പറഞ്ഞാണ് അവർ വന്നത്. അപ്പോൾ അവർ ഞങ്ങൾ പിടിച്ച് വലിക്കുകയായിരുന്നു, എന്റെ കൈയ്യിൽ ഒരു വടിയുണ്ടായിരുന്നു. അതുകൊണ്ട് അടിച്ചിട്ടും എന്നെ വിട്ടില്ല. എന്നെ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. കാറിലുണ്ടായിരുന്ന എല്ലാവരും മാസ്ക് ധരിച്ചിരുന്നു. ഒരു പെണ്ണും മൂന്ന് ആണുങ്ങളായിരുന്നു കാറിലുണ്ടായിരുന്നത്: ആബേൽ പറഞ്ഞു.
അതേസമയം അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് കുട്ടിയുടെ അമ്മയ്ക്ക് ഫോൺ വിളി ലഭിച്ചിരുന്നു. ഒരു സ്ത്രീയാണ് വിളിച്ചത്. കൊല്ലം പാരിപ്പള്ളിയിലെ ടവർ ലൊക്കേഷനിൽ നിന്നുമാണ് അമ്മയ്ക്ക് ഫോൺവിളി ലഭിച്ചത്. തട്ടികൊണ്ടു പോയവർ തന്നെ അമ്മയെ വിളിച്ചതെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു.
ഇന്ന് വൈകിട്ട് 4.30നാണ് സംഭവം നടക്കുന്നത്,. വ്യാപക പരിശോധനയാണ് കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ കർശന പരിശോധനയാണ് പോലീസ് നടത്തുന്നത്. ഈ കഴിഞ്ഞ അഞ്ച് മണിക്കൂർ കൊണ്ട് തട്ടികൊണ്ടു പോയവർക്ക് എത്രത്തോളം യാത്ര ചെയ്യാം അത്രയും ദൂരം പോലീസ് പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറുകളില്‍ അറിയിക്കുക: 9946 923 282, 9495 578 999.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.