തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് (Bank loan scam) സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ട് ഡിജിപി അനിൽകാന്ത് ഉത്തരവിട്ടു. 100 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് (Crime Branch) പുതിയ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കും.
കരുവന്നൂർ സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടത്തിയ ഇടപാടുകൾ പരിശോധിക്കുമ്പോൾ തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്നാണ് വ്യക്തമാകുന്നതെന്ന് രജിസ്ട്രാർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ സഹകരണ ജോയിന്റ് രജിസ്ട്രാർ വ്യക്തമാക്കിയിരുന്നു. വായ്പാ തട്ടിപ്പ് ഗുരുതരമാണ്. കൂടുതൽ രേഖകൾ പരിശോധിക്കണം. ബാങ്കിനെതിരെ കൂടുതൽ പരാതികൾ ലഭിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ALSO READ: Karuvannur bank loan scam: വിജിലൻസ് അന്വേഷണത്തിന് സാധ്യത
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടന്നിരുന്നത്. 100 കോടിയുടെ വായ്പ തട്ടിപ്പിൽ മുന്‍ സഹകരണ ബാങ്ക് ജീവനക്കാര്‍ക്ക് എതിരെയും മുൻ ഭരണസമിതി അംഗങ്ങൾക്ക് എതിരെയും കേസ് (Police case) എടുത്തിരുന്നു. ആറ് ജീവനക്കാര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.
ബാങ്കിന്റെ സെക്രട്ടറി അടക്കമുള്ള ആളുകള്‍ക്ക് എതിരെ കേസെടുത്തിട്ടുണ്ട്. നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ എത്തുമ്പോള്‍ പണം ലഭ്യമായിരുന്നില്ല. ഇതേതുടര്‍ന്നുള്ള പരിശോധനയിലാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്. 2014 മുതൽ 2020 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തൽ. ബാങ്കിൽ നിന്ന് വായ്പയെടുത്ത് കൃത്യമായി പലിശ അടച്ചിരുന്ന പലർക്കും ജപ്തി നോട്ടീസ് വന്നതോടെയാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്.
ALSO READ: CPM നിയന്ത്രണത്തിലുള്ള തൃശൂർ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 100 കോടിയുടെ വായ്പ തട്ടിപ്പ്
പരിശോധനയിൽ വൻ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ഒരാൾ ആധാരം ഈട് നൽകി ബാങ്കിൽ നിന്ന് വായ്പയെടുത്താൽ അതേ ആധാരം ഉപയോഗിച്ച് മറ്റൊരു വായ്പയെടുക്കുകയും തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയുമാണ് ചെയ്തിരുന്നത്. ഓഡിറ്റ് (Audit) നടത്തിയതോടെയാണ് വലിയ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA