ജമ്മുകശ്മീരിൽ ബാങ്ക് മാനേജരെ ഭീകരർ വെടിവെച്ച് കൊന്നു

Jammu Kashmir: രാജസ്ഥാൻ സ്വദേശിയായ വിജയ് കുമാറാണ് കൊല്ലപ്പെട്ടത്. ഇലാഖാഹി ദേഹതി ബാങ്കിന്റെ കുൽഗാം ബ്രാഞ്ചിലെ മാനേജരായിരുന്നു വിജയ് കുമാർ. 

Written by - Zee Malayalam News Desk | Last Updated : Jun 2, 2022, 01:55 PM IST
  • കുൽഗാം ജില്ലയിലെ അരേ മോഹൻപോറ ഗ്രാമത്തിലെ ഇലാഖാഹി ദേഹതി ബാങ്കിൽ ജീവനക്കാരന് നേരെ ഭീകരർ വെടിയുതിർത്തതായി കശ്മീർ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു
  • രാജസ്ഥാനിലെ ഹനുമാൻഗഢ് സ്വദേശിയാണ് കൊല്ലപ്പെട്ട വിജയ് കുമാർ
  • ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചതായും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി
  • ആക്രമണം നടത്തിയ തീവ്രവാദികൾക്കായി പ്രദേശത്ത് സുരക്ഷാ സേനയും പോലീസും തിരച്ചിൽ ശക്തമാക്കി
ജമ്മുകശ്മീരിൽ ബാങ്ക് മാനേജരെ ഭീകരർ വെടിവെച്ച് കൊന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ബാങ്ക് ജീവനക്കാരൻ ഭീകരരുടെ വെടിയേറ്റ് മരിച്ചു. രാജസ്ഥാൻ സ്വദേശിയായ വിജയ് കുമാറാണ് കൊല്ലപ്പെട്ടത്. ഇലാഖാഹി ദേഹതി ബാങ്കിന്റെ കുൽഗാം ബ്രാഞ്ചിലെ മാനേജരായിരുന്നു വിജയ് കുമാർ. വിജയ് കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ട് ദിവസം മുൻപ് കുൽഗാമിലെ ഗോപാൽപോര ഗ്രാമത്തിലെ സ്കൂൾ അധ്യാപിക ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു. ജമ്മുവിലെ സാംബ ഏരിയയിലെ സ്‌കൂൾ അധ്യാപിക രജനി ബല്ലയും ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

വിജയ് കുമാർ ബാങ്കിലേക്ക് വരുന്ന വഴിയാണ് ഭീകരർ വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. കുൽഗാം ജില്ലയിലെ അരേ മോഹൻപോറ ഗ്രാമത്തിലെ ഇലാഖാഹി ദേഹതി ബാങ്കിൽ ജീവനക്കാരന് നേരെ ഭീകരർ വെടിയുതിർത്തതായി കശ്മീർ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രാജസ്ഥാനിലെ ഹനുമാൻഗഢ് സ്വദേശിയാണ് കൊല്ലപ്പെട്ട വിജയ് കുമാർ. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചതായും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ആക്രമണം നടത്തിയ തീവ്രവാദികൾക്കായി പ്രദേശത്ത് സുരക്ഷാ സേനയും പോലീസും തിരച്ചിൽ ശക്തമാക്കി.

ALSO READ: Jammu Kashmir blast: ജമ്മു കശ്മീരിൽ സൈനികർ സഞ്ചരിച്ച വാഹനത്തിൽ സ്ഫോടനം; മൂന്ന് സൈനികർക്ക് പരിക്കേറ്റു

കുൽഗാമിൽ ബാങ്ക് മാനേജർക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഏറ്റെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. ഇനിയും ഇത്തരം ആക്രമണങ്ങൾ നടത്തുമെന്നും ഭീഷണിയുണ്ട്. നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള കൊലപാതകത്തെ അപലപിച്ചു. ഇത്തരം സംഭവങ്ങൾ ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു. മെയ് 12 ന് കശ്മീരി പണ്ഡിറ്റ് വിഭാ​ഗത്തിൽപ്പെട്ട രാഹുൽ ഭട്ടിനെ ചദുരയിലെ ഓഫീസിനുള്ളിൽ വച്ച് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ഇയാളുടെ കൊലപാതകത്തിന് ശേഷം ഒരു നടിയെ അവരുടെ വീട്ടിൽ വച്ചും സ്കൂൾ അധ്യാപികയെ സ്കൂൾ പരിസരത്ത് വച്ചും ഭീകരർ കൊലപ്പെടുത്തിയിരുന്നു. സാധാരണക്കാർക്ക് നേരെ ഭീകരാക്രമണം വർധിക്കുന്നതിൽ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം ഇത്തരത്തിലുണ്ടാകുന്ന പതിനാറാമത്തെ കൊലപാതകമാണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News