പാലക്കാട്: രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തികൊണ്ടുവന്ന 17,00000/--രൂപയുടെ ഇന്ത്യൻ കറൻസിയുമായി ട്രെയിൻ യാത്രക്കാരനെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വച്ചു റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) അറസ്റ്റ് ചെയ്തു. കോട്ടയം,ഈരാറ്റുപേട്ട, നടക്കൽ,സ്വദേശി കരീം മൻസിലിൽ അബ്ദുൾ കരീം മകൻ മുഹമ്മദ് ഹാഷിം 52 വയസ്സ് എന്ന ആളെയാണ് ആണ് RPF അറസ്റ്റ് ചെയ്തത്.
പൂനെ കന്യാകുമാരി ജയന്തി ജനത എക്സ്പ്രസിൽ - സേലത്ത് നിന്ന് അങ്കമാലിയിലേക്ക് റിസർവേഷൻ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്ത ഇയാളുടെ അരയിൽ തുണികൊണ്ട് പ്രത്യേകം തയ്യാറാക്കിയ അരപ്പട്ടയിൽ ഒളിപ്പിച്ച നിലയിൽ ആയിരിന്നു പണം സൂക്ഷിച്ചിരുന്നത്.പണം കൈവശം വയ്ക്കാനുള്ള യാതൊരു വിധ രേഖകളും കൈവശം ഉണ്ടായിരുന്നില്ല.
ALSO READ : Crime: വൈദികനായി വേഷംകെട്ടി ഹോട്ടൽ വ്യവസായിയിൽ നിന്ന് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ
പിടിച്ചെടുത്ത പണവും പ്രതിയെയും തുടർ അന്വോഷണത്തിനായി പാലക്കാട് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിംഗ് അസിസ്റ്റന്റ് ഡയറക്ടർക്ക് കൈമാറി. കേസിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് ആർപിഎഫ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...