ഹൈദരാബാദ്: സഹപ്രവർത്തകയെ മയക്കുമരുന്നു നൽകി ബോധരഹിതയാക്കിയ ശേഷം കാറിൽവച്ച് പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്ത രണ്ട് സെയിൽസ് എക്‌സിക്യൂട്ടീവുമാരെ പോലീസ് പൊക്കി. പ്രതികളായ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടീവുമാരായ സങ്കറെഡ്‌ഡിജനാർദൻ റെഡ്‌ഡി എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
Also Read: ഗോവയിൽ പരിചയപ്പെട്ട വിദേശ വനിതയെ ദുബായിൽ വിളിച്ചു വരുത്തി പീഡനം; ഒരാൾ അറസ്റ്റിൽ
ഇവരുടെ കമ്പനിയിൽ ജോലിയുള്ള 26 വയസുള്ള യുവതിയെയാണ് ക്രൂരമായി പീഡിപ്പിച്ചത്. സംഭവം നടന്നത് ജൂൺ 30 ന് രാത്രിയായിരുന്നു. ഹോസ്റ്റലിൽ താമസിക്കുന്ന യുവതിയും സഹപ്രവർത്തകരായ പ്രതികളും സംഭവ ദിവസം ഒരുമിച്ച് യാത്ര പോകുകയായിരുന്നു. തിരികെ വരുന്നതിനിടയിലാണ് പ്രതികൾ യുവതിക്ക് ശീതളപാനീയത്തിൽ മയക്കുമരുന്ന് കലക്കി കൊടുത്ത് പീഡിപ്പിച്ചത്.
Also Read: 98 ദിവസങ്ങൾക്ക് ശേഷം വ്യാഴം വക്ര ഗതിയിലേക്ക്; 2025 വരെ ഇവർക്ക് രാജകീയ ജീവിതം!
രാത്രി മണിക്കൂറുകളോളം യുവതിയെ കാറിൽവെച്ചു പീഡിപ്പിച്ച പ്രതികൾ പിറ്റേന്ന് അവശനിലയിലായ പെൺകുട്ടിയെ മിയാപൂരിലെ ഹോസ്റ്റലിന് സമീപം ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. അതിജീവിതയുടെ പരാതിയിലാണ് മിയാപൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതികൾ വളരെ ആസൂത്രിതമായാണ് യുവതിയെ പീഡിപ്പിക്കാൻ പ്ലാൻ ഉണ്ടാക്കിയത് എന്നാണ് പോലീസ് പറയുന്നത്. തിരികെ വരുന്ന വഴിയിൽ രാത്രിയിൽ പണി നടക്കുന്ന കെട്ടിടത്തിനു സമീപം കാർ നിർത്തിയ പ്രതികൾ കാർ തകരാറെന്നാണ് യുവതിയോട് പറയുകയും തുടർന്ന് യുവതിയെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചെങ്കിലും അവർ അത് നിരസിച്ചു.
Also Read: രാഹുവിന്റെ നക്ഷത്ര മാറ്റം ഇവർക്ക് ലഭിക്കും രാജകീയ ജീവിതം!
ശേഷം ജനാർദ്ദനൻ യുവതിക്ക് ശിതള പാനീയവും മധുരപലഹാരവും നൽകുകയായിരുന്നു. വെള്ളം കുടിച്ച യുവതിക്ക് പെട്ടെന്ന് തലകറക്കം അനുഭവപ്പെട്ടു. രാവിലെ മുതൽ ഭക്ഷണം കഴിക്കാത്തതിനാലാണ് മയക്കമെന്നാണ് യുവതി ആദ്യം കരുതിയത്. ഇതിനിടെ ജനാർദ്ദനൻ കൂടുതൽ മധുര പലഹാരങ്ങൾ നൽകിയതോടെ യുവതി ബോധരഹിതയാകുകയും തുടർന്ന് ഇരുവരും ചേർന്ന് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ യുവതി വ്യക്തമാക്കിയിരിക്കുന്നത്. അറസ്റ്റു ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.