Crime News: ഗോവയിൽ വിനോദ സഞ്ചാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

Crime News: യുവതിയും ലക്ഷ്മണും തമ്മിൽ നേരത്തെ തന്നെ പരിചയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരും വിമാനത്തിൽ വെച്ച് കണ്ടുമുട്ടുകയും പരസ്പരം നമ്പർ കൈമാറുകയും ചെയ്തിരുന്നു.

Written by - Ajitha Kumari | Last Updated : Aug 25, 2023, 07:41 PM IST
  • വിനോദ സഞ്ചാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ
  • ആഗസ്റ്റ് 23 ന് വടക്കേ ഗോവയിലായിരുന്നു സംഭവം
  • യുവതിയുടെ പരാതിയിൽ 47കാരനായ ലക്ഷ്മൺ ശിയാറിനെ ഗോവ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
Crime News: ഗോവയിൽ വിനോദ സഞ്ചാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

പനാജി: ഗോവയിൽ വിനോദ സഞ്ചാരിയായ യുവതിയ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ. ആഗസ്റ്റ് 23 ന് വടക്കേ ഗോവയിലായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ 47കാരനായ ലക്ഷ്മൺ ശിയാറിനെ ഗോവ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Also Read: Jadavpur University Death Case: പ്രതികൾക്കെതിരെ റാഗിങ്ങിന് തെളിവുണ്ടെന്ന് പോലീസ്

യുവതിയും ലക്ഷ്മണും തമ്മിൽ നേരത്തെ തന്നെ പരിചയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരും വിമാനത്തിൽ വെച്ച് കണ്ടുമുട്ടുകയും പരസ്പരം നമ്പർ കൈമാറുകയും ചെയ്തിരുന്നു.  കഴിഞ്ഞ ആഴ്ച യുവതിയും ലക്ഷ്മണും വേറെവേറെയായി ഗോവ സന്ദർശിക്കാനെത്തിയതായിരുന്നു. ആഗസ്റ്റ് 23 ന് ലക്ഷ്മൺ യുവതിയ്ക്ക് ഫോൺവിളിക്കുകയും. തുടർന്ന് ഗോവയിൽ താൻ താമസിക്കുന്ന റിസോർട്ടിലേക്ക് യുവതിയെ ക്ഷണിക്കുകയുമുണ്ടായി. ഇതനുസരിച്ചു റിസോർട്ടിലെത്തിയ യുവതിയെ ലക്ഷ്മൺ റൂമിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.

Also Read: 12 വർഷത്തിന് ശേഷം വ്യാഴത്തിന്റെ അനുഗ്രഹം; ഈ രാശിക്കാർക്ക് ലഭിക്കും പണത്തിന്റെ പെരുമഴ!

സംഭവത്തിന് ശേഷം ഇതിനെക്കുറിച്ച് പുറത്തുപറയരുതെന്ന് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിയ പോലീസ്  തുടർന്ന് ലക്ഷ്മണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News