മലപ്പുറം: കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ അനധികൃതമായി കടത്തിയ സ്വർണം പിടികൂടി. അഞ്ചര കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തിൽ അഞ്ച് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. മൂന്ന് കോടിയോളം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീർ, മുഹമ്മദ് മിഥിലാജ്, ചേലാർക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികൾ ആയ സമീർ, അബ്ദുൽ സക്കീർ എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. മറ്റൊരു പ്രതിയായ ലിഗേഷിനെ സിഐഎസ്എഫ് കസ്റ്റംസിന് കൈമാറി.
പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയി; പിന്തുടര്‍ന്ന് എക്സൈസ് സംഘം, 45 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
ഇടുക്കി: ഇടുക്കിയിൽ 45 കിലോയോളം നിരോധിത പുകയില പിടികൂടി. പരിശോധയ്ക്കിടെ നിര്‍ത്താതെ പോയ വാഹനത്തെ പിന്തുടര്‍ന്ന എക്സൈസ് സംഘമാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ഇടുക്കി അടിമാലി ചാറ്റുപാറയിലാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ഈരാറ്റുപേട്ട സ്വദേശി പണ്ടാരപ്പറമ്പിൽ ഇസ്സ (50) എന്നയാളെ എക്സൈസ് സംഘം പിടികൂടി.
അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ സർക്കിൾ ഇൻസ്‌പെക്ടർ കെ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധനക്കായി കൈ കാണിച്ചപ്പോൾ വാഹനം നിർത്താതെ പോയി. വാഹനത്തെ പിന്തുടർന്ന് പോയാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. തുടർന്ന് വാഹനത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് ചാക്കുകള്‍ നിറയെ നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു.
ALSO READ: Crime News: കോഴിക്കോട് രാസലഹരിയുമായി ദമ്പതികൾ പിടിയിൽ; 97 ഗ്രാം എംഡിഎംഎ പിടികൂടി
45 കിലോയോളം തൂക്കം വരുന്ന പുകയില ഉത്പന്നങ്ങളാണ് ഇയാൾ വിൽപനയ്ക്കായി എത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെയും പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങളും ഇവ കടത്താനായി ഉപയോഗിച്ച വാഹനവും അടിമാലി പോലീസിന് കൈമാറി. എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രദീപ് കെ.വി, ദിലീപ് എൻ.കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ക്ലമന്റ് വൈ, ധനിഷ് പുഷ്പചന്ദ്രൻ, പ്രശാന്ത് വി, നിതിൻ ജോണി എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...