കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അയൽക്കാർ പിടിയിൽ. അയൽക്കാരായ സഹോദരങ്ങളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ വരാപ്പുഴ സ്വദേശികളായ ബോസ് (55) നിക്സൺ (41) എന്നിവർ പിടിയിലായി.
പീഡിപ്പിക്കപ്പെട്ട വിവരം പെൺകുട്ടി സ്കൂളിലെ സുഹൃത്തിനോട് പറഞ്ഞതോടെയാണ് പുറത്തറിയുന്നത്. തുടർന്ന് ക്ലാസ് ടീച്ചർ വിവരം ഹെഡ്മാസ്റ്ററുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
അയല്‍പ്പക്കത്തെ ചില ചേട്ടന്‍മാര്‍ വല്ലാതെ ശല്യം ചെയ്യുന്നുവെന്നാണ് പെൺകുട്ടി സുഹൃത്തിനോട് പറഞ്ഞത്. മാസം തികയാതെ പ്രസവിച്ചതിനാല്‍ കുട്ടി മാനസിക വെല്ലുവിളികൾ നേരിടുന്നുണ്ട്. അമ്മ ചെറുപ്പത്തില്‍ മരിച്ചു പോയ പെണ്‍കുട്ടി അഛനും അമ്മൂമ്മക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നത്.
പെൺകുട്ടിയുടെ വീടിന്റെ തൊട്ട് അയല്‍പ്പക്കത്താണ് പ്രതികൾ താമസിക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലും പ്രതികളുടെ വീട്ടിലും വച്ച് ഇവര്‍ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയെ പീഡിപ്പിക്കുന്ന വിവരം സഹോദരങ്ങള്‍ക്ക് പരസ്പരം അറിയില്ലായിരുന്നുവെന്നണ് ചോദ്യം ചെയ്യലില്‍ പോലീസിന് ലഭിച്ച വിവരം. ഇരുവർക്കും എതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA