Elanthoor Human Sacrifice: ഇലന്തൂര്‍ നരബലി; മൃതദേഹം വിട്ട് നൽകാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി ഇരയുടെ മകൻ

കൊല്ലപ്പെട്ട് ആറ് ദിവസം കഴിഞ്ഞിട്ടും  മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലാണ് ഉള്ളതെന്നും ഇത് വിട്ട് നൽകാനുള്ള നടപടി ക്രമങ്ങൾ കൂടുതൽ വേഗത്തിലാകണമെന്നും ആവശ്യപ്പെട്ടാണ് പത്മയുടെ മകൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. 

Written by - Zee Malayalam News Desk | Last Updated : Oct 16, 2022, 01:42 PM IST
  • കൊല്ലപ്പെട്ട് ആറ് ദിവസം കഴിഞ്ഞിട്ടും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലാണ് ഉള്ളതെന്നും ഇത് വിട്ട് നൽകാനുള്ള നടപടി ക്രമങ്ങൾ കൂടുതൽ വേഗത്തിലാകണമെന്നും ആവശ്യപ്പെട്ടാണ് പത്മയുടെ മകൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
  • കൂടാതെ മൃതദേഹം കൊണ്ടു പോകാൻ സർക്കാർ സഹായം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
  • മൃതദേഹത്തിലെ ഡിഎൻഎ സാമ്പിൾ ശേഖരിക്കുന്നത് അടക്കമുള്ള നടപടികൾ ഇതിനോടകം തന്നെ പൊലീസ് ഉദ്യോഗസ്ഥർ പൂർത്തീകരിച്ചിട്ടുണ്ട്
Elanthoor Human Sacrifice: ഇലന്തൂര്‍ നരബലി; മൃതദേഹം വിട്ട് നൽകാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി ഇരയുടെ മകൻ

ഇലന്തൂർ നരബലികേസിൽ കൊലപ്പെട്ട പത്മയുടെ മകൻ മൃതദേഹം വിട്ട് നൽകാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട്  മുഖ്യമന്ത്രിക്ക് കത്ത് നൽകി. കൊല്ലപ്പെട്ട് ആറ് ദിവസം കഴിഞ്ഞിട്ടും  മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലാണ് ഉള്ളതെന്നും ഇത് വിട്ട് നൽകാനുള്ള നടപടി ക്രമങ്ങൾ കൂടുതൽ വേഗത്തിലാകണമെന്നും ആവശ്യപ്പെട്ടാണ് പത്മയുടെ മകൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കൂടാതെ മൃതദേഹം കൊണ്ടു പോകാൻ സർക്കാർ സഹായം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹത്തിലെ  ഡിഎൻഎ സാമ്പിൾ ശേഖരിക്കുന്നത് അടക്കമുള്ള നടപടികൾ ഇതിനോടകം തന്നെ പൊലീസ് ഉദ്യോഗസ്ഥർ പൂർത്തീകരിച്ചിട്ടുണ്ട്. എന്നാൽ മൃതദേഹം ഉടൻ തന്നെ വിട്ട് നൽകാനുള്ള സഹായം വേണമെന്നാണ് പത്മയുടെ മകൻ ആവശ്യപ്പെട്ടിരിക്കുന്നത്. 

അതേസമയം ഇലന്തൂർ നരബലി കേസിൽ തെളിവെടുപ്പ് ഇന്നും തുടരുകയാണ്. ഗവൽ സിംഗിനെ പത്തനംതിട്ടയിലും, മുഖ്യപ്രതി മുഹമ്മദ് ഷാഫിയെ കൊച്ചിയിലെ വിവിധ സ്ഥലത്തും എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്. അതേസമയം പ്രതികളെ കഴിഞ്ഞ ദിവസം ഇലന്തൂരിലെ വീട്ടിൽ എത്തിച്ച് മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തിയിരുന്നു.  കൊല്ലപ്പെട്ട സ്ത്രീകളുടേതെന്ന് സംശയിക്കുന്ന രക്തക്കറ, ശരീരഭാഗങ്ങൾ അടക്കം നാല്പതിലേറെ തെളിവുകളാണ് പോലീസ് ശേഖരിച്ചത്. വിശദമായ പരിശോധനയ്ക്കായി ഇവ അയക്കും. പത്മയെയും റോസ്ലിയെയും കൊലപ്പെടുത്താൻ കത്തിയും കയറും വാങ്ങിയ ഇലന്തൂരിലെ കടകളിൽ ഭഗവൽ സിംഗിനെ എത്തിച്ചാണ് ഇന്ന് തെളിവെടുപ്പ് തുടരുന്നത്.

ALSO READ: Elanthoor Human Sacrifice : മായയും മര്‍ഫിയും; ഇലന്തൂരിലെ സ്പെഷ്യൽ മിഷന് കേരളാ പോലീസിന്‍റെ ധൈര്യം

കൂടുതൽ സ്ത്രീകളെ ഉപദ്രവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ പ്രതികളിൽ നിന്ന് വിവരങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണെന്ന് പ്രത്യേക സംഘം വ്യക്തമാക്കി. ഇരകളെ കൊന്ന് മാംസം കഴിച്ചതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ലൈല ഒഴികെ രണ്ടുപേരും മനുഷ്യമാംസം കറിവെച്ച് കഴിച്ചു. പ്രഷർ കുക്കറിലാണ് പാചകം ചെയ്തത്. അന്വേഷണ സംഘത്തോട് പ്രതികൾ ഇക്കാര്യം സമ്മതിക്കുകയായിരുന്നു. 

നരബലി നടന്ന വീട്ടിലെ ഫ്രിഡ്‍ജിനുള്ളില്‍ മനുഷ്യമാസം സൂക്ഷിച്ചതിന്‍റെ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. ഫ്രിഡ്ജിനുള്ളിൽ രക്തക്കറ പോലീസ് കണ്ടെത്തി. 10 കിലോഗ്രാം മനുഷ്യ മാംസമാണ് പ്രതികള്‍ ഫ്രീസറിൽ സൂക്ഷിച്ചിരുന്നത്. രണ്ട് സ്ത്രീകളുടെ ആന്തരികാവയവങ്ങളും ചില ശരീര ഭാഗങ്ങളും ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു. ഫ്രിഡ്ജിലെ ഫ്രീസറിൽ സൂക്ഷിച്ച മാംസം പിന്നീട് മറ്റൊരു കുഴിയുണ്ടാക്കി അതിലേക്ക് മാറ്റിയെന്നും പോലീസ് പറയുന്നു.  സംഭവസ്ഥലത്ത് നിന്ന് മുഖ്യപ്രതി ഷാഫിയുടെ വിരലടയാളവും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടന്ന മുറിയുടെ ചുവരിൽ നിന്ന് പുതിയതും പഴയതുമായ രക്തക്കറകളും കണ്ടെത്തി. ഷാഫിക്ക് തെളിവെടുപ്പിന്റെ സമയത്ത് ഒരു കൂസലും ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചത്. എട്ട് മണിക്കൂർ നീണ്ട പരിശോധനയാണ് വീട്ടുവളപ്പിൽ പോലീസ് നടത്തിയത്. എന്നാല്‍ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താനായില്ല.

 ഇനിയൊരു മൃതദേഹാവശിഷ്ടം വീട്ടുപറമ്പിൽ ഉണ്ടാവാനുള്ള സാധ്യതയില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. പരമാവധി പരിശോധന നടത്തി. കുഴിച്ച് പരിശോധിക്കേണ്ട സാഹചര്യം ഇനിയില്ലെന്നുമാണ് പോലീസിന്റെ വിലയിരുത്തൽ. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് കഡാവർ നായകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഒരു എല്ല് കണ്ടെത്തിയെങ്കിലും ഇത് മൃഗത്തിന്‍റേതാണെന്ന സംശയത്തിലാണ് പോലീസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News