24 വർഷങ്ങൾ:ഇന്റർപോൾ തേടുന്ന ആ പയ്യന്നൂർകാരി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ?

 2017-ൽ മലേഷ്യയിൽ നിന്നും ഒാമനയുടേതെന്ന് സാദൃശ്യമുള്ള സ്ത്രീ കെട്ടിടത്തിൽ നിന്നും  വീണുമരിച്ചുവെന്ന വാർത്ത വന്നതോടെയാണ് ഡോ.ഒാമന വീണ്ടും വാർത്തയിൽ  നിറഞ്ഞത്

Written by - Zee Malayalam News Desk | Last Updated : Jan 2, 2021, 04:51 PM IST
  • ചിത്രങ്ങൾ ഒാമനയോടെ സാദൃശ്യമുണ്ടെന്ന് ബന്ധുക്കൾ പറയുമ്പോഴും ഇത് പോലീസ് അ​ഗീകരിച്ചിട്ടില്ല
  • ശസ്ത്രക്രിയ ഉപകരണങ്ങൾ ഉപയോ​ഗിക്കാനുള്ള അവരുടെ കഴിവ് തന്നെയാണ് ശരീരാവയവങ്ങൾ മുറിച്ചതിൽ നിന്നും കണ്ടതെന്ന് കേസ് ആദ്യം അന്വേഷിച്ച തമിഴ്നാട് പോലീസിലെ ചില ഉദ്യോ​ഗസ്ഥർ പറയുന്നു.
  • . ഒാമന മലേഷ്യയിലേക്ക് കടന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ
24 വർഷങ്ങൾ:ഇന്റർപോൾ തേടുന്ന ആ പയ്യന്നൂർകാരി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ?

കണ്ണൂർ: ഇന്റർപോൾ തേടുന്ന മലയാളികുറ്റവാളി ഒരുപക്ഷെ ആ കണ്ണൂർക്കാരി മാത്രമായിരിക്കും. ഡോ.ഒാമന. പേരിലുള്ള വെറും ഡോക്ടറല്ല ഒന്നാന്തരം നേത്രരോ​ഗ വിദ​ഗ്ധ. കഴിവും പേരുമുണ്ടായിരുന്ന ഡോക്ടർ. 1996 ജൂലൈ ഒന്ന് ഉൗട്ടി റെയിൽവേ സ്റ്റേഷന്റെ കാത്തിരിപ്പ് കേന്ദ്രത്തിൽ തണുപ്പ് അരിച്ചിറങ്ങുമ്പോൾ തന്റെ പ്രിയപ്പെട്ട കാമുകന്റെ(മുരളീധരൻ) മൃതദേ​ഹം ഒാമന വെട്ടി  നുറുക്കുകയായിരുന്നു. മെഡിക്കൽ പഠനകാലത്ത് ശസ്ത്രക്രിയ ഉപകരണങ്ങൾ ഉപയോ​ഗിക്കാനുള്ള അവരുടെ കഴിവ് തന്നെയാണ് ശരീരാവയവങ്ങൾ മുറിച്ചതിൽ നിന്നും കണ്ടതെന്ന് കേസ് ആദ്യം അന്വേഷിച്ച തമിഴ്നാട് പോലീസിലെ ചില ഉദ്യോ​ഗസ്ഥർ പറയുന്നു. 

Also Read:ഇരട്ടക്കുട്ടികളിലൊരാളെ അമ്മ വെള്ളത്തിൽ മുക്കി കൊന്നു

ആന്തരികാവയവങ്ങൾ ബാത്ത് റൂമിൽ ഫ്ലഷ് ചെയ്ത് കഴിഞ്ഞ ശേഷം മറ്റുള്ളവ ഉൗട്ടിയിലെ(Ootty) കുന്നിൻ മുകളിലേക്ക് അവർ രാത്രിയിൽ കാറോടിച്ച് പോയി. പല സ്ഥലങ്ങളിലായി ഒാരോന്നും നിക്ഷേപിച്ചു. എന്നാൽ പ്ലാനിൽ ഇടക്ക് വന്ന മാറ്റം മൂലം കാർ ഒഴിവാക്കി കൊടൈക്കനാലിൽ നിന്നും ഒാമന വിളിച്ച ടാക്സിയാണ് അവർക്ക് വിനയായത്. കേസിൽ അന്വേഷണം നടത്തിയ ഉൗട്ടി പോലീസ് തൊട്ടടുത്ത ദിവസം തന്നെ അവരെ അറസ്റ്റ് ചെയ്തു. തെളിവായത് ടാക്സി ഡ്രൈവറുടെ മൊഴിയായിരുന്നു. 

Also Read: ഗാം​ഗുലിയെ ഹ‍ൃദയാഘാതത്തെ തുട‌ർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വിവാഹ ബന്ധം വേർപ്പെടുത്തിയ ഒാമനയുടെ കാമുകനായിരുന്നു മുരളീധരൻ.എന്നാൽ മുരളീധരൻ വിവാഹം കഴിഞ്ഞ ആളായിരുന്നു. ബന്ധത്തിലുണ്ടായ വിള്ളലുകൾ  മൂലം മുരളീധരൻ തന്നിൽ നിന്നും അകലുന്നവെന്നതാണ് കൊലക്ക് പിന്നിലുള്ള വൈരാ​ഗ്യമെന്ന് പോലീസ് പറയുന്നു. വിഷം നൽകി മുരളീധരനെ കൊന്നശേഷം മൃത​ദേ​ഹം മുറിക്കുകയായിരുന്നു.കേസിൽ അറസ്റ്റിലായി അഞ്ചു വർഷത്തിന് ശേഷം 2001-ൽ ഒാമനക്ക് ജാമ്യം ലഭിച്ചു. പക്ഷെ പിന്നീട് അവർ തന്നെ രാജ്യം വിട്ടു. ഒാമന മലേഷ്യയിലേക്ക് കടന്നുവെന്നാണ് പോലീസിന്റെ( tamilnadu police) കണ്ടെത്തൽ. എന്നാൽ അവരെ കണ്ടെത്താൻ പോലീസ് തലയുംകുത്തി നിന്നിട്ടും ഒന്നും നടന്നില്ലെന്നതാണ് സത്യം.

എന്നാൽ 2017-ൽ Malesia നിന്നും ഒാമനയുടേതെന്ന് സാദൃശ്യമുള്ള സ്ത്രീ കെട്ടിടത്തിൽ നിന്നും  വീണുമരിച്ചുവെന്ന വാർത്ത വന്നതോടെയാണ് ഡോ.ഒാമന വീണ്ടും വാർത്തയിൽ  നിറഞ്ഞത്. ചിത്രങ്ങൾക്ക് ഒാമനയോട് സാദൃശ്യമുണ്ടെന്ന് ബന്ധുക്കൾ പറയുമ്പോഴും ഇത് പോലീസ് അ​ഗീകരിച്ചിട്ടില്ല. ഇപ്പോഴും ഇന്റർപോളിന്റെ കുറ്റവാളികളുടെ പട്ടികയിൽ ഡോ.ഒാമനയും ഉൾപ്പെട്ടിരിക്കുന്നു. അവരുടെ തിരോധാനം ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA







ios Link - https://apple.co/3hEw2hy

 

Trending News