ആഹാരം കൈകൊണ്ടെടുത്തു; ദളിത് യുവാവിനെ സുഹൃത്തുക്കൾ മർദ്ദിച്ച് കൊന്നു!

  തങ്ങളുടെ ആഹാരം കൈകൊണ്ട് തോട്ടതിന് ദളിത് യുവാവിനെ രണ്ട് സുഹൃത്തുക്കൾ മർദ്ദിച്ച് കൊന്നു.  മധ്യപ്രദേശിലെ (MadhyaPradesh) ഛത്തർപൂരിലാണ് സംഭവം നടന്നത്.  മാനസിക പ്രശ്നമുള്ള യുവാവിനെയാണ് സുഹൃത്തുക്കൾ ചേർന്ന് മർദ്ദിച്ച് കൊന്നത്.  

Last Updated : Dec 10, 2020, 11:18 AM IST
  • ഒരു സ്വകാര്യ പരിപാടിയ്ക്ക് ശേഷം അവിടെ വൃത്തിയാക്കുന്നതിന് വേണ്ടിയാണ് രോഹിത്ത് സോണി, സന്തോഷ് പാൽ എന്നിവർ ദേവരാജിനെ കൂട്ടിക്കൊണ്ട് വന്നത്
  • അവിടെയിരുന്ന ആഹാരത്തിൽ ദേവരാജ് തോട്ടതാണ് പ്രശ്നനങ്ങൾക്ക് തുടക്കമായത്. അതിക്രൂരമായിട്ടാണ് ഇരുവരും ചേർന്ന് ദേവരാജിനെ മർദ്ദിച്ചത്.
ആഹാരം കൈകൊണ്ടെടുത്തു; ദളിത് യുവാവിനെ സുഹൃത്തുക്കൾ മർദ്ദിച്ച് കൊന്നു!

മധ്യപ്രദേശ്:  തങ്ങളുടെ ആഹാരം കൈകൊണ്ട് തോട്ടതിന് ദളിത് യുവാവിനെ രണ്ട് സുഹൃത്തുക്കൾ മർദ്ദിച്ച് കൊന്നു.  മധ്യപ്രദേശിലെ (MadhyaPradesh) ഛത്തർപൂരിലാണ് സംഭവം നടന്നത്.  മാനസിക പ്രശ്നമുള്ള യുവാവിനെയാണ് സുഹൃത്തുക്കൾ ചേർന്ന് മർദ്ദിച്ച് കൊന്നത്.  

ഒരു സ്വകാര്യ പരിപാടിയ്ക്ക് ശേഷം അവിടെ വൃത്തിയാക്കുന്നതിന് വേണ്ടിയാണ് രോഹിത്ത് സോണി, സന്തോഷ് പാൽ എന്നിവർ ദേവരാജിനെ (Devraj) കൂട്ടിക്കൊണ്ട് വന്നത്.  ശേഷം അവിടെയിരുന്ന ആഹാരത്തിൽ ദേവരാജ് തോട്ടതാണ് പ്രശ്നനങ്ങൾക്ക് തുടക്കമായത്.  അതിക്രൂരമായിട്ടാണ് ഇരുവരും ചേർന്ന് ദേവരാജിനെ മർദ്ദിച്ചത്.  ശേഷം ദേവരാജിനെ വീട്ടിൽ കൊണ്ടുപോയി വിടുകയും ചെയ്തിരുന്നു. 

Also read: Bihar: Dalit നേതാവിനെ ബെക്കിലെത്തിയ മൂന്നംഗ സംഘം വെടിവച്ച്‌ കൊന്നു

എന്നാൽ മരിക്കുന്നതിന് തൊട്ട് മുൻപ് നടന്ന കാര്യങ്ങളെല്ലാം ദേവരാജ് ബന്ധുക്കളോട് പറയുകയും ആഹാരം തോട്ടതിന് ദേവരാജിനെ സന്തോഷും രോഹിത്തും ക്രൂരമായി മർദ്ദിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുകയും ചെയ്തു.  പ്രതികൾ രണ്ടുപേരും ഒളിവിലാണ്.  ഇരുവരുടെ പേരിലും കൊലപാതകക്കുറ്റം ചുമത്തി (Murder charge) പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.  

ഐപിസി സെക്ഷൻ 302 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളെ പിടികൂടാനുള്ള പരിശ്രമത്തിലാണെന്നും എസ്എസ്പി സമീർ സൗരഭ് പറഞ്ഞു.

 


Trending News