തിരുവനന്തപുരം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. പാങ്ങോട് കാഞ്ഞിനട കൊച്ചാലുമ്മൂട് തോട്ടരികത്തു വീട്ടിൽ നൂഹ് ഇർഷാദ് (43) ആണ് അറസ്റ്റിലായത്. വെഞ്ഞാറമൂട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വെഞ്ഞാറമൂട് ഭാഗത്ത് നിരവധി സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതിയാണ് ഇയാൾ.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇർഷാദ് കൂട്ടുപ്രതിയായ നൗഷാദിനെ അറസ്റ്റ് ചെയ്തതിന് ശേഷം ഒളിവിലായിരുന്നു. സെപ്തംബർ ആറിനാണ് കേസിന് ആസ്പദമായ സംഭവം. വയ്യേറ്റുള്ള സ്വർണപണയ സ്ഥാപനത്തിലാണ് നൗഷാദും ഇർഷാദും പണയം വയ്ക്കാൻ എത്തിയത്. നൗഷാദ് പണയം വയ്ക്കാനെത്തിയപ്പോൾ സ്ഥാപനത്തിന് പുറത്ത് ഇർഷാദും ഉണ്ടായിരുന്നു.
ALSO READ: അമിതവേഗതയിൽ സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി ബസ്; വിദ്യാർഥിനിക്ക് ദാരുണാന്ത്യം
നൗഷാദ് നൽകിയ ആഭരണങ്ങളില്‍ സംശയം തോന്നിയ സ്വർണപണയ സ്ഥാപനത്തിന്റെ ഉടമസ്ഥൻ വെഞ്ഞാറമൂട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നൗഷാദിനെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് രക്ഷപ്പെട്ട ഇർഷാദിനെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് കൃഷ്ണ, സബ് ഇന്‍സ്പ്ക്ടര്‍ എസ്. ഷാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇപ്പോൾ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.