Crime Updates|മാലിന്യം നിറഞ്ഞ തോട്ടിൽ ഗൃഹനാഥൻറെ അഴുകിയ മൃതദേഹം

തോട്ടിൽ കമഴ്ന്നു കിടന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നു

Written by - Zee Malayalam News Desk | Last Updated : Feb 6, 2022, 04:39 PM IST
  • തെങ്ങുകയറ്റ തൊഴിലാളിയാണ് വിശ്വനാഥൻ
  • മൂന്നു ദിവസമായി വിശ്വനാഥനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ വൈക്കം പോലിസിൽ പരാതി നൽകിയിരുന്നു
  • പോലീസും ഫയർ ഫോഴ്സും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്
Crime Updates|മാലിന്യം നിറഞ്ഞ തോട്ടിൽ ഗൃഹനാഥൻറെ അഴുകിയ മൃതദേഹം

കോട്ടയം: വൈക്കത്ത് മാലിന്യം നിറഞ്ഞ തോട്ടിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. ടി വി പുരം പഞ്ചായത്ത് ആറാം വാർഡ് പയറുകാട് കോളനി നിവാസി വിശ്വനാഥനെ (60 )യാണ് ഇന്ന് രാവിലെ ഒൻപതരയോടെ തെക്കേനടയ്ക്ക് സമീപം അന്ധകാരതോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

തോട്ടിൽ കമഴ്ന്നു കിടന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നു.  തെങ്ങുകയറ്റ തൊഴിലാളിയാണ് വിശ്വനാഥൻ . മൂന്നു ദിവസമായി വിശ്വനാഥനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ വൈക്കം പോലിസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസും ഫയർ ഫോഴ്സും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.

ഭാര്യ: നിർമ്മല . മക്കൾ: വിനോദ്, ദിവ്യ. വിശ്വനാഥൻറെ മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് പോലീസ് പരിശോധിക്കും. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കാനാണ് സാധ്യത.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News