Crime News: ബിസ്ക്കറ്റിനും മിഠായികൾക്കും ഇടയിൽ ഒളിപ്പിച്ച് ലഹരിക്കടത്ത്; മലപ്പുറത്ത് 3000 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

Tobacco products seized: ലോറിയിൽ ബിസ്ക്കറ്റിനും മിഠായികൾക്കും ഇടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്ന പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Apr 15, 2023, 10:30 AM IST
  • സംഭവത്തിൽ രണ്ട് പേരെ എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു
  • പാലക്കാട്‌ സ്വദേശികളായ അബ്ദുൽ ഷഫീഖ്, അബ്ദുൽ റഹിമാൻ എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്
Crime News: ബിസ്ക്കറ്റിനും മിഠായികൾക്കും ഇടയിൽ ഒളിപ്പിച്ച് ലഹരിക്കടത്ത്; മലപ്പുറത്ത് 3000 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

മലപ്പുറം: മലപ്പുറം വഴിക്കടവ് ആനമറി ചെക്ക്പോസ്റ്റിൽ വൻ ലഹരി വേട്ട. 3000 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ പരിശോധനയ്ക്കിടെയാണ് എക്‌സൈസ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ലോറിയിൽ കടത്തുകയായിരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്.

ലോറിയിൽ ബിസ്ക്കറ്റിനും മിഠായികൾക്കും ഇടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്ന പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. പാലക്കാട്‌ സ്വദേശികളായ അബ്ദുൽ ഷഫീഖ്, അബ്ദുൽ റഹിമാൻ എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. പിടിയിലായവരിൽ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 1,29,000 രൂപയും പിടിച്ചെടുത്തു.

വയനാട്ടിൽ എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പിടിയിൽ

കൽപറ്റ: വയനാട് തോൽപെട്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. കോഴിക്കോട് വടകര മാക്കൂൽ സ്വദേശി മുഹമ്മദ് നസൽ വി.കെ ആണ് പിടിയിലായത്. തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ സംയുക്ത എക്സൈസ് സംഘം പുലർച്ചെ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മുഹമ്മദ് നസലിന്റെ പക്കൽ നിന്ന് എംഡിഎംഎ കണ്ടെത്തിയത്. 9.506 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയതെന്ന് എക്സൈസ് സംഘം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News