Crime News: ആറര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് ആറുവർഷം തടവും പിഴയും

Crime News: വീട് വൃത്തിയാക്കാനെത്തിയപ്പോഴാണ് ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.  ഈ മയം വീട്ടിലുണ്ടായിരുന്ന മുത്തശ്ശി കുട്ടിയുടെ ബഹളം കേട്ട് വന്നപ്പോഴായിരുന്നു പ്രതിയെ പിടികൂടിയത്

Written by - Zee Malayalam News Desk | Last Updated : Dec 9, 2022, 12:47 PM IST
  • ആറര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് ആറുവർഷം തടവും പിഴയും
  • പ്രതിക്ക് ആറു വര്‍ഷം കഠിനതടവും 30,000 രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചത്
Crime News: ആറര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് ആറുവർഷം തടവും പിഴയും

തിരുവനന്തപുരം: ആറര വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അൻപത്തിയഞ്ചു വയസുകാരനായ പ്രതിക്ക് തടവും പിഴയും. പ്രതിക്ക് ആറു വര്‍ഷം കഠിനതടവും 30,000 രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചത്. കാഞ്ഞിരംകുളം സ്വദേശി കാര്‍ലോസിനെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷല്‍ കോടതി ജഡ്ജി ആജ് സുദര്‍ശന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം അധികശിക്ഷ അനുഭവിക്കേണ്ടി വരും. സംഭവം നടന്നത് 2021 ആഗസ്റ്റ് 30ന് രാവിലെ ഒമ്പതോടെയാണ്. 

Also Read: Shukra Gochar 2022: വർഷാവസാനം ഈ രാശിക്കാർക്ക് ഉണ്ടാകും കിടിലം മാറ്റം, തൊഴിൽ-ബിസിനസിൽ ലഭിക്കും വൻ അഭിവൃദ്ധി!

പ്രതി വീട് വൃത്തിയാക്കാനെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.  ആ സമയം വീട്ടിൽ മുത്തശ്ശി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടി ബഹളം വെച്ചതോടെ അവിടെയെത്തിയ മുത്തശ്ശി പ്രതിയെ മര്‍ദിക്കുകയും ശേഷം കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍, അഡ്വ.എം. മുബീന എന്നിവരാണ് ഹാജരായത്. കേസ് അന്വേഷിച്ചത് കാഞ്ഞിരംകുളം എസ്.ഐ ഇ.എം. സജീറാണ്. 

Also Read: Rahu Transit 2023: ഈ 3 രാശിക്കാർക്ക് പുതുവർഷം അടിപൊളിയായിരിക്കും, രാഹുവിന്റെ അനുഗ്രഹം ഉണ്ടാകും!

ഇതിനിടയിൽ തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ ഡിവൈഎഫ്ഐ വിളവൂര്‍ക്കൽ മേഖലാ പ്രസിഡന്‍റ് ജിനേഷ് ജയന്‍റെ വലയിൽപ്പെട്ടതില്‍ കൂടുതൽ സ്ത്രീകളുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.  മുപ്പതോളം സ്ത്രീകൾക്കൊപ്പമുള്ള ഇയാളുടെ ദൃശ്യങ്ങൾ കണ്ടെത്തിയെങ്കിലും പരാതിയില്ലാത്തതിനാൽ കേസെടുക്കാനായിട്ടില്ല. കഞ്ചാവ് അടക്കം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി ജിനേഷ് സമ്മതിച്ചതായിട്ടാണ് സൂചന.  എന്നാൽ  പോലീസിന്‍റെ അന്വേഷണ പരിധിയിൽ ഇക്കാര്യങ്ങളൊന്നുമില്ല. ലഹരി ഇടപാടുകളിലെ ഏജന്‍റായി ജിനേഷ് പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന കാര്യം പിന്നീട് പരിശോധിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News