ഇടുക്കി: ലോട്ടറി വാങ്ങാനെന്ന വ്യാജേന സമീപിച്ച് മൂന്നാറില്‍ ലോട്ടറി വില്‍പ്പനക്കാരനെ കബളിപ്പിച്ചതായി പരാതി. അടിമാലി കുരിശുപാറ സ്വദേശിയായ ജോസാണ് കബളിപ്പിക്കപ്പെട്ടത്.നൂറ് ലോട്ടറി ടിക്കറ്റാണ് ജോസിന് കബളിപ്പിക്കപ്പെട്ടതിലൂടെ നഷ്ടമായത്. വ്യാഴാഴിച്ചയായിരുന്നു മൂന്നാറില്‍ ലോട്ടറി വില്‍പ്പനക്കാരനെ കബളിപ്പിച്ചത്. കുരിശുപാറ സ്വദേശിയായ ജോസ് അടിമാലിയില്‍ നിന്നും ലോട്ടറി വാങ്ങി മൂന്നാറിലും പരിസര പ്രദേശങ്ങളിലുമൊക്കെയാണ് വില്‍പ്പന നടത്തുന്നത്.
ലോട്ടറി വില്‍പ്പനക്കിടയില്‍ ജോസിന്നലെ മൂന്നാറിലെ ഒരു ഹോട്ടലില്‍ ഉച്ചക്ക് ഭക്ഷണം കഴിക്കുവാനായി കയറി. ഇതിനിടയില്‍ ലോട്ടറിയെടുക്കാന്‍ ഒരാള്‍ ജോസിനെ സമീപിച്ചുനമ്പര്‍ തിരയാനെന്ന വ്യാജേന ഇയാള്‍ ജോസിന്റെ കൈവശമുണ്ടായിരുന്ന 200 ലോട്ടറികളും കൈയ്യില്‍ വാങ്ങി. അല്‍പ്പ സമയത്തിനകം ടിക്കറ്റുകള്‍ തിരികെ നല്‍കുകയും ഇയാള്‍ സ്ഥലത്തു നിന്ന് പോകുകയും ചെയ്തു. ഇതിന് ശേഷമാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം ജോസ് തിരിച്ചറിയുന്നത്.
ALSO READ: വനിതാ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ ബന്ധുവായ സ്ത്രീയടക്കം രണ്ടുപേര്‍ അറസ്റ്റിൽ
തിരികെ ലഭിച്ച 200 ലോട്ടറികളില്‍ 100 എണ്ണം പഴയ ലോട്ടറികളായിരുന്നു. നൂറ് ലോട്ടറി ടിക്കറ്റാണ് ജോസിന് കബളിപ്പിക്കപ്പെട്ടതിലൂടെ നഷ്ടമായത്. സംഭവത്തെ തുടര്‍ന്ന് ജോസ് മൂന്നാര്‍ പോലീസില്‍ പരാതി നല്‍കി.ഇന്ന് നറുക്കെടുക്കാനായി വില്‍പ്പന നടത്തേണ്ടിയിരുന്ന 100 ടിക്കറ്റുകളാണ് ജോസിന് നഷ്ടമായത്.തന്നെ കബളിപ്പിച്ച തട്ടിപ്പുകാരനെ വൈകാതെ പോലീസ് കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ജോസുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.