Coimbatore blast: കോയമ്പത്തൂർ സ്ഫോടനക്കേസ്; അറസ്റ്റിലായ പ്രതികൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമെന്ന് റിപ്പോർട്ട്

Coimbatore blast: ജമേഷ മുബീന്റെ 13 ശരീര ഭാഗങ്ങളാണ് പരിശോധനയ്ക്ക് അയച്ചത്. ഇയാളുടെ ശരീരത്തിൽ തീകത്തുന്ന രാസലായനിയുണ്ടായിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Oct 26, 2022, 07:50 AM IST
  • പിടിയിലായ ഫിറോസ് ഇസ്മയിലിനെ 2019-ൽ ഐഎസ് ബന്ധത്തെ തുടർന്ന് ദുബായിൽ നിന്ന് തിരിച്ചയച്ചുവെന്നാണ് റിപ്പോർട്ട്
  • സ്ഫോടനത്തിന് പിന്നാലെ, മുബീന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കോയമ്പത്തൂരിലെ ക്ഷേത്രങ്ങൾ, കളക്ടറേറ്റ്, കമ്മീഷണർ ഓഫീസ് എന്നിവയുടെ വിവരങ്ങളും പോലീസ് കണ്ടെടുത്തു
Coimbatore blast: കോയമ്പത്തൂർ സ്ഫോടനക്കേസ്; അറസ്റ്റിലായ പ്രതികൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമെന്ന് റിപ്പോർട്ട്

ചെന്നൈ: കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്ക് ഭീകരവാദ സംഘടനയായ ഐഎസുമായി ബന്ധമുള്ളതായി റിപ്പോർട്ട്. പിടിയിലായ ഫിറോസ് ഇസ്മയിലിനെ 2019-ൽ ഐഎസ് ബന്ധത്തെ തുടർന്ന് ദുബായിൽ നിന്ന് തിരിച്ചയച്ചുവെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട ജമേഷ മുബീന്റെ ശരീരത്തിൽ തീകത്തുന്ന രാസലായനിയുണ്ടായിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. ജമേഷ മുബീന്റെ 13 ശരീര ഭാഗങ്ങളാണ് പരിശോധനയ്ക്ക് അയച്ചത്. സ്ഫോടനത്തിന് പിന്നാലെ, മുബീന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കോയമ്പത്തൂരിലെ ക്ഷേത്രങ്ങൾ, കളക്ടറേറ്റ്, കമ്മീഷണർ ഓഫീസ് എന്നിവയുടെ വിവരങ്ങളും പോലീസ് കണ്ടെടുത്തു.

കോയമ്പത്തൂർ സഫോടനവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനായി അന്വേഷണസംഘം കേരളത്തിലും എത്തിയിരുന്നു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുബീന് വിയ്യൂരിലുള്ള മുഹമ്മദ് അസ്ഹറുദ്ദീൻ എന്നൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കോയമ്പത്തൂരിൽ നിന്നുള്ള അന്വേഷണസംഘം തൃശൂരിലെത്തിയത്. സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്ന എൻഐഎ ഉദ്യോഗസ്ഥരും തമിഴ്നാട് പോലീസിന്റെ അന്വേഷണസംഘവുമാണ് തൃശൂരിലെത്തി വിവരങ്ങൾ ശേഖരിച്ചത്. 2019-ൽ എൻഐഎ അറസ്റ്റ് ചെയ്ത ആളാണ് മുഹമ്മദ് അസ്ഹറുദ്ദീൻ. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഇയാളെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുബീൻ ഇവിടെയെത്തി സന്ദർശിച്ചിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനായി തൃശൂർ ജയിലിലെത്തിയ ഉദ്യോഗസ്ഥർ അസ്ഹറുദ്ദീന്റെ സന്ദർശക പട്ടിക പരിശോധിക്കുകയും വിവരങ്ങൾ തേടുകയും ചെയ്തു. 

ALSO READ: Coimbatore Blast: കോയമ്പത്തൂർ സ്ഫോടനം: അഞ്ച് പേർ അറസ്റ്റിൽ; പിടിയിലായവർക്ക് മരിച്ച ജമേഷുമായി അടുത്ത ബന്ധം

ശ്രീലങ്കയിൽ നടന്ന ഈസ്റ്റർ സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ നടത്തിയ അന്വേഷണത്തിലാണ് അസ്ഹറുദ്ദീൻ അറസ്റ്റിലാവുന്നത്. ഈസ്റ്റർ സ്ഫോടനത്തിൻ്റെ സൂത്രധാരനായ സഹ്റാൻ ഹാഷിമുമായി അസ്ഹറുദ്ദീന് ബന്ധമുണ്ടായിരുന്നു എന്ന് കണ്ടെത്തിയതോടെയാണ് ഇയാളെ പിടികൂടിയത്. അസ്ഹറുദ്ദീനും സഹ്റാൻ ഹാഷിമുമായി മുബീൻ ബന്ധം പുലർത്തിയെന്നാണ് അന്വേഷണസംഘത്തിൻ്റെ കണ്ടെത്തൽ. അസ്ഹറുദ്ദീൻ അടക്കം മൂന്ന് പേരാണ് ശ്രീലങ്കൻ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് തൃശൂർ വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ കഴിയുന്നത്. നിലവിൽ ഈ പ്രതികളെല്ലാം വിചാരണ നേരിടുകയാണ്.

സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് തൽഹ, മുഹമ്മദ്റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്നതിന് സമാനമായ രീതിയിൽ ദീപാവലിക്ക് സ്ഫോടനം നടത്താനാണോ മുബീൻ ലക്ഷ്യമിട്ടതെന്ന കാര്യം അന്വേഷണ ഏജൻസികൾ പരിശോധിച്ച് വരികയാണ്. സ്ഫോടനത്തിന് തൊട്ടുമുൻപ് കൊല്ലപ്പെട്ട ജമേഷ മൂബീൻ വീട്ടിൽ നിന്നിറങ്ങും മുൻപ് ആയുധങ്ങളും സ്ഫോടക വസ്കുക്കളും കാറിൽ കയറ്റുന്നതിൻ്റെ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. പിടിയിലായവർക്ക് സ്ഫോടനം ആസൂത്രണം ചെയ്തതിലും നടപ്പാക്കിയതിലും നിർണായക പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News