കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഇത്തവണ പിടികൂടിയത് മുന്നേമുക്കാല്‍ കിലോ സ്വര്‍ണമാണ്. അതിന് ഏതാണ്ട് 1.81 കോടി രൂപ വില വരും. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇത്രയധികം സ്വർണ്ണം അതായത് ഒരുകോടിയിലധികം വിലവരുന്ന ഈ സ്വർണ്ണം പിടികൂടിയത് (Gold Seized) മൂന്ന് വ്യത്യസ്ത കേസുകളിലായാണ്. അറസ്റ്റിലായവരില്‍ ഒരാള്‍ കാസര്‍ഗോഡ് സ്വദേശിയാണ്. ഇയാൾ കേക്കുണ്ടാകുന്ന മെഷീനില്‍ 912 ഗ്രാം സ്വര്‍ണം കടത്താൻ ശ്രമിക്കവെയാണ് പിടിയിലായത്.
Also Read: Gold Seized: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; മലപ്പുറം സ്വദേശി പിടിയിൽ
അറസ്റ്റിലായ മറ്റൊരാൾ ജിദ്ദയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട് സ്വദേശിയാണ്. ഇയാളുടെ കയ്യിൽ നിന്നും രണ്ട് കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. പിടിയിലായ മൂന്നാമത്തെയാൾ മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ്.
ഇയാൾ ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കവേയാണ് പിടിയിലായത്. ഇയാളില്‍ നിന്നും പിടിച്ചെടുത്തത് 852 ഗ്രാം സ്വര്‍ണമാണ്. മൂന്നു പേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചുവെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...