മഹാരാഷ്ട്രയിലെ സഹ്യാദ്രി കടുവാസങ്കേതത്തിൽ കയറി ഉടുമ്പിനെ കൂട്ടബലാത്സം​ഗം ചെയ്തു; നാല് പേർ അറസ്റ്റിൽ

വനത്തിൽ വേട്ടക്കെത്തിയവരാണ് ഉടുമ്പിനെ ബലാത്സം​ഗം ചെയ്തതെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 15, 2022, 06:28 AM IST
  • സന്ദീപ് തുക്രം, പവാർ മങ്കേഷ്, ജനാർധൻ കംട്ടേക്കർ, അക്ഷയ് സുനിൽ എന്നിവരാണ് അറസ്റ്റിലായത്
  • ഇവർ വനത്തിൽ പ്രവേശിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്
  • തുടർന്ന് ഇവരുടെ ഫോണുകൾ പരിശോധിക്കുകയായിരുന്നു
  • ഇതിൽ നിന്നാണ് ഇവർ ഉടുമ്പിനെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കിയതായി വ്യക്തമായത്
മഹാരാഷ്ട്രയിലെ സഹ്യാദ്രി കടുവാസങ്കേതത്തിൽ കയറി ഉടുമ്പിനെ കൂട്ടബലാത്സം​ഗം ചെയ്തു; നാല് പേർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ സഹ്യാദ്രി കടുവാസങ്കേതത്തിൽ കയറി ഉടുമ്പിനെ കൂട്ടബലാത്സം​ഗം ചെയ്ത നാല് പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ​ഗോതാനെ ​ഗ്രാമത്തിലാണ് സംഭവം നടന്നത്. വനത്തിൽ വേട്ടക്കെത്തിയവരാണ് ഉടുമ്പിനെ ബലാത്സം​ഗം ചെയ്തതെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്.

സന്ദീപ് തുക്രം, പവാർ മങ്കേഷ്, ജനാർധൻ കംട്ടേക്കർ, അക്ഷയ് സുനിൽ എന്നിവരാണ് അറസ്റ്റിലായത്. ഇവർ വനത്തിൽ പ്രവേശിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവരുടെ ഫോണുകൾ പരിശോധിക്കുകയായിരുന്നു. ഇതിൽ നിന്നാണ് ഇവർ ഉടുമ്പിനെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കിയതായി വ്യക്തമായത്.

ALSO READ: മാനസിക വെല്ലുവിളി നേരിടുന്ന പതിനാലുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; അയൽവാസികൾ പിടിയിൽ

കൊങ്കണിൽ നിന്ന് കോലാപൂരിലെ ചന്ദോളി ​ഗ്രാമത്തിൽ വേട്ടക്കെത്തിയവരാണ് പ്രതികളെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. പ്രതികൾക്കെതിരെ ചുമത്തേണ്ട വകുപ്പുകളെ സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ കോടതിയിൽ നിന്ന് നിയമോപദേശം തേടിയ ശേഷമേ കൂടുതൽ നടപടികൾ സ്വീകരിക്കൂവെന്നാണ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് 1972 പ്രകാരം ഉടുമ്പ് സംരക്ഷിത ജീവിവർ​ഗത്തിൽ ഉൾപ്പെടുന്നതാണ്. ഇതിനെ ഉപദ്രവിക്കുന്നത് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News