Video: ആപ്പിലൂടെ ബുക്ക് ചെയ്ത യാത്ര റദ്ദ് ചെയ്‌ത യുവതിക്ക് ഓട്ടോ ഡ്രൈവറുടെ മർദ്ദനം; സംഭവം ബെംഗളൂരുവിൽ

Crime News: ഇടുങ്ങിയ പാതയില്‍ ലഗേജുമായി യുവതി ഓട്ടോയ്ക്കായി കാത്തുനില്‍ക്കുന്നതും വാഹനം സ്ഥലത്തെത്തുന്നതും വീഡിയോയില്‍ കാണാണ് കഴിയും.

Written by - Zee Malayalam News Desk | Last Updated : Jan 23, 2024, 08:51 AM IST
  • ഓണ്‍ലൈന്‍ ആപ്പിലൂടെ ബുക്ക് ചെയ്ത യാത്ര റദ്ദ് ചെയ്‌തെന്ന് പറഞ്ഞ് യുവതിക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം
  • പട്ടാപ്പകല്‍ നടുറോഡില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്
Video: ആപ്പിലൂടെ ബുക്ക് ചെയ്ത യാത്ര റദ്ദ് ചെയ്‌ത യുവതിക്ക് ഓട്ടോ ഡ്രൈവറുടെ മർദ്ദനം; സംഭവം ബെംഗളൂരുവിൽ

ബംഗളൂരു: ബംഗളൂരുവില്‍ ഓണ്‍ലൈന്‍ ആപ്പിലൂടെ ബുക്ക് ചെയ്ത യാത്ര റദ്ദ് ചെയ്‌തെന്ന് പറഞ്ഞ് യുവതിക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം.  പട്ടാപ്പകല്‍ നടുറോഡില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യാത്ര റദ്ദാക്കിയതിന് പിന്നാലെയാണ് യുവതിയെ ഡ്രൈവര്‍ ആക്രമിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read: മുൻ കാമുകനുമായി ഒന്നിക്കാൻ ഓൺലൈൻ ജോത്സ്യന്റെ സഹായം തേടിയ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ!

സംഭവം നടന്നത് ശനിയാഴ്ച ബംഗളൂരു ബെല്ലന്ദൂരിലാണ്.  യുവതി ഓട്ടോ ആപ്പിലൂടെയാണ് ബുക്ക് ചെയ്തത്. ഇടുങ്ങിയ പാതയില്‍ ലഗേജുമായി യുവതി ഓട്ടോയ്ക്കായി കാത്തുനില്‍ക്കുന്നതും വാഹനം സ്ഥലത്തെത്തുന്നതും വീഡിയോയില്‍ കാണാണ് കഴിയും. തുടര്‍ന്ന് ഓട്ടോ സ്ഥലത്തെത്തിയപ്പോള്‍ യുവതി യാത്ര റദ്ദാക്കുകയും. ഇതോടെ ഓട്ടോ ഡ്രൈവര്‍ യു-ടേണ്‍ എടുത്ത് തിരിച്ചു പോകാന്‍ ശ്രമിക്കുകയുമായിരുന്നു.  ഇതിനിടയിൽ ഓട്ടോ തിരിച്ച ശേഷം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് പ്രകോപിതനായ ഓട്ടോ ഡ്രൈവർ യുവതിയെ ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

ഓട്ടോയില്‍ നിന്ന് ഇറങ്ങി വന്ന ഡ്രൈവര്‍ യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. യുവതിയും തിരികെ ഡ്രൈവറെ തല്ലുന്നുണ്ട്. ഇതിനിടയിൽ സംഭവം കണ്ട ആളുകള്‍ കൂടുന്നതിനിടെ ഓട്ടോ ഡ്രൈവര്‍ യുവതിയെ റോഡിലേക്ക് അടിച്ചു വീഴ്ത്തിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.  വീഡിയോ കാണാം...

Also Read:  ഇവർ ഹനുമാന്റെ പ്രിയ രാശിക്കാർ ലഭിക്കും സർവ്വൈശ്വര്യ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ പോലീസ് യുവതിയെ ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു.  എന്നാൽ പ്രതിയായ ഓട്ടോ ഡ്രൈവറെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നാണ്  പോലീസ് അറിയിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News