Murder Case: ക്യാരറ്റിനെ ചൊല്ലി തർക്കം; യുവാവിനെ വെട്ടി കൊലപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ!

Crime News: ക്യാരറ്റിന് വില കൂടുതലാണെന്നും എടുത്ത് കഴിക്കരുതെന്നും കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മി പറഞ്ഞതാണ് മദ്യലഹരിയിലായിരുന്ന പ്രതികളെ പ്രകോപിപ്പിക്കാനുണ്ടായ കാരണം.

Written by - Zee Malayalam News Desk | Last Updated : Aug 27, 2024, 01:53 PM IST
  • പച്ചക്കറി വ്യാപാരി അനിൽ കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത് ക്യാരറ്റ് എടുത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്
  • പച്ചക്കറി വാങ്ങാനെത്തിയപ്പോൾ ക്യാരറ്റിന്റെ വിലയെച്ചൊല്ലി തർക്കമുണ്ടായി
Murder Case: ക്യാരറ്റിനെ ചൊല്ലി തർക്കം; യുവാവിനെ വെട്ടി കൊലപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ!

പത്തനംതിട്ട: റാന്നിയിൽ പച്ചക്കറി വ്യാപാരി അനിൽ കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത് ക്യാരറ്റ് എടുത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്ന് റിപ്പോർട്ട്. പച്ചക്കറി വാങ്ങാനെത്തിയപ്പോൾ ക്യാരറ്റിന്റെ വിലയെച്ചൊല്ലി തർക്കമുണ്ടാകുകയും തുടർന്ന്  ഇവർ ക്യാരറ്റെടുത്ത് കഴിക്കുകയുമുണ്ടായി. 

Also Read: ക്ഷേത്ര വിഗ്രഹം നശിപ്പിച്ചതിനെ തുടർന്ന് ത്രിപുരയിൽ വീടുകൾ അഗ്നിക്കിരയാക്കി അക്രമികൾ!

ക്യാരറ്റിന് വില കൂടുതലാണെന്നും എടുത്ത് കഴിക്കരുതെന്നും കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മി പറഞ്ഞതാണ് മദ്യലഹരിയിലായിരുന്ന പ്രതികളെ പ്രകോപിപ്പിക്കാനുണ്ടായ കാരണം. ഇവർ മടങ്ങിപ്പോയ ശേഷം വടിവാളുമായി എത്തി മഹാലക്ഷ്മിയെ ആക്രമിക്കാൻ തുടങ്ങുകയായിരുന്നു. 

Also Read: ശുക്രൻ അത്തം നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും ബമ്പർ ലോട്ടറി!

ഇത് കണ്ടു തടയാൻ വന്ന അനിൽ കുമാറുമായി പ്രതികൾ തർക്കമുണ്ടാകുകയും ഒടുവിൽ അനിൽകുമാറിനെ കടയിൽ നിന്ന് വലിച്ചിറക്കി വെട്ടുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. അക്രമികൾ മറ്റ് നിരവധി കേസുകളിലേയും പ്രതികളാണ്.  സംഭവത്തിൽ കരിംകുട്ടി സ്വദേശി ഇടത്തൻ എന്ന് വിളിക്കുന്ന പ്രദീപ് ഉൾപ്പെടെ രണ്ട് പേരെ റാന്നി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രി പത്തുമണിയോടെ ആയിരുന്നു കൊലപാതകം നടന്നത്.  സംഭവത്തിൽ കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മിക്കും അവരുടെ ഭർത്താവിനും പരിക്കേറ്റിട്ടുണ്ട്.  അക്രമണത്തിൽ അനിൽകുമാർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. പ്രതികളെ അർധരാത്രിയോടെ തന്നെ പോലീസ് പിടികൂടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News