രണ്ട് കോടി കൊണ്ട് പോയത് നഴ്സും ഭർത്താവും ; സോനം കപൂറിൻറെ വീട്ടിലെ മോഷണത്തിൽ ട്വിസ്റ്റ്

സോനത്തിൻറെ അമ്മായിയമ്മ പ്രിയാ അഹൂജയെ നോക്കാനാണ് അപർണ എത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 13, 2022, 07:47 PM IST
  • മോഷണത്തിന് പിന്നാലെ സോനത്തിൻറെ മാനേജരാണ് തുഗ്ലക്ക് റോഡ് പോലീസ് സ്‌റ്റേഷനിൽ കേസു കൊടുക്കുന്നത്
  • സോനവും ഭർത്താവ് ആനന്ദും ഇടക്ക് മാത്രമാണ് ഡൽഹിയിലെ വസതിയിൽ എത്താറ്
  • അറസ്റ്റിലായ പ്രതികളിൽ നിന്നും പണമോ സ്വർണമോ പോലീസിന് കണ്ടെത്താനായില്ല
രണ്ട് കോടി കൊണ്ട് പോയത് നഴ്സും ഭർത്താവും ; സോനം കപൂറിൻറെ വീട്ടിലെ മോഷണത്തിൽ ട്വിസ്റ്റ്

ന്യൂഡൽഹി:   നടി സോനം കപൂറിൻറെ ഡൽഹിയിലെ വസതിയിലുണ്ടായ മോഷണത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഇവരുടെ വീട്ടിൽ ഹോം നഴ്സായി എത്തിയ അപർണ, ഭർത്താവ് നരേഷ് കുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  ഫെബ്രുവരി 11-നാണ് സോനത്തിൻറെ ഡൽഹിയിലെ അമൃത ഷേർഗിൽ മാർഗിലുള്ള വീട്ടിൽ നിന്ന്  2.4 കോടി രൂപ വിലമതിക്കുന്ന പണവും ആഭരണങ്ങളുമാണ് മോഷണം പോകുന്നത്.  

കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പ്രതികളിലേക്ക് എത്തുകയായിരുന്നു.സോനത്തിൻറെ അമ്മായിയമ്മ പ്രിയ അഹൂജയെ നോക്കാനാണ് അപർണ ( അപർണ  റൂത്ത് വിൽസൺ) എത്തുന്നത്. വീടുമായുള്ള അടുപ്പം വർധിച്ചതോടെ കൃത്യമായി എന്ത് എവിടെയൊക്കെ എന്നത് സംബന്ധിച്ചും അപർണക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നതായി പോലീസ് പറയുന്നു.

ALSO READ: സോനം കപൂറിന്റെ ഡൽഹിയിലെ വസതിയിൽ കവർച്ച, മോഷണം പോയത് ഒന്നരക്കോടിയിലധികം വിലവരുന്ന ആഭരണങ്ങൾ

മോഷണം നടന്നതിന് പിന്നാലെ സോനത്തിൻറെ മാനേജരാണ് തുഗ്ലക്ക് റോഡ് പോലീസ് സ്‌റ്റേഷനിൽ കേസ് ഫയൽ ചെയ്യുന്നത്. സോനവും ഭർത്താവ് ആനന്ദും ഇടക്ക് മാത്രമാണ് ഡൽഹിയിലെ വസതിയിൽ എത്താറ് മിക്കവാറും ജോലികളും ചെയ്യുന്നതും വീട് പരിപാലിക്കുന്നതും 20-ൽ അധികം വരുന്ന ജോലിക്കാരുമായിരുന്നതിനാൽ ഇവർക്ക് കാര്യമായ സംശയവും തോന്നിയിരുന്നില്ല.

അതേസമയം അറസ്റ്റിലായ പ്രതികളിൽ നിന്നും പണമോ സ്വർണമോ പോലീസിന് കണ്ടെത്താനായില്ല. കേസിൽ മറ്റാരെങ്കിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News