Actress Sneha: ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് തട്ടിപ്പും, ഭീഷണിയും പരാതിയുമായി നടി സ്നേഹ

 വ്യവസായികള്‍ പണം തട്ടിയെടുത്തെന്ന പരാതിയുമായി തെന്നിന്ത്യന്‍ താരം സ്‌നേഹ രംഗത്ത്.

Written by - Zee Malayalam News Desk | Last Updated : Nov 19, 2021, 12:17 PM IST
  • വ്യവസായികള്‍ പണം തട്ടിയെടുത്തെന്ന പരാതിയുമായി തെന്നിന്ത്യന്‍ താരം സ്‌നേഹ
  • രണ്ട് വ്യവസായികള്‍ക്കെതിരെ ചെന്നൈ കാനാരൂർ പോലീസ് സ്റ്റേഷനിൽ സ്‌നേഹ പരാതി നല്‍കിയിരിക്കുന്നത്
Actress Sneha: ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് തട്ടിപ്പും,  ഭീഷണിയും പരാതിയുമായി നടി സ്നേഹ

ചെന്നൈ: വ്യവസായികള്‍ പണം തട്ടിയെടുത്തെന്ന പരാതിയുമായി തെന്നിന്ത്യന്‍ താരം സ്‌നേഹ രംഗത്ത്. രണ്ടു വ്യവസായികൾക്കെതിരെയാണ് സ്നേഹ പരാതി നൽകിയിരിക്കുന്നത്.

ഇവർ നടിയുടെ കയ്യിൽ നിന്നും 26 ലക്ഷം തട്ടിയെടുത്തെന്നാരോപിച്ചാണ് രണ്ട് വ്യവസായികള്‍ക്കെതിരെ ചെന്നൈ കാനാരൂർ പോലീസ് സ്റ്റേഷനിൽ സ്‌നേഹ പരാതി നല്‍കിയിരിക്കുന്നത്.

Also Read: Actress Sreekala Sasidharan : സീരിയൽ നടിയുടെ വീട്ടിൽ മോഷണം, നഷ്ടപ്പെട്ടത് 15 പവൻ സ്വർണം

എക്‌സ്‌പോര്‍ട്ട് കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്നുള്ള വാഗ്ദാനം നല്‍കി ഇവരെ കബളിപ്പിച്ചുവെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. 

അവർ തന്ന വാക്ക് ഇതു വരെ പാലിച്ചില്ലെന്ന് മാത്രമല്ല പണം തിരികെ ചോദിച്ചപ്പോള്‍ തിരിച്ചു നൽകിയില്ല എന്നുമാത്രമല്ല ഭീഷണിപ്പെടുത്തിയതായും സ്നേഹ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.  സ്‌നേഹയുടെ പരാതി എടുത്ത പൊലീസ് വിഷയത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: സൗന്ദര്യത്തിന്റെ കാര്യത്തിൽ നടിമാരെ പോലും വെല്ലും കോഹ്ലിയുടെ ഭാഭി! ചിത്രങ്ങൾ കാണാം 

സ്നേഹ അവസാനമായി അഭിനയിച്ചത് ധനുഷിന്റെ പട്ടാസ് എന്ന ചിത്രത്തിലാണ്.  ഇപ്പോൾ തരാം അഭിനയിക്കുന്നത് വെങ്കട്ട് പ്രഭു നായകനായ ഷോട്ട് ഭൂട്ട് 3 എന്ന കുട്ടികളുടെ ചിത്രത്തിലാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News