Pocso Case: സ്വകാര്യ ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതിയെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു

Sexually Assault case: ചാലിശ്ശേരി മണ്ണാറമ്പ് സ്വദേശി അലി (43) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തിയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Jun 13, 2023, 12:53 PM IST
  • ബസിൽ പെൺകുട്ടിക്ക് നേരെ ഇയാൾ ലൈം​ഗികാതിക്രമം കാണിച്ചെന്നാണ് പരാതി
  • ലൈം​ഗികാതിക്രമം നേരിട്ട പെൺകുട്ടി ബഹളം വെച്ചതോടെ ബസ് നിർത്തി
  • ഉടനെ ഇയാൾ ബസിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു
  • തുടർന്ന് യാത്രക്കാരും ബഹളം വച്ചതോടെ നാട്ടുകാർ ഇയാളെ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു
Pocso Case: സ്വകാര്യ ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതിയെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് സ്വകാര്യ ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. ചാലിശ്ശേരി മണ്ണാറമ്പ് സ്വദേശി അലി (43) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തിയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ബസിൽ പെൺകുട്ടിക്ക് നേരെ ഇയാൾ ലൈം​ഗികാതിക്രമം കാണിച്ചെന്നാണ് പരാതി.

ലൈം​ഗികാതിക്രമം നേരിട്ട പെൺകുട്ടി ബഹളം വെച്ചതോടെ ബസ് നിർത്തി. ഉടനെ ഇയാൾ ബസിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് യാത്രക്കാരും ബഹളം വച്ചതോടെ നാട്ടുകാർ ഇയാളെ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ ചങ്ങരംകുളം പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.

മലപ്പുറം ചങ്ങരംകുളത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസിൽ നിന്ന് ഇറങ്ങി ഓടിയ ഇയാളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് പോലീസെത്തി അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പരാതിയിൽ ചങ്ങരംകുളം പോലീസ് പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കുളിക്കാന്‍ പോകാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കൂട്ടികൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി

കോട്ടയം : ഈരാറ്റുപേട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആളൊഴിഞ്ഞ ഇടത്തേക്ക് കൊണ്ടു പോകാൻ ശ്രമം, 65കാരനെ നാട്ടുകാർ ചേർന്ന് പിടികൂടി. തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടിയത്. ഈരാറ്റുപേട്ട മറ്റക്കാട് സ്വദേശി ഇബ്രാഹിം ആണ് പിടിയിലയത്. ഇയാളെ ഈരാറ്റുപേട്ട പോലീസിന് കൈമാറി. ജൂൺ പത്ത് ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

വിവിധ പ്രദേശങ്ങളില്‍ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. കുട്ടിയുടെ വീട്ടിലും പലപ്പോഴായി എത്തി പരിചയമുണ്ട്. ഇന്ന് ഇവിടെയെത്തി മടങ്ങുമ്പോള്‍ വഴിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കുളിക്കാന്‍ പോകാം എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു പ്രതി. കുട്ടിയെ ഇയാളുടെ ഇരുചക്രവാഹനത്തില്‍ കയറ്റി  സമീപത്തെ കലുങ്കിനടിയിലേക്ക് കയറ്റാന്‍ ശ്രമിക്കുമ്പോള്‍ നാട്ടുകാര്‍ കൈയ്യോടെ പിടികൂടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News