തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച (Rape case) സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുണ്ടമൺകടവ് പെരുകാവ് കവലോട്ടുകോണം ഷാരോൺ നിവാസിൽ രതീഷ് (46) ആണ് അറസ്റ്റിലായത് (Arrest).
ജൂൺ 25നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതി കുട്ടിയെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ (Police case) ചെയ്തിരിക്കുന്നത്.
ALSO READ: Thrithala Rape Case: തൃത്താല പീഢനക്കേസിൽ മൂന്നാം പ്രതി അറസ്റ്റിൽ
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ വട്ടിയൂർക്കാവ് എസ്എച്ച്ഒ സജുകുമാർ, എസ്ഐ ഷാജി, എഎസ്ഐ ഷൗക്കത്ത്, സിപിഒമാരായ അരുൺ, സൈജു, രവി, പ്രവീൺ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ (Court) ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA