Tribal Women Attack: ആദിവാസി സ്ത്രീയെ മോഷണ കുറ്റം ആരോപിച്ച് ക്രൂരമായി മർദ്ദിച്ചു; കണ്ണിലും, സ്വകാര്യ ഭാഗങ്ങളിലും മുളകുപൊടി വിതറി

ഇതിനു മുമ്പും ഈ സ്ത്രീക്ക് നേരെ ആക്രമണം നടന്നിട്ടുണ്ട്. ഒരിക്കൽ ഇവരുടെ സാരിയിൽ ഡീസൽ ഒഴിച്ച് കത്തിച്ചതായും പറയുന്നു. ആ സംഭവത്തിൽ സ്വകാര്യ ഭാ​ഗങ്ങളിലടക്കം അവർക്ക് പൊള്ളലേറ്റിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 23, 2024, 03:36 PM IST
  • അതിക്രമത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ഇന്നലെയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
  • ഇരയായ യുവതിയുടെ സഹോദരിയും സഹോദരി ഭർത്താവുമടക്കം നാല് പേർ സംഭവത്തിൽ അറസ്റ്റിലായി.
Tribal Women Attack: ആദിവാസി സ്ത്രീയെ മോഷണ കുറ്റം ആരോപിച്ച് ക്രൂരമായി മർദ്ദിച്ചു; കണ്ണിലും, സ്വകാര്യ ഭാഗങ്ങളിലും മുളകുപൊടി വിതറി

തെലങ്കാന: തെലങ്​കാനയിലെ നാഗർകുർണൂലിൽ ആദിവാസി സ്ത്രീക്ക് മർദ്ദനം. മോഷണക്കുറ്റം ആരോപിച്ചാണ് ആൾക്കൂട്ട വിചാരണയും ക്രൂരമായ മർദ്ദനവും സ്ത്രീ നേരിടേണ്ടി വന്നത്. മുഖത്തും, കണ്ണിലും, സ്വകാര്യ ഭാഗങ്ങളിലും മുളകുപൊടി വിതറുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അതിക്രമത്തിന് ഇരയായ സ്ത്രീയുടെ സഹോദരി ഉൾപ്പടെ നാല് പേരെ പൊലീസ് അറസ്റ്റ്‌ ചെയ്തു. ജൂൺ ആദ്യ ആഴ്ച്ചയിലാണ് തെലങ്കാനയിലെ നാഗർകുർണൂൽ ഗ്രാമത്തിൽ സംഭവം നടക്കുന്നത്. മോഷണ കുറ്റം ആരോപിച്ചാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട ചെഞ്ചു എന്ന സ്ത്രീക്ക് നേരെ അതിക്രമം നടന്നത്.

ഇതിനു മുമ്പും ഈ സ്ത്രീക്ക് നേരെ ആക്രമണം നടന്നിട്ടുണ്ട്. ഒരിക്കൽ ഇവരുടെ സാരിയിൽ ഡീസൽ ഒഴിച്ച് കത്തിച്ചതായും പറയുന്നു. ആ സംഭവത്തിൽ സ്വകാര്യ ഭാ​ഗങ്ങളിലടക്കം അവർക്ക് പൊള്ളലേറ്റിരുന്നു. അതിക്രമത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ഇന്നലെയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.  ഇരയായ യുവതിയുടെ സഹോദരിയും സഹോദരി ഭർത്താവുമടക്കം നാല് പേർ സംഭവത്തിൽ അറസ്റ്റിലായി. അയൽവാസികളായ കൂടുതൽ പേരുടെ അറസ്റ്റ്‌ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

ALSO READ: നീറ്റ് പിജി പരീക്ഷ മാറ്റി; നടപടി ക്രമക്കേട് ഉയർന്ന സാഹചര്യത്തിൽ, ഖേദം പ്രകടിപ്പിച്ച് കേന്ദ്രം

വയനാട് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എംഡിഎംഎ പിടികൂടി

വയനാട്: വയനാട് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എംഡിഎംഎ പിടികൂടി. ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് കണ്ണൂർ സ്വദേശികളിൽ നിന്നാണ് പിടികൂടിയത്. വാടിക്കല്‍ കടവ് റോഡ് എ.ആര്‍ മന്‍സില്‍ വീട്ടില്‍ നിയാസ് ടി.വി,  ഇട്ടപുരത്ത് വീട്ടില്‍ മുഹമ്മദ് അമ്രാസ്.ഇ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 54.39 ഗ്രാം എംഡിഎംഎ പിടികൂടി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ പ്രജിത്തിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് ഉദ്യോഗസ്ഥരും ചെക്ക് പോസ്റ്റും ടീമും എക്‌സൈസ്  ഇന്റലിജന്‍സ് ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് ചില്ലറ വില്‍പ്പനയ്ക്കായി കടത്തിയ എംഡിഎംഎ ആണ് പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News