Rape | എട്ട് വയസുകാരിയെ പീഡിപ്പിച്ച 10,12 വയസുള്ള ആൺകുട്ടികളെ അറസ്റ്റ് ചെയ്തു

വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ രണ്ട് ആൺകുട്ടികൾ ചേർന്ന് അടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 26, 2022, 10:33 PM IST
  • ഡൽഹി ശാസ്ത്രി പാർക്ക് ഏരിയയിലാണ് സംഭവം
  • ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ പെൺകുട്ടി കളിക്കാനായി പോയി
  • വൈകിട്ട് 4.30നു തിരികെവന്നു
  • തിരികെവന്നതിനു ശേഷം അടിവയറ്റിൽ വേദനയുണ്ടെന്ന് കുട്ടി അമ്മയോട് പറയുകയായിരുന്നു
Rape | എട്ട് വയസുകാരിയെ പീഡിപ്പിച്ച 10,12 വയസുള്ള ആൺകുട്ടികളെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: എട്ട് വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 10, 12 വയസ്സുള്ള ആൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലാണ് സംഭവം നടന്നത്. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ രണ്ട് ആൺകുട്ടികൾ ചേർന്ന് അടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഡൽഹി ശാസ്ത്രി പാർക്ക് ഏരിയയിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ പെൺകുട്ടി കളിക്കാനായി പോയി. വൈകിട്ട് 4.30നു തിരികെവന്നു. തിരികെവന്നതിനു ശേഷം അടിവയറ്റിൽ വേദനയുണ്ടെന്ന് കുട്ടി അമ്മയോട് പറയുകയായിരുന്നു.

തുടർന്ന് അമ്മ വിവരം തിരക്കിയപ്പോൾ കുട്ടി പീഡനവിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അമ്മയാണ് പോലീസിൽ പരാതിപ്പെട്ടത്. വൈദ്യ പരിശോധനയിൽ ബലാത്സംഗം നടന്നിട്ടുണ്ടെന്ന് തെളിഞ്ഞു. തുടർന്നാണ് ആൺകുട്ടികളെ അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News