ബെംഗളൂരു: സീ മീഡിയ കോർപ്പറേഷന്റെ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ സെന്റർ ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആണ് ഉദ്ഘാടനം ചെയ്തത്. സീ ഡിജിറ്റൽ ബിസിനസ് ആൻഡ് പ്ലാറ്റ്ഫോംസ് പ്രസിഡന്റ് അമിത് ഗോയങ്ക, സീ ടെക്നോളജി ആൻഡ് ഡാറ്റ പ്രസിഡന്റ് നിതിൻ മിത്താൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന കർമ്മം നിർവഹിച്ചത്.
കമ്പനിയുടെ സാങ്കേതിക വിദ്യയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായാണ് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ സെന്റർ തുടങ്ങിയത്. ഇന്ത്യയിലെ പ്രമുഖ മാധ്യമ, വിനോദ സ്ഥാപനമാണ് സീ മീഡിയ കോർപ്പറേഷൻ. അത്യാധുനികവും ലോകോത്തരവുമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ 700-ലധികം സാങ്കേതിക വിദഗ്‌ധരുമായാണ് ബെംഗളൂരുവിൽ സീയുടെ പുതിയ ടെക് ഹബ് തുടങ്ങിയിരിക്കുന്നത്. ബെംഗളൂരുവിലെ ZEE-യുടെ ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ സെന്റർ ഇന്ത്യയെ കൂടുതൽ വലിയ സാങ്കേതിക ഉയരങ്ങളിലേക്ക് കൊണ്ടുപോകും. 80,000 അടി വിസ്തൃതിയുള്ള ഈ സ്ഥാപനം സീയുടെ ടെക്, ഡാറ്റ, ടാലന്റ് എന്നിവയുടെ പ്രഭവകേന്ദ്രമായിരിക്കും.
Also Read: സാങ്കേതിക വിദ്യകൾ നന്മയ്ക്കായും തിന്മയ്ക്കായും ഉപയോഗിക്കപ്പെടുന്നു: സുഭാഷ് ചന്ദ്ര എംപി
ഈ ടെക് ഹബ് സീയ്ക്ക് മെറ്റാവേർസിന്റെ ലോകത്തേക്ക് ചുവടുവെക്കാനുള്ള അവസരമൊരുക്കും. AR, VR, NFT എന്നിവ ഇതിൽ ഉപയോഗിക്കും. ഇപ്പോൾ വെബ് 3.0 ഉപയോഗിക്കുന്ന കമ്പനികളിൽ സീയും ഉൾപ്പെടും. ഏകദേശം ആറ് മാസത്തിനുള്ളിൽ ഈ കേന്ദ്രത്തിൽ നിന്ന് Zeeverse തുടങ്ങും. Zeeverse-ൽ പല തരത്തിലുള്ള എൻഎഫ്ടികൾ ഉണ്ടാകും. NFT-യിൽ നിന്ന് കാഴ്ചക്കാർക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. സീവേഴ്‌സിലൂടെ പ്രേക്ഷകർക്ക് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെപരിചയപ്പെടാനും സാധിക്കും. ഇതോടൊപ്പം വലിയ തൊഴിലവസരങ്ങളും ഈ ഇന്നൊവേഷൻ സെന്റർ വഴി തുറക്കപ്പെടുമെന്ന് നിതിൻ മിത്തൽ പറഞ്ഞു.
കർണാടക ഗവർണർ തവർ ചന്ദ് ഗെലോട്ടും ടെക് സെന്റർ സന്ദർശിച്ചു. സെന്ററിലെ ടെക് വിദഗ്ധരുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്തു. സീയുടെ ഈ സംരംഭം പുതിയ പ്രതീക്ഷകളുമായാണ് എത്തുന്നത്. കമ്പനിയുടെ പുതിയ സംരംഭത്തിന് അദ്ദേഹം ആശംസകളും അറിയിച്ചു. ഇത് സംസ്ഥാനത്തെ യുവ പ്രൊഫഷണലുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും തവർ ചന്ദ് ഗെലോട്ട് പറഞ്ഞു.
ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി സെന്ററിന് ആശംസകൾ അറിയിച്ച ഗവർണർക്ക് സീ ഡിജിറ്റൽ ബിസിനസ് ആൻഡ് പ്ലാറ്റ്‌ഫോമുകളുടെ പ്രസിഡന്റ് അമിത് ഗോയങ്ക നന്ദി പറഞ്ഞു. ടെക്‌നോളജി അപ്‌ഡേറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, സീ പ്രതീക്ഷകൾക്ക് അനുസൃതമായി നിലനിൽക്കും. കമ്പനിയുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനുള്ള ഒരു പ്രഭവകേന്ദ്രമായിരിക്കും ഇത്. ഇത് രാജ്യത്തെ മാധ്യമങ്ങൾക്കും വിനോദത്തിനും പുതിയ അധ്യായം സൃഷ്ടിക്കുമെന്നും അമിത് ഗോയങ്ക പറഞ്ഞു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...