Wheat rice from ATM: റേഷനായി ഇനി അലയേണ്ട, ATM ൽ നിന്നും ലഭിക്കും അരിയും ഗോതമ്പും! എങ്ങനെയെന്നറിയാം

Wheat rice from ATM: എടിഎമ്മിൽ നിന്നും നമ്മളെല്ലാവരും  നോട്ടുകൾ എടുത്തിട്ടുണ്ട് അല്ലെ? എന്നാൽ ഇനി ഇതിൽ നിന്നും  അരിയും ഗോതമ്പും കൂടി ലഭിക്കും.  കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും ഈ സൗകര്യം ആളുകൾക്ക് ഉടൻതന്നെ  ലഭിക്കാൻ തുടങ്ങും.  

Written by - Ajitha Kumari | Last Updated : Jul 21, 2022, 11:35 AM IST
  • ഹരിയാനയിലെ ഗുരുഗ്രാമിലാണ് രാജ്യത്തെ ആദ്യGrain ATM സ്ഥാപിച്ചത്
  • Grain ATM മെഷീൻ പൂർണമായും ടച്ച് സ്‌ക്രീൻ ആയിരിക്കും
  • ഇതിൽ ബയോമെട്രിക് സൗകര്യവും ഉണ്ടാകും
Wheat rice from ATM: റേഷനായി ഇനി അലയേണ്ട, ATM ൽ നിന്നും ലഭിക്കും അരിയും ഗോതമ്പും! എങ്ങനെയെന്നറിയാം

Wheat rice from ATM:  ATM എന്ന സൗകര്യം ഏർപ്പെടുത്തിയതിന് ശേഷം ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ടില്ലാതെ പണം എടുക്കാൻ കഴിയുന്നുണ്ട്.  നേരത്തെ ഇത് ബാങ്കിൽ നീണ്ട ക്യൂവിൽ നിന്നുകൊണ്ട് അവനവന്റെ അവസരം ലഭിക്കുന്നതുവരെ കാത്തുനിന്നു മാത്രം ലഭിക്കുന്നതായിരുന്നു.  അതുകൊണ്ടുതന്നെ ഈ സൗകര്യം ജനങ്ങൾക്ക് ആശ്വാസമാണ് എന്നതിൽ സംശയമില്ല.  ഇപ്പോഴിതാ മറ്റൊരു സന്തോഷ വാർത്ത വന്നിരിക്കുകയാണ്.  അത് മറ്റൊന്നുമല്ല ഇനി റേഷൻ സാധനങ്ങളും എടിഎമ്മിലൂടെ ലഭിക്കും എന്നതാണ്.   അതെ ഇനി മുതൽ നിങ്ങൾക്ക് അരിയും ഗോതമ്പും എടിഎമ്മിൽ നിന്നും ലഭിക്കും.  കേൾക്കുമ്പോൾ തമാശയാണോയെന്ന് തോന്നുന്നുണ്ടെങ്കിലും ഇത് തമാശയല്ല സത്യമാണ്.  ഇതിനുള്ള തയ്യാറെടുപ്പുകൾ സർക്കാർ തുടങ്ങി കഴിഞ്ഞു.  അതിന്റെ ഭാഗമായി ഒഡീഷയിൽ ഈ സൗകര്യം തുടങ്ങാൻ സർക്കാർ ഒരുങ്ങുകയാണ്.   റേഷൻ ഡിപ്പോകളിലെ എടിഎമ്മുകളിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ സംസ്ഥാന സർക്കാർ ഉടൻ ആരംഭിക്കും. ഈ എടിഎമ്മിനെ Grain ATM എന്നാണ് പറയുന്നത്. 

Also Read: PM Kisan Big Update: പിഎം കിസാൻ യോജനയുടെ 12-ാം ഗഡു എന്ന് ലഭിക്കും?

ഗ്രെയിൻ എടിഎം പ്രവർത്തിക്കുന്നത് എങ്ങനെ? (How will Grain ATM work?)

റേഷൻ കാർഡ് ഉടമകൾ അവരുടെ ആധാർ കാർഡ് നമ്പറും റേഷൻ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന നമ്പറും Grain ATM ൽ നൽകണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് എടിഎമ്മിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ ലഭിക്കും. ഈ പദ്ധതിയ്ക്ക് കീഴിൽ ആദ്യത്തെ ധാന്യ എടിഎം ഭുവനേശ്വറിൽ സ്ഥാപിക്കും.

Also Read: വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത; 5 പുത്തൻ ഫീച്ചറുകൾ ഉടൻ വരുന്നു

എല്ലാ ജില്ലകളിലും ഈ സൗകര്യം ലഭ്യമാകും (This facility will be available in all districts)

ഒഡീഷ നിയമസഭയിൽ ഭക്ഷ്യ വിതരണ ഉപഭോക്തൃ ക്ഷേമ മന്ത്രി അതനു സബ്യസാചി ചൊവ്വാഴ്ച ഈ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിരുന്നു. ഒഡീഷയിലെ റേഷൻ കാർഡ് ഉടമകൾക്ക് Grain ATM ൽ നിന്നും റേഷൻ നൽകാനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. പ്രാരംഭഘട്ടത്തിൽ നഗരപ്രദേശങ്ങളിൽ ഗ്രെയിൻ എടിഎമ്മുകൾ സ്ഥാപിക്കുമെന്നും അതിന് ശേഷം എല്ലാ ജില്ലകളിലും ഈ Grain ATM സ്ഥാപിക്കാനും പദ്ധതിയുണ്ട്. കൂടാതെ അടുത്ത ഘട്ടത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഗ്രെയിൻ എടിഎമ്മുകൾ സ്ഥാപിക്കും.

Also Read: മറ്റൊരു സ്ത്രീയോട് സംസാരിച്ചിരുന്ന് വരൻ, ഒടുവിൽ കണ്ടുനിന്ന യുവാവ് ചെയ്തത്..! വീഡിയോ വൈറൽ

ഒരു പ്രത്യേക കോഡ് ഉള്ള ഒരു കാർഡ് ആവശ്യമാണ് (A card with a special code will be required)

Grain ATM ൽ നിന്നും റേഷൻ എടുക്കാൻ കാർഡ് ഉടമകൾക്ക്  പ്രത്യേക കോഡുള്ള ഒരു കാർഡ് നൽകുമെന്ന് മന്ത്രി അറിയിച്ചു. Grain ATM മെഷീൻ പൂർണമായും ടച്ച് സ്‌ക്രീൻ ആയിരിക്കും കൂടാതെ ഇതിൽ ബയോമെട്രിക് സൗകര്യവും ഉണ്ടാകും.  ഹരിയാനയിലെ ഗുരുഗ്രാമിലാണ് രാജ്യത്തെ ആദ്യGrain ATM സ്ഥാപിച്ചത്. വേൾഡ് ഫുഡ് പ്രോഗ്രാമിന് കീഴിലാണ് ഈ യന്ത്രം പ്രവർത്തിക്കുന്നത്. ഈ മെഷീനെ ഓട്ടോമേറ്റഡ്, മൾട്ടി കമ്മോഡിറ്റി, ഗ്രെയിൻ ഡിസ്പെൻസിങ് മെഷീൻ എന്നിങ്ങനേയും പറയാറുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News