Home loan Discount for Women: വീട് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? സ്ത്രീകൾക്ക് ഭവന വായ്പയില്‍ ഇളവുകൾ നല്‍കുന്നു ഈ ബാങ്കുകള്‍

Home loan Discount for Women:  രാജ്യത്ത്, നിരവധി ബാങ്കുകളും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനങ്ങളും ഭവനവായ്പ നല്‍കിവരുന്നു. ചില ബാങ്കുകള്‍ സ്ത്രീ അപേക്ഷകർക്ക് പ്രത്യേകവും മത്സരാധിഷ്ഠിതവുമായ ഭവനവായ്പ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 9, 2023, 03:46 PM IST
  • രാജ്യത്ത്, നിരവധി ബാങ്കുകളും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനങ്ങളും ഭവനവായ്പ നല്‍കിവരുന്നു. ചില ബാങ്കുകള്‍ സ്ത്രീ അപേക്ഷകർക്ക് പ്രത്യേകവും മത്സരാധിഷ്ഠിതവുമായ ഭവനവായ്പ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.
Home loan Discount for Women: വീട് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? സ്ത്രീകൾക്ക് ഭവന വായ്പയില്‍ ഇളവുകൾ നല്‍കുന്നു ഈ ബാങ്കുകള്‍

 Home loan Discount for Women: ഒരു വീട് സ്വന്തമാക്കുക എന്നത് ഏവരുടെയും സ്വപ്നമാണ്. വീട് അല്ലെങ്കില്‍ ഭൂസ്വത്ത് സ്വന്തമാക്കുന്നത് സുരക്ഷിതത്വം മാത്രമല്ല, ദീർഘകാല മൂല്യം നല്‍കുന്ന നിക്ഷേപങ്ങളിലൊന്നു കൂടിയാണ്. 

ഒരു കാലത്ത് റിയൽ എസ്റ്റേറ്റിലെ നിക്ഷേപം കൂടുതലും പുരുഷ മേധാവിത്വമായിരുന്നുവെങ്കിലും, സമീപകാലത്ത് ആ രീതിയ്ക്ക് മാറ്റം വന്നു. സ്ത്രീകൾ സ്വത്തുക്കളിലെ നിക്ഷേപത്തിന്‍റെ നേട്ടങ്ങൾ തിരിച്ചറിയുകയും ഈ രംഗത്തേയ്ക്ക് കടന്നുവരികയും ചെയ്യുന്നുണ്ട്. ഈ അവസരത്തിലും ഭൂമി അല്ലെങ്കില്‍ വീട് വാങ്ങുന്നതിനായി പണം സ്വരൂപിക്കുന്നത് ചിലരെ സംബന്ധിച്ചിടത്തോളമെങ്കിലും എളുപ്പമുള്ള കാര്യമല്ല, ആ അവസരത്തിലാണ് ബാങ്കുകള്‍ നല്‍കുന്ന ഭവന വായ്പകള്‍ക്ക് പ്രാധാന്യം ഏറുന്നത്.  

Also Read:   Hindu New Year 2023: ദുർഗാ ദേവിയുടെ അനുഗ്രഹത്തോടെ ആരംഭിക്കും ഹിന്ദു പുതുവർഷം, ഈ രാശിക്കാര്‍ക്ക് വര്‍ഷം മുഴുവന്‍ നേട്ടങ്ങള്‍ മാത്രം !!

രാജ്യത്ത്, നിരവധി ബാങ്കുകളും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനങ്ങളും (NBFI) ഭവനവായ്പ നല്‍കിവരുന്നു.  എന്നാല്‍ ചില ബാങ്കുകള്‍ സ്ത്രീ അപേക്ഷകർക്ക് പ്രത്യേകവും മത്സരാധിഷ്ഠിതവുമായ ഭവനവായ്പ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, സര്‍ക്കാര്‍ പറയുന്നതനുസരിച്ച്, സ്ത്രീ ഭവനവായ്പയെടുക്കുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടിയിൽ 1% മുതൽ 2% വരെ കിഴിവ് ലഭിക്കും. ഇതുവഴി, 50 ലക്ഷം രൂപ വിലമതിക്കുന്ന ഒരു വസ്തുവിൽ അവർക്ക് ഏകദേശം 50,000 മുതൽ 1,00,000 രൂപ വരെ ലാഭിക്കാന്‍ സാധിക്കും. 

Also Read:  Shashi Tharoor Birthday: 67 ന്‍റെ നിറവില്‍ ശശി തരൂര്‍, ഔദ്യോഗിക നയതന്ത്രജ്ഞനിൽ നിന്ന്  രാഷ്ട്രീയക്കാരനിലേക്കുള്ള യാത്ര

നിങ്ങള്‍ ഒരു വീട് അല്ലെങ്കില്‍ സ്ഥലം വാങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ട് എങ്കില്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. അതായത്, നിങ്ങളുടെ കുടുംബത്തിലെ വനിതാ അംഗം ഭവന വായ്പ എടുക്കുന്നതിലൂടെ പലിശ നിരക്കില്‍ ഇളവ് നേടുവാനും നിങ്ങള്‍ക്ക് കൂടുതല്‍ പണം ലഭിക്കാനും സാധിക്കും.    

സ്ത്രീകൾക്ക് ഭവന വായ്പ പലിശ നിരക്കിൽ ഇളവുകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകള്‍ ഇവയാണ് 
 
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India - SBI)

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ  (State Bank of India - SBI) വെബ്‌സൈറ്റ് പ്രകാരം വനിതാ ഭവന വായ്പാ അപേക്ഷകര്‍ക്ക് 5 ബേസിസ് പോയിന്‍റുകളുടെ ഇളവ് ആണ് വാഗ്ദാനം ചെയ്യുന്നത്. ക്രെഡിറ്റ് സ്കോർ അനുസരിച്ച് സ്ത്രീകൾക്ക് 9.15 മുതൽ 10.15% വരെയാണ് പലിശ നിരക്ക്.

എച്ച്.ഡി.എഫ്.സി (HDFC Bank)

എച്ച്‌ഡിഎഫ്‌സി (HDFC Bank) സ്ത്രീ വായ്പക്കാർക്ക് ഭവന വായ്പയിൽ 5 ബേസിസ് പോയിന്‍റ്  ഇളവ് ആണ് വാഗ്ദാനം ചെയ്യുന്നത്. സ്ത്രീകള്‍ക്ക് HDFC വായ്പയ്ക്ക് 8.95% മുതൽ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ക്രെഡിറ്റ് സ്‌കോറും ലോൺ തുകയും അനുസരിച്ച് പലിശ നിരക്ക് 9.85% വരെ ഉയരാം.

കാനറ ബാങ്ക് (Canara Bank) 

സ്ത്രീ അപേക്ഷകര്‍ക്ക് ഭവന വായ്പയ്ക്ക്  5 ബേസിസ് പോയിന്‍റുകൾ വരെ ഇളവ് ലഭ്യമാണ്. കാനറ ബാങ്ക് ഭവന വായ്പയുടെ പലിശ നിരക്ക് 8.85% മുതൽ ആരംഭിക്കുന്നു.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (Union Bank of India)

യൂണിയൻ ബാങ്ക് ഓഫ്  ഇന്ത്യ (Union Bank of India) സ്ത്രീകൾക്ക് വായ്പയെടുക്കുന്ന അവസരത്തില്‍ 5 ബിപിഎസ് പോയിന്‍റുകൾ വരെ ഇളവ് നൽകുന്നു.  

പഞ്ചാബ് നാഷണൽ ബാങ്ക് (Punjab National Bank)

പഞ്ചാബ് നാഷണൽ ബാങ്ക്, ശമ്പളമുള്ള സ്ത്രീകൾ, സംരംഭകരായവര്‍, വീട്ടമ്മമാർ എന്നിങ്ങനെ സ്ത്രീകൾക്ക് പ്രയോജനപ്രദമായ വിധത്തില്‍ വൈവിധ്യമാർന്ന ഭവന വായ്പകൾ വാഗ്ദാനം ചെയ്യുന്നു. ഈ സ്കീമുകൾക്ക് ഇനിപ്പറയുന്ന സവിശേഷതകൾ ഉണ്ട്. അതായത്, സ്ത്രീ വായ്പക്കാർക്ക് 0.05% കുറഞ്ഞ പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 
 
സ്ത്രീ ഭവന വായ്പ അപേക്ഷകർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ ഇവയാണ്: - 

സ്ത്രീകൾക്ക് കുറഞ്ഞ സ്റ്റാമ്പ് ഡ്യൂട്ടി

സ്റ്റാമ്പ് ഡ്യൂട്ടി എന്നത് വസ്തുവിന്‍റെ വില ഉയർത്തുന്ന ഒരു അധിക ചിലവാണ്. വസ്തു വാങ്ങാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി ഇന്ത്യൻ സംസ്ഥാനങ്ങൾ സ്റ്റാമ്പ് ഡ്യൂട്ടിയിൽ 1% മുതൽ 2% വരെ ഇളവ് നൽകുന്നു. ഇത് നല്‍കുന്ന സാമ്പത്തിക നേട്ടവും ചെറുതല്ല. 

നികുതികളിൽ നിന്നുള്ള നേട്ടങ്ങൾ

ഭവന വായ്പ തിരിച്ചടവിന് സ്ത്രീകൾക്ക് പ്രത്യേക നികുതി ഇളവുകൾ ലഭിക്കുന്നില്ല. പ്രധാന തിരിച്ചടവിനും പലിശയടയ്ക്കുന്നതിനും പരമാവധി നികുതിയിളവ് യഥാക്രമം 1.5 ലക്ഷം രൂപയും 2 ലക്ഷം രൂപയുമാണ്. ഒരു ഭർത്താവും ഭാര്യയും സംയുക്തമായി സ്വത്ത് സ്വന്തമാക്കുകയും ഓരോരുത്തർക്കും വ്യത്യസ്‌ത വരുമാന സ്രോതസ്സുണ്ടെങ്കിൽ, ഇരുവരും നികുതിയിളവിന് അർഹരായേക്കാം.

(നിരാകരണം: മുകളിൽ നൽകിയിരിക്കുന്ന വിവരങ്ങളും ശുപാർശകളും വ്യക്തിഗത വിശകലന വിദഗ്ധരുടെയോ റിയല്‍ എസ്റ്റേറ്റ് കമ്പനികളുടേതോ ആണ്. നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ്  വിദഗ്ധരുമായി പരിശോധിക്കാൻ നിക്ഷേപകർ ശ്രദ്ധിക്കുക)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News