SBI Digital Banking Services: നിങ്ങളുടെ അക്കൗണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണെങ്കിൽ (SBI) നിങ്ങൾക്കായുള്ള ഒരു പ്രധാന വാർത്തയാണിത്.
കാരണം എസ്‌ബിഐയുടെ (SBI) ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ജൂലൈ 16, 17 തീയതികളിൽ അതായത് ഇന്നും നാളെയും ഏകദേശം 150 മിനിറ്റോളം തടസപ്പെടും. അതിനാൽ നിങ്ങൾ ഈ സമയത് ഒരു ഇടപാടും നടത്താതിരിക്കുന്നത് ഉത്തമം.
We request our esteemed customers to bear with us as we strive to provide a better Banking experience.#InternetBanking #YONOSBI #YONO #ImportantNotice pic.twitter.com/HwIug1nEFB
— State Bank of India (@TheOfficialSBI) July 15, 2021
എസ്‌ബിഐയുടെ ഡിജിറ്റൽ സേവനങ്ങൾ ഈ സമയം തടസപ്പെടും
ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ (Digital Banking Services) തടസപ്പെടുന്നതിനെക്കുറിച്ച് തങ്ങളുടെ ട്വിറ്ററിലൂടെ ബാങ്ക് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ജൂലൈ 16, 17 തീയതികളിൽ രാത്രി 10.45 മുതൽ 1.15 വരെ അറ്റകുറ്റപ്പണികൾ കാരണം തടസപ്പെടുമെന്ന് ബാങ്ക് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ബാങ്കിൻറെ Internet Banking/YONO/YONO Lite/ UPI സേവനങ്ങളും തടസ്സപ്പെടും. ഞങ്ങളുടെ ഉപയോക്താക്കൾക്ക് ഉണ്ടാകുന്ന ഈ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നുവെന്നും, നിങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നുവെന്നും ട്വീറ്റിൽ SBI വ്യക്തമാക്കിയിട്ടുണ്ട്.
SBI ഇതാദ്യമായല്ല ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടുത്തുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അറ്റകുറ്റപ്പണിയുടെ പേരിൽ SBI സേവനങ്ങൾ കുറച്ചുനേരത്തേയ്ക്ക് തടസ്സപ്പെടുത്തുന്നുണ്ട്. എന്നാൽ ഇത് ഒരാഴ്ചയിൽ രണ്ടാം തവണയാണ് സേവനങ്ങളെ ബാധിക്കുന്നത്. നേരത്തെ ജൂലൈ 10 നും ജൂലൈ 11 നും ഇതുപോലെ കുറച്ചുനേരത്തേക്ക് സേവനങ്ങൾ തടസപ്പെട്ടിരുന്നു.
Also Read: Sbi Customer Alert: എസ്.ബി.ഐയുടെ സർവ്വീസുകൾ ഇന്ന് തടസ്സപ്പെട്ടേക്കും, ഇവയൊക്കെയാണ് ശ്രദ്ധിക്കേണ്ടത്
ഇതിനുമുൻപ് ജൂലൈ 3 ന് പുലർച്ചെ 3.25 മുതൽ ജൂലൈ 4 ന് പുലർച്ചെ 5.50 വരെയും ബാങ്ക് ഈ സേവനങ്ങൾ നിർത്തിവച്ചിരുന്നു. SBI ജൂൺ മാസത്തിലും നാല് മണിക്കൂറോളം സർവീസുകൾ നിർത്തിവച്ചിരുന്നു.
കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകും
രാജ്യത്തുടനീളം SBIയുടെ ഇരുപത്തിരണ്ടായിരത്തിലധികം ശാഖകളുണ്ടെന്ന് നിങ്ങൾക്ക് അറിയാവുന്നതാണല്ലോ അല്ലെ. 2020 ഡിസംബർ 31 ലെ ഡാറ്റ അനുസരിച്ച് ഇന്റർനെറ്റ് ബാങ്കിംഗ് ഉപഭോക്താക്കളുടെ എണ്ണം 8.5 കോടിയാണ്.
Also Read: SBI Alert: പ്രതിമാസം 10000 രൂപ വരുമാനം, ഇന്നുതന്നെ Annuity Scheme ൽ നിക്ഷേപിക്കുക
അതുപോലെ മൊബൈൽ ബാങ്ക് ഉപഭോക്താക്കളുടെ എണ്ണം 1.9 കൊടിയുമാണ്. അതുപോലെ യുപിഐ വരിക്കാരുടെ എണ്ണം 13. 5 കൊടിയിലധികമാണ്. അതുകൊണ്ടുതന്നെ ബാങ്കിന്റെ (SBI) ഭാഗത്തുനിന്ന് ഈ സേവനങ്ങൾ കുറച്ചു സമയത്തേയ്ക്ക് നിർത്തിവയ്ക്കുന്നതു കോടിക്കണക്കിന് ഉപയോക്താക്കൾക്ക് അസൗകര്യമുണ്ടാക്കാം എന്നതിൽ സംശയമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...