PNB News: ഉപഭോക്തൃ സേവനത്തിൽ ക്രമക്കേട്‌, പിഎന്‍ബിയ്ക്ക് പിഴ ചുമത്തി ആർബിഐ

RBI News: വായ്പയുടെ പലിശ നിരക്ക്, ബാങ്കുകളിലെ ഉപഭോക്തൃ സേവനം എന്നിവയുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകൾ പാലിക്കാത്തതിനാണ് ബാങ്കുകള്‍ക്ക് പിഴ ചുമത്തിയതെന്ന് ആർബിഐ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Nov 4, 2023, 12:49 PM IST
  • ഉപഭോക്തൃ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിന് 72 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.
PNB News: ഉപഭോക്തൃ സേവനത്തിൽ ക്രമക്കേട്‌, പിഎന്‍ബിയ്ക്ക് പിഴ ചുമത്തി ആർബിഐ

New Delhi: സെന്‍ട്രല്‍ ബാങ്ക്  നിയമങ്ങൾ പാലിക്കാത്തതിന് രാജ്യത്തെ ഭീമൻ സർക്കാർ ബാങ്ക് ഉൾപ്പെടെ രണ്ട് ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). വായ്പയുടെ പലിശ നിരക്ക്, ബാങ്കുകളിലെ ഉപഭോക്തൃ സേവനം എന്നിവയുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകൾ പാലിക്കാത്തതിനാണ് ബാങ്കുകള്‍ക്ക് പിഴ ചുമത്തിയതെന്ന് ആർബിഐ അറിയിച്ചു.

Also Read:  ICC World Cup 2023: ലോകകപ്പിനിടെ ടീം ഇന്ത്യക്ക് കനത്ത തിരിച്ചടി, പരിക്ക് മൂലം ഹാർദിക് പാണ്ഡ്യ ടൂർണമെന്‍റിൽ നിന്ന് പുറത്ത് 
 
ഉപഭോക്തൃ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിന് 72 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ഇതിന് പുറമെ സ്വകാര്യമേഖലയിലെ ഫെഡറൽ ബാങ്കിന് 30 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കൂടാതെ, മെഴ്‌സിഡസ് ബെൻസ് ഫിനാൻഷ്യൽ സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് 10 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 

Also Read:  Preeti Yoga on Dhanteras 2023:  ധന്‍തേരസില്‍ ശുഭകരമായ പ്രീതിയോഗം, എല്ലാ ആഗ്രഹങ്ങളും സഫലമാകും!!   
 
വായ്പയുടെ പലിശ നിരക്ക്', 'ബാങ്കുകളിലെ ഉപഭോക്തൃ സേവനം' എന്നിവയുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകൾ പാലിക്കാത്തതിനാണ് PNB യ്ക്ക് പിഴ ചുമത്തിയത്.  KYC മാനദണ്ഡങ്ങളിലെ ചില വ്യവസ്ഥകൾ ലംഘിച്ചതിനാണ് ഫെഡറൽ ബാങ്കിന് പിഴ. RBI പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഇത് വ്യക്തമാക്കുന്നത്. 

അതുകൂടാതെ, നൊൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയുടെ ചില വ്യവസ്ഥകൾ പാലിക്കാത്തതിന് കോട്ടയം കൊശമറ്റം ഫിനാൻസ് ലിമിറ്റഡിന് 13.38 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്.   

എല്ലാ കേസുകളിലും, റെഗുലേറ്ററി നിയമങ്ങള്‍ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയാണ് പിഴ, സ്ഥാപനങ്ങൾ അവരുടെ ഉപഭോക്താക്കളുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെ ബാധിക്കുക എന്നതല്ല  ഇതിന്‍റെ ഉദ്ദേശ്യമെന്നും  RBI വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News