4,14,778 രൂപ പലിശ വരുമാനം, പഞ്ചാബ് നാഷണൽ ബാങ്കിൻറെ സ്ഥിര നിക്ഷേപം മികച്ചതാണ്

ഉപഭോക്താക്കൾക്ക് ഹ്രസ്വകാല എഫ്ഡികളും പിഎൻബി നൽകുന്നുണ്ട്. നിങ്ങൾക്ക് 7 ദിവസം മുതൽ 10 വർഷം വരെ PNB യുടെ FD പ്ലാനുകളുണ്ട്

Written by - Zee Malayalam News Desk | Last Updated : Oct 1, 2023, 02:43 PM IST
  • 5 വർഷത്തെ FD യിൽ സാധാരണ ഉപഭോക്താക്കൾക്ക് PNB പ്രതിവർഷം 6.5 ശതമാനം പലിശ
  • പ്രായമായവർക്ക് 5 വർഷത്തെ എഫ്ഡിയിൽ 7 ശതമാനം വാർഷിക പലിശ ലഭിക്കും
  • ലിശ ഇനത്തിൽ മാത്രം 3,80, 420 രൂപ ലാഭം ഉണ്ടാകും
4,14,778 രൂപ പലിശ വരുമാനം, പഞ്ചാബ് നാഷണൽ ബാങ്കിൻറെ സ്ഥിര നിക്ഷേപം മികച്ചതാണ്

രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്. അടുത്തിടെ പിഎൻബി തങ്ങളുടെ എഫ്ഡി പലിശ നിരക്കിൽ മാറ്റം വരുത്തി. രണ്ട് കോടി രൂപയിൽ താഴെയുള്ള എഫ്ഡിയിൽ 7.25 ശതമാനം വാർഷിക പലിശ ലഭിക്കുമെന്ന് ബാങ്ക് അടുത്തിടെ പ്രഖ്യാപിച്ചു. മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശയാണ് ഇവിടെ  ലഭിക്കുന്നത്.

ഉപഭോക്താക്കൾക്ക് ഹ്രസ്വകാല എഫ്ഡികളും പിഎൻബി നൽകുന്നുണ്ട്. നിങ്ങൾക്ക് 7 ദിവസം മുതൽ 10 വർഷം വരെ PNB യുടെ FD പ്ലാനുകളുണ്ട്. ഈ പലിശ നിരക്കുകൾ ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ വരും. പഞ്ചാബ് നാഷണൽ ബാങ്കിൽ 5 വർഷത്തേക്ക് എഫ്ഡി നിക്ഷേപിച്ചാൽ അയാൾക്ക് എത്ര പലിശ ലഭിക്കും?

പിഎൻബിയുടെ പ്രത്യേക എഫ്ഡി 

5 വർഷത്തെ FD യിൽ സാധാരണ ഉപഭോക്താക്കൾക്ക് PNB പ്രതിവർഷം 6.5 ശതമാനം പലിശ നൽകുന്നു. ഒരു ഉപഭോക്താവ് 10 ലക്ഷം രൂപയുടെ എഫ്ഡി ഇട്ടാൽ കാലാവധി പൂർത്തിയാകുമ്പോൾ അയാൾക്ക് 13 ലക്ഷത്തി 80 ആയിരത്തി 420 രൂപ ലഭിക്കും. അതായത് പലിശ ഇനത്തിൽ മാത്രം 3,80, 420 രൂപ ലാഭം ഉണ്ടാകും.

പ്രായമായവർക്ക് 5 വർഷത്തെ എഫ്ഡിയിൽ 7 ശതമാനം വാർഷിക പലിശ ലഭിക്കും. ഒരു ഉപഭോക്താവ് 10 ലക്ഷം രൂപ എഫ്ഡി ഇട്ടാൽ കാലാവധി പൂർത്തിയാകുമ്പോൾ അയാൾക്ക് ഏകദേശം 14,14,778 രൂപ ലഭിക്കും. ഇതിൽ 4,14,778 രൂപ പലിശ വരുമാനം ആയിരിക്കും.PNB അതിന്റെ 666 ദിവസത്തെ FD സ്കീമിൽ സ്ഥിരം ഉപഭോക്താക്കൾക്ക് 7.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും പലിശ നൽകും ഈ പലിശ നിരക്ക് 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ആണ്.

5 വർഷത്തെ എഫ്ഡിയിൽ എത്ര നികുതി

ആദായനികുതിയുടെ സെക്ഷൻ 80C പ്രകാരം 5 വർഷത്തെ FD യിൽ നികുതി ക്ലെയിം ചെയ്യാവുന്നതാണ്. എന്നിരുന്നാലും, FD-യിൽ ലഭിക്കുന്ന പലിശയ്ക്കും നികുതി ബാധകമാണ്. ഇതിൽ ഒരു സാമ്പത്തിക വർഷം പരമാവധി 1.5 ലക്ഷം രൂപ വരെ നികുതി ലാഭിക്കാം. ഇതോടൊപ്പം 5 വർഷത്തെ ലോക്ക്-ഇൻ കാലയളവും ഉണ്ട്. ഈ കാലാവധി 10 വർഷത്തേക്ക് കൂടി നീട്ടാം.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News