PM Kisan: പിഎം കിസാന്‍ സമ്മാന്‍ നിധി യോജന സംബന്ധിച്ച നിര്‍ണ്ണായക വിവരം പുറത്തു വിട്ട് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്താകമാനമുള്ള കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന  (PM Kisan Samman Nidhi Yojana). 

Written by - Zee Malayalam News Desk | Last Updated : Nov 22, 2022, 03:30 PM IST
  • കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി കിസാൻ യോജനയുടെ ഗുണഭോക്താക്കളുടെ എണ്ണം 10 കോടി കവിഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
PM Kisan: പിഎം കിസാന്‍ സമ്മാന്‍ നിധി യോജന സംബന്ധിച്ച നിര്‍ണ്ണായക വിവരം പുറത്തു വിട്ട് കേന്ദ്ര സര്‍ക്കാര്‍

PM Kisan Samman Nidhi Yojana: രാജ്യത്താകമാനമുള്ള കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന  (PM Kisan Samman Nidhi Yojana). 

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയ്ക്ക് കീഴിൽ കേന്ദ്ര സർക്കാർ കർഷകരുടെ അക്കൗണ്ടിലേക്ക് പ്രതിവർഷം 6000 രൂപ അതായത് 2000 രൂപ വീതം മൂന്ന് ഗഡുക്കളായി നിക്ഷേപിക്കുന്നു. ഇതുവരെ ഈ പദ്ധതിയുടെ കീഴിൽ 12 തവണയാണ്  2,000  രൂപ 
നല്‍കിയത്. കഴിഞ്ഞ മാസമാണ് ഈ പദ്ധതിയുടെ 12-ാം ഗഡു തുകയായ  2,000 രൂപ നൽകിയത്. 

Also Read:  Gandhi Picture on Notes: നോട്ടുകളിൽ നിന്ന് ഗാന്ധിയുടെ ചിത്രം നീക്കം ചെയ്താൽ വളരെ നന്ദിയുള്ളവനായിരിക്കും, തുഷാര്‍ ഗാന്ധി
 
അതേസമയം, അടുത്തിടെ പിഎം കിസാൻ സമ്മാൻ നിധി യോജന സംബന്ധിച്ച നിയമങ്ങളിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തിയിരുന്നു. ഗുണഭോക്താക്കൾക്ക്  e-KYC നിർബന്ധമാക്കിയിരുന്നു. സമയ പരിധിയ്ക്കുള്ളില്‍ e-KYC നടത്താത്ത പിഎം കിസാൻ സമ്മാൻ നിധി യോജന ഗുണഭോക്താക്കൾക്ക് ഇത്തവണ തുക ലഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം,  പിഎം കിസാൻ സമ്മാൻ നിധി യോജന സംബന്ധിച്ച നിര്‍ണ്ണായക വിവരം കേന്ദ്ര സര്‍ക്കാര്‍  പുറത്തുവിട്ടു. അതായത്, കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി കിസാൻ യോജനയുടെ ഗുണഭോക്താക്കളുടെ എണ്ണം 10 കോടി കവിഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. തിങ്കളാഴ്ചയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം പുറത്തുവിട്ടത്. 

2019 ന്‍റെ തുടക്കത്തില്‍ പദ്ധതിയുടെ ഒന്നാം ഗഡു വിതരണം  ചെയ്യുന്ന അവസരത്തില്‍  ഗുണഭോക്താക്കളുടെ എണ്ണം 3.16 കോടിയായിരുന്നു വെന്ന് കേന്ദ്രം അറിയിച്ചു. 3 വര്‍ഷത്തിനകം പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം മൂന്നിരട്ടിയിലധികം  വര്‍ദ്ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 

ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് ഏതാനും മണിക്കൂറുകൾക്കകമാണ് സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഈ വിവരം പുറത്തുവന്നത്. ഓരോ ഗഡു കഴിയുന്തോറും ഗുണഭോക്താക്കളുടെ എണ്ണം കുറഞ്ഞതായി ഖാർഗെ ആരോപിച്ചിരുന്നു.

മൂന്ന് വർഷത്തോളമായി രാജ്യത്തെ കോടിക്കണക്കിന് ദരിദ്രരായ കർഷകർക്ക് രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ സാമ്പത്തിക സഹായം പിഎം കിസാൻ യോജന പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ നല്‍കി. പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നു. പദ്ധതി പ്രകാരം ഇതുവരെ 12 ഗഡുക്കളാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News