പ്രധാനമന്ത്രി കിസാൻ സമ്മ യോജനയുടെ 18-ാം ഗഡു ഒക്ടോബർ 5ന് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ആയിക്കഴിഞ്ഞു. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ സിസ്റ്റം വഴിയാണ് നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുകയെത്തിയത്. പിഎം കിസാൻ എന്ന് പറയുന്നത് ഇന്ത്യൻ സർക്കാരിന്റെ 100% ധനസഹായത്തോടെയുള്ള ഒരു കേന്ദ്രമേഖലാ പദ്ധതിയാണ്. പദ്ധതിയുടെ ഭാഗമായി 18ാം ഗഡുവായി എല്ലാ കർഷകർക്കും 2000 രൂപയാണ് വിതരണം ചെയ്തത്.
പിഎം കിസാൻ 19-ാം ഗഡു എപ്പോൾ?
പിഎം കിസാൻ ഗഡുക്കൾ ഓരോ നാലു മാസത്തിലും 3 തവണ വീതം വിതരണം ചെയ്യുന്നു. അതിനാൽ, 19ാം ഗഡു 2025 ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിയതി സംബന്ധിച്ചുള്ള അറിയിപ്പ് പിഎം കിസാൻ വെബ്‌സൈറ്റിലൂടെ സർക്കാർ അറിയിക്കും.
Also Read: Kerala School Kalolsavam: സംസ്ഥാന സ്‌കൂൾ കലോത്സവം: ലോഗോ ക്ഷണിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്
എന്താണ് പിഎം കിസാൻ?
പദ്ധതി പ്രകാരം ഭൂമിയുള്ള എല്ലാ കർഷക കുടുംബങ്ങൾക്കും മൂന്ന് തുല്യ ഗഡുക്കളായി പ്രതിവർഷം 6,000 രൂപ കേന്ദ്രം നൽകും. രണ്ട് ഹെക്ടർ വരെ ഭൂമിയുള്ള ചെറുകിട കർഷകർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഭർത്താവ്, ഭാര്യ, പ്രായപൂർത്തിയാകാത്ത കുട്ടികൾ അടങ്ങിയ കുടുംബത്തിനാണ് ആനുകൂല്യം ലഭിക്കുക. തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും.
പിഎം കിസാൻ യോജന പദ്ധതിക്ക് കീഴിൽ അർഹതയുള്ള എല്ലാ കർഷകരും ഇലക്ട്രോണിക് കെവൈസി (ഇകെവൈസി) പ്രക്രിയ നിർബന്ധമായും പാലിക്കേണ്ടതുണ്ട്. പിഎം-കിസാൻ സ്കീമിൽ എൻറോൾ ചെയ്ത കർഷകർക്ക് ഇകെവൈസിയുടെ മൂന്ന് മോഡുകൾ ലഭ്യമാണ്: ഒടിപി അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി, ബയോമെട്രിക് അധിഷ്ഠിത ഇ-കെവൈസി, മുഖ പ്രാമാണീകരണം അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി എന്നിവയാണ് പിഎം കിസാൻ വെബ്സൈറ്റ് നിഷ്കർഷിക്കുന്നത്.
2019 മുതലാണ് മോദി സർക്കാർ കർഷകരുടെ ഉന്നമനത്തിനായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി സ്കീം അവതരിപ്പിക്കുന്നത്. രാജ്യത്തെ നിർധരായ കർഷകരിലേക്ക് സർക്കാരിന്റെ ആനികൂല്യം നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ഈ സ്കീം അവതരിപ്പിച്ചത്. ഒരു സാമ്പത്തിക വർഷത്തിൽ ഏപ്രിൽ-ജൂലൈ, ഓഗസ്റ്റ്- നവംബർ, ഡിസംബർ - മാർച്ച് മാസങ്ങളിലായിട്ടാണ് സർക്കാർ കർഷകർക്ക് ധനസഹായം നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.