ന്യൂഡൽഹി: Fuel Price Hiked: നാലാം ദിനവും പെട്രോൾ ഡീസൽ വിലയിൽ വർധനവ്. ശരിക്കും പറഞ്ഞാൽ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ രാജ്യത്തെ ഇന്ധന വില (Petrol Diesel Price Hike) എണ്ണക്കമ്പനികള്‍ ദിനംപ്രതി കൂട്ടുകയാണ്.
ഇന്ന് ഒരു ലിറ്റർ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയും വർദ്ധിച്ചിട്ടുണ്ട്. പുതിയ നിരക്ക് ഇന്ന് അർധരാത്രിയോടെ പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ ദിവസം ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു.
Also Read: Fuel Price Hike: പെട്രോൾ ഡീസൽ വില ഇന്നും വർധിച്ചു
തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച വിലയിൽ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. അതിനുശേഷമാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില ഇനിയും കൂടുമെന്നാണ് റിപ്പോർട്ട്.
എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാനുള്ള അവകാശം ഇപ്പോൾ കമ്പനികൾക്കാണ്. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില ഉയര്‍ത്തുന്ന രീതിയാണ് കമ്പനികള്‍ സ്വീകരിച്ചിരിക്കുന്നത്.
Also Read: Viral Video: അഞ്ചടി നീളമുള്ള പാമ്പിന്റെ വാലിൽ പിടിച്ചു കളിക്കുന്ന കുട്ടി..!
തിരഞ്ഞെടുപ്പിന് മുൻപ് ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിൽ വില 82 ഡോളറിനരികെയായിരുന്നുവെങ്കിൽ ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ടുതന്നെ വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വിലക്കയറ്റമുണ്ടാകും എന്നാണ് സൂചന.
ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 80 പൈസ വർധിച്ച് 98.61 രൂപയായി. ഡീസലിന്റെ നിരക്ക് 89.87 ആയി ഉയർന്നിട്ടുണ്ട്. അഞ്ച് ദിവസം കൊണ്ട് പെട്രോളിന് ഇത്രയും വിലയായി. കമ്പനികൾ തുടർച്ചയായി എണ്ണവില വർധിപ്പിക്കുന്നതിനാൽ ജനങ്ങളുടെ ബജറ്റ് താറുമാറാകും. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4 തവണയാണ് എണ്ണവില വർധിച്ചത്. അതായത് അഞ്ച് ദിവസം കൊണ്ട് പെട്രോളിനും ഡീസലിനും 3.20 രൂപ കൂടിയെന്നർത്ഥം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക