ദോഹ: ക്രൂഡ് ഓയിൽ (Crude oil) വിതരണം വർധിപ്പിക്കാൻ തീരുമാനിച്ച് ഒപെക് പ്ലസ് കൂട്ടായ്മ. ഓഗസ്റ്റ് മുതൽ എണ്ണ വിതരണം ഉയർത്താൻ ഒപെക് പ്ലസ് (Opec plus) കൂട്ടായ്മ തീരുമാനിച്ചു.
ക്രൂഡ് ഓയിൽ വിതരണത്തിലെ പ്രതിസന്ധികളെ തുടർന്ന് അന്താരാഷ്ട്ര എണ്ണ വില കുതിച്ചുയർന്നിരുന്നു. ഇത് എണ്ണ ഉപഭോഗ രാജ്യങ്ങളുടെ സമ്പദ്‍വ്യവസ്ഥയുടെ മുന്നേറ്റ ശ്രമങ്ങൾക്ക് പ്രതിസന്ധിയായ സാഹചര്യത്തിലാണ് തീരുമാനം. കൊവിഡ് വ്യാപനത്തിൽ നിന്ന് ആഗോള സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കൽ ശ്രമങ്ങൾക്ക് ശക്തിപകരാനായാണ് പുതിയ തീരുമാനം.
ALSO READ: Petrol Diesel Price Today : പെട്രോൾ വില കൂടി, വില വർധന ഈ ആഴ്ചയിൽ ഇത് രണ്ടാം തവണ
സൗദി അറേബ്യയും (Saudi Arabia) യുഎഇയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പൂർണ്ണമായി പരിഹരിച്ചതിന് ശേഷം ക്രമേണ എണ്ണ വിതരണം വർധിപ്പിക്കാനാണ് ഒപെക് പ്ലസിന്റെ ശ്രമം. 2022 മെയ് മുതലുളള പുതിയ ഉൽപാദന വിഹിതം സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും.
ക്രൂഡ് ഓയിൽ വിതരണം വർധിപ്പിക്കുന്നത് വഴി ക്രൂഡ് വിതരണ രംഗത്തെ പ്രശ്നങ്ങളെ ലഘൂകരിക്കുകയും പണപ്പെരുപ്പം, അന്താരാഷ്ട്ര എണ്ണവില (Oil Price) എന്നിവ കുതിച്ചുയരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നാണ് കണക്കാക്കുന്നത്. എണ്ണവില കുറയാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒപെക് പ്ലസ് കഴിഞ്ഞ വർഷം പ്രതിദിനം റെക്കോർഡ് നിലവാരമായ 10 ദശലക്ഷം ബാരൽ എന്ന കണക്കിൽ ഉൽപാദനം വെട്ടിക്കുറച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA