അദാനി ഗ്രൂപ്പിലെ മൂന്ന് വിദേശ കമ്പനികളുടെ ഓഹരികൾ National Securities Depository Ltd മരവിപ്പിച്ചു

43,500 കോടി‌ രൂപയുടെ ഓഹരികളാണ് മരവിപ്പിച്ചത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി

Written by - Zee Malayalam News Desk | Last Updated : Jun 14, 2021, 11:25 AM IST
  • മൗറീഷ്യസ് ആസ്ഥാനമായ മൂന്ന് കമ്പനികളുടെ ഓഹരികളാണ് മരവിപ്പിച്ചിരിക്കുന്നത്
  • അൽബുല ഇൻവെസ്റ്റ്മെന്റ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, എപിഎംഎസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നീ മൂന്ന് കമ്പനികളുടെ ഓഹരികളാണ് മരവിപ്പിച്ചത്
  • ഓഹരി വിപണിയിൽ അദാനി ​ഗ്രൂപ്പിന്റെ ഓഹരിയിൽ കനത്ത ഇടിവുണ്ടായിട്ടുണ്ട്
  • കഴിഞ്ഞ ഏതാനും മാസങ്ങളായി അദാനി ​ഗ്രൂപ്പിന്റെ ഓഹരികളിൽ വൻ മുന്നേറ്റമാണ് ഉണ്ടായിരുന്നത്
അദാനി ഗ്രൂപ്പിലെ മൂന്ന് വിദേശ കമ്പനികളുടെ ഓഹരികൾ National Securities Depository Ltd മരവിപ്പിച്ചു

ന്യൂഡൽഹി: അദാനി ​ഗ്രൂപ്പിൽ (Adani Group) നിക്ഷേപമുള്ള മൂന്ന് വിദേശ കമ്പനികളുടെ ഓഹരികൾ (Company shares) മരവിപ്പിച്ചു. നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്റേതാണ് നടപടി. 43,500 കോടി‌ രൂപയുടെ ഓഹരികളാണ് മരവിപ്പിച്ചത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി.

ഓഹരി വിപണിയിൽ (Sensex) അദാനി ​ഗ്രൂപ്പിന്റെ ഓഹരിയിൽ കനത്ത ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി അദാനി ​ഗ്രൂപ്പിന്റെ ഓഹരികളിൽ വൻ മുന്നേറ്റമാണ് ഉണ്ടായിരുന്നത്. മൗറീഷ്യസ് ആസ്ഥാനമായ മൂന്ന് കമ്പനികളുടെ ഓഹരികളാണ് മരവിപ്പിച്ചിരിക്കുന്നത്.

ALSO READ: Petrol Price Today: ഇന്നും കൂടി പെട്രോളിന് 29 പൈസ, ഇങ്ങിനെ പോയാൽ 100ൽ മുട്ടാൻ താമസമില്ല

അൽബുല ഇൻവെസ്റ്റ്മെന്റ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, എപിഎംഎസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നീ മൂന്ന് കമ്പനികളുടെ പക്കലുള്ള 43,500 കോടി‌ രൂപയുടെ ഓഹരികളാണ് മരവിപ്പിച്ചത്. ഇന്ന് ഓഹരി വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ അദാനി ​ഗ്രൂപ്പിന്റെ ഓഹരികളിൽ 15 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

മൗറീഷ്യസ് ആസ്ഥാനമായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഈ മൂന്ന് കമ്പനികളും ഒരേ വിലാസത്തിൽ ഉള്ളവയാണെന്ന് നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് വ്യക്തമാക്കുന്നു. ഈ മൂന്ന് കമ്പനികളും കള്ളപ്പണ നിരോധന നിയമപ്രകാരം (Prevention of Money Laundering Act) അനുശാസിക്കുന്ന നടപടി ക്രമങ്ങൾ പാലിക്കാതെ വിവരങ്ങൾ നൽകാതെയാണ് അദാനി ​ഗ്രൂപ്പിൽ നിക്ഷേപം നടത്തിയിരിക്കുന്നതെന്നാണ് എൻഎസ്ഡിഎൽ വ്യക്തമാക്കുന്നത്.

ALSO READ: SBI 'Kavach personal loan': കോവിഡ്​ രോഗികൾക്ക്​ പ്രത്യേക വായ്​പ പദ്ധതിയുമായി SBI

അദാനി എന്റർപ്രൈസസിൽ 6.82 ശതമാനവും അദാനി ട്രാൻസ്മിഷനിൽ 8.03 ശതമാനവും അദാനി ടോട്ടൽ ​ഗ്യാസിൽ 5.92 ശതമാനവും അദാനി ​ഗ്രീനിൽ 3.58 ശതമാനവും ഓഹരികളാണ് ഈ കമ്പനികൾക്ക് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. പോർട്ട് ലൂയിസിലുള്ള വിലാസത്തിലാണ് ഈ മൂന്ന് കമ്പനികളും രജിസ്റ്റർ ചെയ്തിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News