Maruti Baleno: 7000-ൽ അധികം ബലേനോകൾ തിരിച്ച് വിളിക്കുന്നു; കാരണം ഇത്

Maruti Baleno Issue: കേടായ ഭാഗങ്ങൾ സൗജന്യമായി മാറ്റിസ്ഥാപിക്കാൻ മാരുതി സുസുക്കിയുടെ അംഗീകൃത ഡീലർ വർക്ക് ഷോപ്പിൽ നിന്ന് വാഹന ഉടമകൾക്ക് സന്ദേശം ലഭിക്കും

Written by - Zee Malayalam News Desk | Last Updated : Apr 22, 2023, 04:18 PM IST
  • മാരുതി ബലേനോ ഒരു പ്രീമിയം ഹാച്ച്ബാക്ക് കാറാണ്
  • ഇതിന് ഇന്ത്യയിൽ 6.61 ലക്ഷം മുതൽ 9.88 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില
  • കേടായ ഭാഗങ്ങൾ സൗജന്യമായി മാറ്റിസ്ഥാപിക്കാൻ മാരുതി സുസുക്കിയുടെ അംഗീകൃത ഡീലർ വർക്ക് ഷോപ്പിൽ നിന്ന് വാഹന ഉടമകൾക്ക് സന്ദേശം ലഭിക്കും
Maruti Baleno: 7000-ൽ അധികം ബലേനോകൾ തിരിച്ച് വിളിക്കുന്നു; കാരണം ഇത്

മാരുതി സുസുക്കിയുടെ ജനപ്രിയ കാറായ ബലേനോയുടെ വിറ്റ യൂണിറ്റുകൾ പലതും തിരിച്ച് വിളിക്കുന്നു. നിർമ്മാണത്തിലെ തകരാർ മൂലമാണ് കാരണം.ഇതുമൂലം ആയിരക്കണക്കിന് മോഡലുകളാണ് ഉപഭോക്താക്കളിൽ നിന്ന് കമ്പനി തിരിച്ച് വിളിക്കുന്നത്. ബ്രേക്കിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന വാക്വം പമ്പിലുണ്ടായ പ്രശ്നമാണ് വാഹനങ്ങൾ തിരിച്ച് വിളിക്കാൻ കാരണം.ബലേനോ RS മോഡലിന്റെ 7,213 യൂണിറ്റുകൾ തിരിച്ചുവിളിക്കുന്നതായി കമ്പനി വെള്ളിയാഴ്ച അറിയിച്ചു. 

കേടായ ഭാഗങ്ങൾ സൗജന്യമായി മാറ്റിസ്ഥാപിക്കാൻ മാരുതി സുസുക്കിയുടെ അംഗീകൃത ഡീലർ വർക്ക് ഷോപ്പിൽ നിന്ന് വാഹന ഉടമകൾക്ക് സന്ദേശം ലഭിക്കും. ഇതിന് ഉപഭോക്താവിൽ നിന്ന് യാതൊരുവിധ ചാർജും ഈടാക്കില്ല.2016 ഒക്ടോബർ 27 നും 2019 നവംബർ 1 നും ഇടയിൽ നിർമ്മിച്ച വാഹനങ്ങളാണ് തിരികെ വിളിക്കുന്നത്.

ALSO READ: അയോധ്യയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഏഴ് പേർ കൊല്ലപ്പെട്ടു, 40 പേർക്ക് പരിക്ക്

“വാക്വം പമ്പിൽ കരാർ ഉണ്ട്. ചില സന്ദർഭങ്ങളിൽ, ബ്രേക്ക് പെഡൽ പ്രയോഗിക്കാൻ കൂടുതൽ പരിശ്രമം ആവശ്യമായി വന്നേക്കാം- മാരുതി പ്രസ്താവനയിൽ പറഞ്ഞു.ഈ വർഷം ജനുവരിയിൽ, തകരാറുള്ള എയർബാഗ് കൺട്രോളർ മാറ്റിസ്ഥാപിക്കുന്നതിനായി ആൾട്ടോ കെ10, എസ്-പ്രെസ്സോ, ഇക്കോ, ബ്രെസ്സ, ബലെനോ, ഗ്രാൻഡ് വിറ്റാര മോഡലുകളുടെ 17,362 യൂണിറ്റുകൾ കമ്പനി തിരിച്ചുവിളിച്ചിരുന്നു.

എർട്ടിഗയും

2022 ജൂൺ 24-നും 2022 ജൂലൈ 7-നും ഇടയിൽ നിർമ്മിച്ച എർട്ടിഗ, XL6 മോഡലുകളുടെ 676 വാഹനങ്ങൾക്കായും സർവീസ് കാമ്പെയ്‌ൻ ആരംഭിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ വെബ്‌സൈറ്റിലെ ഒരു പോസ്റ്റിൽ അറിയിച്ചു. ഫ്രണ്ട് ഡ്രൈവ്ഷാഫ്റ്റിലെ പ്രശ്നമാണ് കാരണം. ഇത് മൂലം വാഹനത്തിൽ നിന്ന്  വിചിത്രമായ ശബ്ദമുണ്ടാക്കാം, എന്നിരുന്നാലും ഇത് വാഹനത്തിന്റെ പ്രവർത്തനത്തെ ബാധിക്കില്ല.

ബലേനോയുടെ വില

മാരുതി ബലേനോ ഒരു പ്രീമിയം ഹാച്ച്ബാക്ക് കാറാണ്, ഇതിന് ഇന്ത്യയിൽ 6.61 ലക്ഷം മുതൽ  9.88 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില. കഴിഞ്ഞ വർഷമാണ് മാരുതി ബലേനോ വലിയ പരിഷ്കാരങ്ങളോടെ പുറത്തിറക്കിയത്. സിഗ്മ, ഡെൽറ്റ, ഡെൽറ്റ CNG, Zeta, Zeta CNG, Alpha തുടങ്ങി 6 മോഡലുകളിൽ മാരുതി സുസുക്കി ബലേനോ വാങ്ങാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News