LPG Subsidy: സൗജന്യ എൽപിജി കണക്ഷൻ നിയമത്തിൽ മാറ്റം! അറിയേണ്ടതെല്ലാം

New LPG connection:  ഉജ്ജ്വല പദ്ധതി പ്രകാരം (Ujjwala scheme) സൗജന്യ LPG ഗ്യാസ് കണക്ഷനിൽ (free LPG connection) ലഭ്യമായ സബ്‌സിഡിയിൽ മാറ്റം വന്നേക്കാം.  

Written by - Ajitha Kumari | Last Updated : Feb 12, 2022, 02:56 PM IST
  • എൽപിജി കണക്ഷനുകളിലെ സബ്‌സിഡി ഘടന മാറുമോ?
  • മുൻകൂർ പേയ്‌മെന്റ് രീതി മാറുമോ?
  • സർക്കാർ നൽകുന്നു സൗജന്യ എൽപിജി സിലിണ്ടറുകൾ
LPG Subsidy: സൗജന്യ എൽപിജി കണക്ഷൻ നിയമത്തിൽ മാറ്റം! അറിയേണ്ടതെല്ലാം

ന്യൂഡൽഹി: New LPG connection: എൽപിജിയിൽ സബ്‌സിഡി ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ഇതൊരു സുപ്രധാന വാർത്തയാണ്. ഉജ്ജ്വല പദ്ധതി പ്രകാരം (Ujjwala scheme) സൗജന്യ LPG ഗ്യാസ് കണക്ഷനിൽ (free LPG connection) ലഭ്യമായ സബ്‌സിഡിയിൽ വലിയ മാറ്റത്തിന് സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളും ഉജ്ജ്വല സ്കീമിന് കീഴിൽ സൗജന്യ LPG കണക്ഷൻ എടുക്കാൻ പദ്ധതിയിടുകയാണെങ്കിൽ ആദ്യം ഈ വാർത്ത ശ്രദ്ധാപൂർവ്വം വായിക്കുക.

Also Read: Paytm LPG Offer: എൽപിജി ഗ്യാസ് സിലിണ്ടർ സൗജന്യമായി ലഭിക്കും! ചെയ്യേണ്ടത് ഇത്രമാത്രം

എൽപിജി കണക്ഷനുകളിലെ സബ്‌സിഡി ഘടന മാറുമോ? (Will the subsidy structure change on LPG connections?)

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പദ്ധതി പ്രകാരം പുതിയ കണക്ഷനുകൾക്കുള്ള (LPG) സബ്‌സിഡിയുടെ നിലവിലുള്ള ഘടനയിൽ മാറ്റം വന്നേക്കാമെന്നാണ് പറയുന്നത്. പെട്രോളിയം മന്ത്രാലയം രണ്ട് പുതിയ ഘടനകളുടെ പ്രവർത്തനം ആരംഭിച്ചതായും ഇത് ഉടൻ പുറത്തിറക്കുമെന്നും സൂചനയുണ്ട്. ബജറ്റിൽ ഒരു കോടി പുതിയ കണക്ഷനുകൾ നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു, എന്നാൽ ഇപ്പോൾ സർക്കാരിന് OMC കൾക്ക് വേണ്ടി അഡ്വാൻസ് പേയ്‌മെന്റ് മോഡൽ മാറ്റാൻ കഴിയും.

Also Read: 7th Pay Commission: ജീവനക്കാർക്ക് ബമ്പർ സമ്മാനം, DA 3% വർധിച്ചു!

മുൻകൂർ പേയ്‌മെന്റ് രീതി മാറുമോ? (Will the mode of advance payment change?)

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 1600 രൂപയുടെ അഡ്വാൻസ് പേയ്‌മെന്റ് കമ്പനി ഒറ്റത്തവണയായി ഈടാക്കുമെന്നാണ്. നിലവിൽ ഒഎംസികൾ EMI രൂപത്തിലാണ് മുൻകൂർ തുക ഈടാക്കുന്നത് അതേസമയം ഇക്കാര്യം അറിയാവുന്ന വിദഗ്ധരുടെ അഭിപ്രായത്തിൽ പദ്ധതിയിൽ ബാക്കിയുള്ള 1600 ന് സർക്കാർ സബ്‌സിഡി (LPG) നൽകുന്നത് തുടരുമെന്നാണ്.

Also Read: Money Vastu Tips: ഈ 5 സാധനങ്ങൾ നിങ്ങളുടെ വീട്ടിലുണ്ടോ? എങ്കിൽ ധനത്തിന് ബുദ്ധിമുട്ട് ഉണ്ടാകില്ല! 

സർക്കാർ സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുന്നു (Government gives free LPG cylinders)

സർക്കാരിന്റെ ഉജ്ജ്വല പദ്ധതി (Ujjwala scheme) പ്രകാരം 14.2 കിലോയുടെ ഒരു സിലിണ്ടറും സ്റ്റൗവുമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഇതിന്റെ വില ഏകദേശം 3200 രൂപയാണ്. ഇതിന് സർക്കാരിൽ നിന്ന് 1600 രൂപ സബ്‌സിഡി ലഭിക്കുന്നു അതുപോലെ 1600 രൂപ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (OMCs) അഡ്വാൻസായും നൽകുന്നു. ഒഎംസികൾ സബ്‌സിഡി തുക റീഫിൽ ചെയ്യുമ്പോൾ EMI ആയി ഈടാക്കും.

Also Read: Viral Video: അമ്മ നൽകിയ ഭക്ഷണം വലിച്ചെറിഞ്ഞ് മകൻ! മര്യാദ പഠിപ്പിച്ച് വളർത്തുനായ 

ഉജ്ജ്വല സ്കീമിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം (How to register in Ujjwala scheme)

- Ujjwala scheme ൽ രജിസ്റ്റർ ചെയ്യുന്നത് വളരെ എളുപ്പമാണ്.
- ഉജ്ജ്വല പദ്ധതി പ്രകാരം ബിപിഎൽ കുടുംബത്തിലെ ഒരു സ്ത്രീക്ക് ഗ്യാസ് കണക്ഷന് അപേക്ഷിക്കാം.
- ഈ സ്കീമിനെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ pmujjwalayojana.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കും.
- രജിസ്റ്റർ ചെയ്യുന്നതിന് നിങ്ങൾ ആദ്യം ഒരു ഫോം പൂരിപ്പിച്ച് അടുത്തുള്ള എൽപിജി വിതരണക്കാർക്ക് നൽകണം.
- ഈ ഫോമിൽ അപേക്ഷിച്ച സ്ത്രീ അവരുടെ മുഴുവൻ വിലാസവും ജൻധൻ ബാങ്ക് അക്കൗണ്ടും എല്ലാ കുടുംബാംഗങ്ങളുടെയും ആധാർ നമ്പറും നൽകേണ്ടതുണ്ട്.
- പിന്നീട് ഇത് പ്രോസസ്സ് ചെയ്ത ശേഷം, രാജ്യത്തെ എണ്ണ വിപണന കമ്പനികൾ അർഹരായ ഗുണഭോക്താവിന് എൽപിജി കണക്ഷൻ നൽകുന്നു.
- ഇനി ഏതെങ്കിലും ഉപഭോക്താവ് EMI തിരഞ്ഞെടുക്കുകയാണെങ്കിൽ സിലിണ്ടറിന് ലഭിക്കുന്ന സബ്‌സിഡിയുമായി ഇഎംഐ തുക ക്രമീകരിക്കും

Trending News