LIC Jeevan Umang Policy: മാസം 1,302 രൂപ നിക്ഷേപിച്ച് നേടാം 28 ലക്ഷം രൂപ, എങ്ങിനെയെന്നറിയാം

സുരക്ഷിതവും സമാധാന പൂര്‍ണവുമായി ശിഷ്ടകാലം ചിലവഴിക്കാന്‍ വേണ്ടിയാണ് ആളുകള്‍ പല നിക്ഷേപ പദ്ധതികളിലും ചേരുന്നത്.  പണം സുരക്ഷിതമായി നിക്ഷേപിക്കാന്‍ ഇന്ന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Oct 26, 2021, 06:08 PM IST
  • LIC വാഗ്ദാനം ചെയ്യുന്ന അത്തരം ഒരു മികച്ച ഒരു നിക്ഷേപ പദ്ധതിയെക്കുറിച്ച് അറിയാം.
  • എല്‍ഐസി ജീവന്‍ ഉമംഗ് പ്ലാന്‍ (LIC Jeevan Umang Policy) എന്നതാണ് ഈ പ്രത്യേക പദ്ധതിയിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാം.
LIC Jeevan Umang Policy: മാസം 1,302 രൂപ നിക്ഷേപിച്ച് നേടാം  28 ലക്ഷം രൂപ, എങ്ങിനെയെന്നറിയാം

New Delhi: സുരക്ഷിതവും സമാധാന പൂര്‍ണവുമായി ശിഷ്ടകാലം ചിലവഴിക്കാന്‍ വേണ്ടിയാണ് ആളുകള്‍ പല നിക്ഷേപ പദ്ധതികളിലും ചേരുന്നത്.  പണം സുരക്ഷിതമായി നിക്ഷേപിക്കാന്‍ ഇന്ന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്.  

പണം നിക്ഷേപിക്കുന്ന എല്ലാവരുടെയും   ലക്ഷ്യം ഒന്നു തന്നെ, നിക്ഷേപത്തിലൂടെ ഏറ്റവും ഉയര്‍ന്ന ആദായം സ്വന്തമാക്കുക.  അതിന്  സാധാരണക്കാര്‍  തിരഞ്ഞെടുക്കുന്നതാണ് LIC. പരമാവധി റിസ്‌ക് സാധ്യതകള്‍ കുറഞ്ഞ നിക്ഷേപ മാര്‍ഗങ്ങളാണ് LIC മുന്നോട്ടു വയ്ക്കുന്നത് എന്നതാണ്  സാധാരണക്കാര്‍ ഇത് തിരഞ്ഞെടുക്കാന്‍ കാരണം. .

LIC വാഗ്ദാനം ചെയ്യുന്ന അത്തരം  ഒരു മികച്ച ഒരു നിക്ഷേപ പദ്ധതിയെക്കുറിച്ച് അറിയാം.   എല്‍ഐസി ജീവന്‍ ഉമംഗ് പ്ലാന്‍  (LIC Jeevan Umang Policy) എന്നതാണ് ഈ പ്രത്യേക പദ്ധതിയിലൂടെ  നിങ്ങള്‍ക്ക് നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാം. 

Also Read: സ്ത്രീകൾക്ക് വേണ്ടി LIC ആധാർ ശില പോളിസി, അറിയാം കൂടുതല്‍ വിവരങ്ങള്‍ ....

ജീവന്‍ ഉമാംഗ് പോളിസി (LIC Jeevan Umang Policy) ജീവിത കാലംമുഴുവന്‍ പെന്‍ഷന്‍ കിട്ടാന്‍ സഹായകരമായ മികച്ച ഒരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ആണ്.  15 വര്‍ഷമാണ് നിക്ഷേപ കാലയളവ്. ഏറ്റവും ചുരുങ്ങിയ അഷ്വേര്‍ഡ് തുക 2 ലക്ഷം രൂപയും.  55 വയസ് വരെ പ്രായമുള്ള, ഇന്ത്യന്‍ പൗരന്മാരായ വ്യക്തികള്‍ക്ക് പദ്ധതിയില്‍ അംഗമാകാം. നിക്ഷേപ കാലാവധി കഴിഞ്ഞാല്‍ പെന്‍ഷന്‍ ലഭ്യമാകും. പോളിസി ഉടമകള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ കിട്ടുന്നതിന് പുറമെയാണിത്. കുട്ടികളുടെ പേരില്‍ ആണ് നിക്ഷേപം എങ്കില്‍ അവര്‍ക്ക് നേട്ടം ലഭിയ്ക്കാന്‍ 30 വയസ് പൂര്‍ത്തിയാകണം.

Also Read:  LIC Bharat Plus Policy: പുത്തന്‍ ഇന്‍ഷുറന്‍സ് പ്ലാനുമായി LIC, സുരക്ഷയും സമ്പാദ്യവും ഉറപ്പ്

 ഈ പദ്ധതിയ്ക്ക് കീഴില്‍ 15, 20,25,30 വര്‍ഷങ്ങളിലും നിക്ഷേപം നടത്താം. സ്‌കീമിന് ആദായ നികുതി ഇളവ് ലഭ്യമാണ്.

രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍  (LIC) ഒട്ടേറെ ഇന്‍ഷൂറന്‍സ്  പോളിസികള്‍  അവതരിപ്പിക്കുന്നുണ്ട്. ഏറ്റവും  സുരക്ഷയുള്ളതും ഉറപ്പുള്ള ആദായം നല്‍കുന്നതുമായ നിക്ഷേപ പദ്ധതികളാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ  - എല്‍ഐസി (Life Insurance Corporation of India) വാഗ്ദാനം ചെയ്യുന്നത്. സാധാരണക്കാര്‍ക്ക് ഏറെ വിശ്വാസ യോഗ്യമായ  ഒന്നാണ് LIC.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News