Index of Industrial Production: രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദനം 11.5 ശതമാനം ഉയര്‍ന്നു

ഖനനം, ഊര്‍ജം, നിര്‍മിതോല്‍പ്പാദനം തുടങ്ങിയ മേഖലകളിലെ മികച്ച മുന്നേറ്റമാണ് വ്യാവസായിക ഉല്‍പ്പാദന സൂചികയിലെ നേട്ടത്തിന് കാരണം

Written by - Zee Malayalam News Desk | Last Updated : Sep 11, 2021, 09:49 PM IST
  • ഖനന രംഗത്ത് 19.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി
  • ഊര്‍ജ മേഖലയിലെ നേട്ടം 11.1 ശതമാനമാണ്
  • പ്രാഥമിക ചരക്ക് ഉൽപ്പാദനത്തിൽ 12.4 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ മൂലധന വസ്തുക്കളുടെ ഉൽപ്പാദനം 29.5 ശതമാനം വർധനവ് രേഖപ്പെടുത്തി
  • ഇന്റർമീഡിയറ്റ് ചരക്ക് ഉൽപ്പാദനത്തിൽ 14.1 ശതമാനം വർധനയുണ്ടായി
Index of Industrial Production: രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദനം 11.5 ശതമാനം ഉയര്‍ന്നു

മുംബൈ: ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദനം ജൂലൈയില്‍ 11.5 ശതമാനം ഉയര്‍ന്നു. കൊവിഡിനെ (Covid) തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പായാണ് ജൂലൈയിലെ വ്യാവസായിക ഉൽപ്പാദന വളർച്ച (Index of Industrial production) വിലയിരുത്തിപ്പെടുന്നത്.

ഖനനം, ഊര്‍ജം, നിര്‍മിതോല്‍പ്പാദനം തുടങ്ങിയ മേഖലകളിലെ മികച്ച മുന്നേറ്റമാണ് വ്യാവസായിക ഉല്‍പ്പാദന സൂചികയിലെ നേട്ടത്തിന് കാരണം. ഖനന രംഗത്ത് 19.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഊര്‍ജ മേഖലയിലെ നേട്ടം 11.1 ശതമാനമാണ്.

ALSO READ: IT Raid: രാജ്യതലസ്ഥാനത്ത് മാധ്യമസ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

പ്രാഥമിക ചരക്ക് ഉൽപ്പാദനത്തിൽ 12.4 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ മൂലധന വസ്തുക്കളുടെ ഉൽപ്പാദനം 29.5 ശതമാനം വർധനവ് രേഖപ്പെടുത്തി. ഇന്റർമീഡിയറ്റ് ചരക്ക് ഉൽപ്പാദനത്തിൽ 14.1 ശതമാനം വർധനയുണ്ടായി. നിർമാണ സാമ​ഗ്രികളുടെ ഉത്പാദനത്തിലും 11.6 ശതമാനം വളർച്ചയാണ് ഉണ്ടായത്.

കൊവിഡിന് മുൻപുള്ള വ്യാവസായിക വളർച്ചയെ അപേക്ഷിച്ച് നോക്കുമ്പോൾ ഇപ്പോഴുള്ള വളർച്ച കുറവാണ്. എന്നാൽ സാമ്പത്തിക രം​ഗം വീണ്ടെടുക്കപ്പെടുന്നതിന്റെ സൂചനകളായാണ് ഇതിനെ വിലയിരുത്തുന്നതെന്ന് സാമ്പത്തിക വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News