Indigo : പതിനാറാം വാർഷികത്തിൽ മധുരപ്പതിനാറ് ഓഫറുമായി ഇൻഡിഗോ

IndiGo Sweet 16 Special Offer : സ്വീറ്റ് 16 എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന ഓഫറിലൂടെ എല്ലാ ആഭ്യന്തര സർവീസുകൾക്കാണ് ഗുണം ലഭിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 3, 2022, 05:11 PM IST
  • സ്വീറ്റ് 16 എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന ഓഫറിലൂടെ കമ്പനിയുടെ എല്ലാ ആഭ്യന്തര സർവീസുകൾക്കാണ് ഗുണം ലഭിക്കുന്നത്.
  • ഇന്ന് ഓഗസ്റ്റ് മൂന്ന് മുതൽ ആരംഭിക്കുന്ന ഓഫർ നാളെ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് അവസാനിക്കും.
  • ഈ കാലയളവിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളുടെ വില ആരംഭിക്കുന്നത് 1616 രൂപയ്ക്കാണ്.
  • ഓഗസ്റ്റ് 18 മുതൽ 2023 ജൂലൈ 16 വരെയുള്ള കാലയളവിലുള്ള ടിക്കറ്റുകൾക്കാണ് ഓഫർ ബാധമാകുക.
Indigo : പതിനാറാം വാർഷികത്തിൽ മധുരപ്പതിനാറ് ഓഫറുമായി ഇൻഡിഗോ

IndiGo 'Sweet 16' Anniversary sale : ഇന്ത്യയിലെ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ തങ്ങളുടെ ആഭ്യന്തര സർവീസ് 16 വർഷം തികച്ചു. എവിയേഷൻ മേഖലയിൽ പതിനാറ് വയസ് തികയ്ക്കുന്നു ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി തങ്ങളുടെ ഉപഭോക്താക്കൾക്കായി മികച്ച ഓഫറാണ് മുന്നോട്ട് വെക്കുന്നത്. സ്വീറ്റ് 16 എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന ഓഫറിലൂടെ കമ്പനിയുടെ എല്ലാ ആഭ്യന്തര സർവീസുകൾക്കാണ് ഗുണം ലഭിക്കുന്നത്. 

ഇന്ന് ഓഗസ്റ്റ് മൂന്ന് മുതൽ ആരംഭിക്കുന്ന ഓഫർ നാളെ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് അവസാനിക്കും. ഈ കാലയളവിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളുടെ വില ആരംഭിക്കുന്നത് 1616 രൂപയ്ക്കാണ്. ഓഗസ്റ്റ് 18 മുതൽ 2023 ജൂലൈ 16 വരെയുള്ള കാലയളവിലുള്ള ടിക്കറ്റുകൾക്കാണ് ഓഫർ ബാധമാകുക. 

ALSO READ : നിയന്ത്രണം വിട്ട കാർ വിമാനത്തിനടുത്തേക്ക് പാഞ്ഞ് കയറി; അപകടം ഒഴിവായത് തലനാരിഴക്ക്

ഇതിന് പുറമെ വിമാനക്കമ്പനി മുന്നോട്ട് സേവനങ്ങൾക്ക് 25 ശതമാനം കിഴിവ് ലഭിക്കും. കൈ-ചിങ് കാർഡ് വഴിയെടുക്കുന്ന 6ഇ റിവാർഡുകൾക്കാണ് ഓഫർ ലഭിക്കുന്നത്. 1000 റിവാർഡ് പോയിന്റെ വരെയാണ് ലഭിക്കുന്നത്. ഒപ്പം എഎസ്ബിസി ക്രെഡിറ്റ് കാർഡുള്ളവർക്ക് 800 രൂപ വരെ 5 ശതമാനം അധികം കിഴിവ് ലഭിക്കുന്നതാണ്. ഏറ്റവും കുറഞ്ഞത് 3500 രൂപയുടെ ഇടപാട് നടത്തിയാൽ മാത്രമെ ഓഫർ ലഭ്യമാകൂ.

2006ലാണ് ഇൻഡിഗോ ഇന്ത്യയിൽ സർവീസ് ആരംഭിക്കുന്നത്. ഓഗസ്റ്റ് നാലിന് ന്യൂ ഡൽഹിയിൽ നിന്ന് ഇംഫാലിലേക്കാണ് വിമാനക്കമ്പനി ആദ്യ സർവീസ് നടത്തുന്നത്. ഇന്ത്യയിൽ ബജറ്റ് വിമാനക്കമ്പനി എന്ന പേരെടുത്ത ഇൻഡിഗോ ക്രമേണ എവിയേഷൻ മാർക്കറ്റിലെ ബഹുഭൂരിപക്ഷം ഓഹരി പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് അഞ്ച് വർഷത്തിന് ശേഷം 2011ൽ രാജ്യാന്തര സർവസീനും ഇൻഡിഗോ തുടക്കമിട്ടു. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ് ഇൻഡിഗോ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News