FasTag eKYC Update: നിങ്ങള്‍ സാധാരണയായി നാഷണല്‍ ഹൈവേകളില്‍ സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരാണ് എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്കുള്ളതാണ്. അതായത് ഫാസ്‌ടാഗ് സംബന്ധിച്ച നിര്‍ണ്ണായകമായ ഈ കാര്യം ജനുവരി 31 നകം നിര്‍വ്വഹിച്ചില്ല എങ്കില്‍ ഹൈവേകളില്‍ നിങ്ങളുടെ ഫാസ്‌ടാഗ് പ്രവർത്തനരഹിതമാകും എന്ന് മാത്രമല്ല യാത്രയ്ക്ക് തടസവും നേരിടാം.
Also Read: Akhilesh Yadav: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്‍റെ നിര്‍ണ്ണായക നീക്കം, ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
ഫാസ്‌ടാഗ് സംബന്ധിച്ച നിര്‍ണ്ണായകമായ ഒരു നിര്‍ദ്ദേശം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) അറിയിച്ചിരിയ്ക്കുകയാണ്. അതായത്, ഈ ഒരു കാര്യം ജനുവരി 31 നകം നിര്‍വ്വഹിച്ചില്ല എങ്കില്‍ മതിയായ ബാലൻസ് ഉള്ള സാഹചര്യത്തിലും നിങ്ങളുടെ ഫാസ്‌ടാഗ് പ്രവർത്തനരഹിതമാകും.
Also Read: Laughing Buddha: വീട്ടിലും ഓഫീസിലും ലാഫിംഗ് ബുദ്ധയെ വയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക, സമ്പത്ത് നിറയും!!
അതായത്, നിങ്ങളുടെ വാഹനങ്ങൾ ഹൈവേകളിൽ യാത്രയ്ക്ക് ഒരുങ്ങുകയാണ് എങ്കില്‍ ഒരു പ്രധാന കാര്യം ശ്രദ്ധിക്കുക, യാത്രയില്‍ അസൗകര്യം ഒഴിവാക്കാൻ, നിങ്ങളുടെ KYC എത്രയും വേഗം അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. കെവൈസി അപൂർണ്ണമായ എല്ലാ ഫാസ്‌റ്റാഗുകളും ജനുവരി 31 ന് ശേഷം ബാങ്കുകള്‍ നിര്‍ജ്ജീവമാക്കും എന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു.
ഒരു വാഹനവുമായി ഒന്നിലധികം ഫാസ്‌റ്റാഗുകള്‍ ബന്ധിപ്പിക്കുന്നതോ, അല്ലെങ്കില്‍ ഒന്നിലധികം വാഹനങ്ങള്‍ക്ക് ഒരൊറ്റ ഫാസ്‌റ്റാഗ് ഉപയോഗിക്കുന്നതോ തടയുക എന്ന ലക്ഷ്യത്തോടെയാണ് NHAI ഈ തീരുമാനം കൈക്കൊണ്ടിരിയ്ക്കുന്നത്.
ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് സുഖപ്രദമായ യാത്ര ഉറപ്പാക്കുന്നതിനും ടോള്‍ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഒരു വാഹനം ഒരു ഫാസ്‌റ്റാഗ് എന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്.
ഫാസ്‌റ്റാഗ് KYC ഓണ്‍ ലൈനായി എങ്ങിനെ നടപ്പാക്കാം? ഘട്ടം ഘട്ടമായുള്ള ഗൈഡ് ചുവടെ.. (Here is a step-by-step guide to update KYC FASTag)
- ബാങ്ക് ലിങ്ക് ചെയ്ത ഫാസ്ടാഗ് വെബ്സൈറ്റ് സന്ദർശിക്കുക.
- നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ലഭിച്ച OTP നൽകുക.
- My Profile വിഭാഗത്തിലേക്ക് പോയി KYC ടാബിൽ ക്ലിക്ക് ചെയ്യുക.
- മേല്‍വിലാസ തെളിവ് പോലുള്ള ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച ശേഷം, Submit ബട്ടൺ ക്ലിക്കുചെയ്യുക.
ഈ രീതിയിൽ, KYC പൂർത്തിയാകും. KYC പേജ് നിങ്ങളുടെ KYC സ്റ്റാറ്റസ് കാണിക്കും.
ഫാസ്‌ടാഗ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം? (How to check Fastag status?)
fastag.ihmcl.com സന്ദർശിച്ച് നിങ്ങൾക്ക് ഫാസ്ടാഗ് സ്റ്റാറ്റസ് പരിശോധിക്കാം.
വെബ് പേജ് തുറക്കുമ്പോൾ, വെബ്‌സൈറ്റിന്‍റെ മുകളിൽ വലതുവശത്ത് കാണുന്ന ലോഗിൻ ടാബിൽ ക്ലിക്ക് ചെയ്യണം.
ലോഗിൻ ചെയ്യാൻ, ഒടിപിക്കായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകണം.
ലോഗിൻ ചെയ്‌ത ശേഷം, ഡാഷ്‌ബോർഡിലെ My Profile വിഭാഗത്തിൽ ക്ലിക്കുചെയ്യുക.
My Profile വിഭാഗത്തിൽ, നിങ്ങളുടെ ഫാസ്ടാഗിന്‍റെ KYC സ്റ്റാറ്റസും രജിസ്ട്രേഷൻ പ്രക്രിയയിൽ സമർപ്പിച്ച പ്രൊഫൈൽ വിശദാംശങ്ങളും നിങ്ങൾ കണ്ടെത്തും.
നിങ്ങളുടെ ബാങ്കിന്‍റെ വെബ്‌സൈറ്റിലും ഇതുതന്നെ ചെയ്യാം.
FASTag KYC-യ്ക്ക് ആവശ്യമായ രേഖകൾ (Documents required for FASTag KYC)
വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
ഐഡന്‍റിറ്റി പ്രൂഫ്
വിലാസ തെളിവ്
ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ
പാസ്‌പോർട്ട്, വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ പാൻ കാർഡ് എന്നിവ ഐഡിക്കും വിലാസ തെളിവിനും ഉപയോഗിക്കാം.
ഫാസ്ടാഗിനെ കുറിച്ച്
ഹൈവേകളില്‍ യാത്ര ഏറെ സുഗമമാക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. ടോൾ പ്ലാസകളിൽ ടോൾ ടാക്സ് അടയ്ക്കുന്നത് ലളിതമാക്കുകയും ഹൈവേകളിൽ അതിവേഗം സഞ്ചരിക്കുന്ന വാഹനങ്ങളെ നിരീക്ഷിക്കുകയും ചെയ്യുന്ന ഒരു ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനമാണ് ഫാസ്ടാഗ്. ഇത് അനുബന്ധ അക്കൗണ്ടിൽ നിന്ന് ടോൾ തുക സ്വയമേവ ശേഖരിക്കുന്നു.
റേഡിയോ ഫ്രീക്വൻസി ഐഡന്‍റിഫിക്കേഷൻ (RFID) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫാസ്‌ടാഗ് പ്രവർത്തിക്കുന്നത്, യാത്രയ്ക്കിടയിലും ടോൾ ടാക്സ് പണം ശേഖരിക്കാൻ ഇത് സഹായിക്കുന്നു. ബാങ്ക് അക്കൗണ്ടുമായോ പ്രീപെയ്ഡ് കാർഡുമായോ ഇത് ലിങ്ക് ചെയ്‌തിരിക്കുന്നു. ഫാസ്ടാഗ് സിസ്റ്റത്തിൽ, കാറിന്‍റെ വിൻഡ്ഷീൽഡിൽ ഒരു കോഡ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, അത് എല്ലാ ടോൾ പ്ലാസയിലും സ്ഥാപിച്ചിരിയ്ക്കുന്ന ഒരു സ്കാനർ വായിക്കുന്നു. സ്കാനർ കോഡ് വിജയകരമായി വായിച്ചുകഴിഞ്ഞാൽ, അത് ബൂം ബാരിയർ തുറന്ന് വാഹനത്തെ കടന്നുപോകാൻ അനുവദിക്കുന്നു. ഒപ്പം ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിൽ നിന്നോ പ്രീപെയ്ഡ് കാർഡിൽ നിന്നോ ഉചിതമായ ടോൾ തുക കുറയ്ക്കുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.