കുടുംബ സ്വത്ത് വീതം വയ്ക്കുന്നത് പല വീടുകളിലും വലിയ തര്‍ക്കങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും നിയമനടപടികളിലേക്കും എല്ലാം നീങ്ങാറുണ്ട്. അതുവരെ ഒരുമിച്ച് നിന്നിരുന്ന സഹോദരങ്ങള്‍ ഒറ്റ ദിവസം കൊണ്ട് ശത്രുക്കളായി മാറും. പലയിടത്തും വീട്ടിലെ സ്ത്രീകള്‍ക്ക് ഏറ്റവും ചെറിയ ഓഹരിയോ അല്ലെങ്കില്‍ ഒന്നും കൊടുക്കാതേയും ഇരിക്കും. ഇതെല്ലാം നിയമത്തിന് അതീതമായി, വ്യക്തിപരമായി നടത്തുന്ന കാര്യങ്ങളാണ്. എന്ന് കൃത്യമായ വില്‍ പത്രം എഴുതപ്പെട്ടിട്ടില്ലെങ്കില്‍ കുടുംബ സ്വത്ത് വീതം വയ്ക്കുന്നതിന് കൃത്യമായ നിയമ രീതികളുണ്ട്. അത് പല മതങ്ങളിലും വ്യത്യസ്തമാണ്.
ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം ആണ് ഹിന്ദു മത വിശ്വാസികളുടെ കാര്യത്തില്‍ പാരമ്പര്യ സ്വത്ത് ഭാഗം വയ്ക്കുന്നതിനായി പിന്തുടരേണ്ടത്. ഇത് പ്രകാരം, പിന്തുടര്‍ച്ചാവകാശികളെ പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. വില്‍പത്രം എഴുതാതെ ഭര്‍ത്താവ് മരണപ്പെട്ടാല്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കും എല്ലാം തുല്യ അവകാശമാണ് സ്വത്തിലുണ്ടാവുക. ഭാര്യ മരിക്കുകയാണെങ്കില്‍ ഭര്‍ത്താവിനും മക്കള്‍ക്കും സ്വത്തില്‍ തുല്യ അവകാശം ഉണ്ടാകും.
പിന്തുടര്‍ച്ചാവകാശ നിയമം പല മതങ്ങളിലും പല രീതിയില്‍ ആണ്. അതുകൊണ്ട് തന്നെ മത പരിവര്‍ത്തനം നടത്തിയാല്‍ ആ വ്യക്തിയ്ക്ക് സ്വത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും അവകാശമുണ്ടോ എന്ന ചോദ്യം പലപ്പോഴായി ഉണ്ടാകാറുണ്ട്. മതപരിവര്‍ത്തനം നടത്തുന്നതോ, മതംമാറി വിവാഹം കഴിക്കുന്നതോ ഇന്ത്യന്‍ ഭരണഘടന പ്രകാരം ഒരു പ്രശ്‌നവും അല്ല.
ഇതേ നിലപാട് തന്നെയാണ് പിന്തുടര്‍ച്ചാവകാശ നിയമത്തിലും ഉള്ളത്. പിതാവിന്റെ മരണശേഷം മാതാവിനും മക്കള്‍ക്കും സ്വത്തില്‍ തുല്യ അവകാശം തന്നെയാണ് ഉണ്ടാവുക. ഇതില്‍ ആരെങ്കിലും പിന്നീട് മതം മാറിയതുകൊണ്ട് അവരുടെ പിന്തുടര്‍ച്ചാവകാശത്തില്‍ ഒരു മാറ്റവും ഉണ്ടാവില്ല. മാതാവും രണ്ട് മക്കളും ആണ് ഉള്ളതെങ്കില്‍ സ്വത്ത് മൂന്നായി ഭാഗിക്കണം എന്നാണ് നിയമം പറയുന്നത്. ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമത്തിന്റെ സെക്ഷന്‍ 26 പ്രകാരം ആണിത്.
എന്നാല്‍ ഇത് ക്ലാസ്സ് ഒന്നില്‍ പെടുന്ന ബന്ധുക്കള്‍ക്ക് മാത്രം ബാധകമായ ഒന്നാണ്. മതംമാറി പോയ ആളുടെ കുട്ടികളുടെ കാര്യത്തില്‍ ഇത് ബാധകമായിരിക്കില്ല. അന്തരാവകാശം കൈമാറുന്ന സമയത്ത് അവര്‍ ഹിന്ദുക്കളാണെങ്കില്‍ മാത്രമേ അവര്‍ക്ക് സ്വത്തില്‍ അവകാശമുണ്ടാവുകയുള്ളു. അല്ലാത്തപക്ഷം അവര്‍ സ്വത്തവകാശത്തിന് അയോഗ്യരാണ്. ചുരുക്കിപ്പറഞ്ഞാല്‍, മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് സ്വത്തവകാശം നഷ്ടമാകുന്നില്ലെങ്കിലും അവരുടെ ഹിന്ദു ഇതര പിന്‍ഗാമികള്‍ക്ക് ഹിന്ദു പൂര്‍വ്വിക സ്വത്തില്‍ അവകാശം ലഭിക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.