Fake Currency: 500 രൂപ നോട്ടിനെ കുറിച്ച് സർക്കാർ പുറത്തുവിട്ടു സുപ്രധാന വിവരങ്ങൾ!

Indian Currency: 500 രൂപ നോട്ടുമായി ബന്ധപ്പെട്ട് വൈറലാകുന്ന സന്ദേശത്തെ കുറിച്ച് സർക്കാർ സുപ്രധാന വിവരം നൽകിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാജ നോട്ടുകളും യഥാർത്ഥ നോട്ടുകളും എങ്ങനെ തിരിച്ചറിയാമെന്ന് നമുക്ക് മനസിലാകും.

Written by - Ajitha Kumari | Last Updated : Dec 15, 2022, 01:11 PM IST
  • വ്യാജ നോട്ടുകളും യഥാർത്ഥ നോട്ടുകളും എങ്ങനെ തിരിച്ചറിയാം
  • സുപ്രധാന വിവരങ്ങളാണ് സർക്കാർ നൽകിയിരിക്കുന്നത്
Fake Currency: 500 രൂപ നോട്ടിനെ കുറിച്ച് സർക്കാർ പുറത്തുവിട്ടു സുപ്രധാന വിവരങ്ങൾ!

Fake Currency: അടുത്തിടെയായി സോഷ്യൽ മീഡിയയിൽ 500ന്റെ നോട്ടുമായി ബന്ധപ്പെട്ട ഒരു സന്ദേശം വൈറലാകുകയാണ്. കറൻസി നോട്ടിൽ കാണുന്ന പച്ചവരകൾ അഥവാ ഗ്രീൻ സ്ട്രിപ്പ് സംബന്ധിച്ചുള്ള പോസ്റ്റാണിത്. ഈ സന്ദേശത്തിൽ പറയുന്നത് 500 ന്റെ ചില നോട്ടുകൾ വ്യാജമാണെന്നാണ്. അതായത് റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പിന് സമീപമല്ലാതെ ഈ പച്ചവരകൾ മഹാത്മാഗാന്ധിയുടെ ചിത്രത്തിനടുത്തായാണ് കാണുന്നതെങ്കിൽ അത്തരം 500 രൂപ നോട്ടുകൾ വ്യാജമാണെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്.  എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴിതാ PIB സുപ്രധാന വിവരം നൽകിയിട്ടുണ്ട്.   ഇത് അനുസരിച്ച്  രണ്ട് തരത്തിലുള്ള നോട്ടുകളും സാധുവാണെന്ന് പറയുന്നത്.

Also Read: Bond Insurance: രാജ്യത്ത് പുതിയ ഇൻഷുറൻസ് ബോണ്ട് ഉടൻ വരും, പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി

ഇക്കാര്യം പിഐബി തങ്ങളുടെ ട്വിറ്ററിലൂടെ അറിയിച്ചത്. ആർ‌ബി‌ഐയുടെ അഭിപ്രായത്തിൽ ആർ‌ബി‌ഐ ഗവർണറുടെ ഒപ്പിന് സമീപമുള്ള പച്ച വരയോ അല്ലെങ്കിൽ ഗാന്ധിജിയുടെ ചിത്രത്തിന് സമീപമുള്ളതോ ആയാലും ശരി ഈ രണ്ടു തരം നോട്ടുകളും സാധുതയുള്ളതാണെന്നാണ് പിഐബി ട്വിറ്ററിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.  ഇതിലൂടെ ഗവൺമെന്റിന്റെ ഔദ്യോഗിക വസ്‌തുത പരിശോധിക്കുന്ന PIB Fact Checker ഇത്തരം വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പിഐബി ട്വീറ്റിൽ നോട്ടിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

 

500 രൂപ നോട്ടിലെ അടയാളങ്ങൾ അറിയാം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (Reserve Bank of India) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  500 രൂപയുടെ നോട്ടിൽ മഹാത്മാഗാന്ധിയുടെ ചിത്രവും ആർബിഐ ഗവർണറുടെ ഒപ്പും ഉണ്ടെന്നാണ്.  നോട്ടിന്റെ പുറകു വശത്ത് ചെങ്കോട്ടയുടെ ചിത്രമുണ്ട്.

500ന്റെ വ്യാജ നോട്ട് എങ്ങനെ തിരിച്ചറിയാം (How to identify fake 500 note)

ആർബിഐ പറയുന്നതനുസരിച്ച്, 500 രൂപയുടെ ലിൻസീഡ് നോട്ടിന് ചില നിശ്ചിത സവിശേഷതകളുണ്ട്. ഏതെങ്കിലും 500 രൂപയുടെ കറൻസിയിൽ ഈ സവിശേഷതകളിൽ ഏതെങ്കിലും ഒന്ന് ഉണ്ടെങ്കിൽ, അത് വ്യാജമാകാം. അത്തരമൊരു സാഹചര്യത്തിൽ, ഈ സവിശേഷതകളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം. ഈ സവിശേഷതകളെ കുറിച്ച് നമുക്ക് നോക്കാം-

1. നോട്ടിന്റെ എതിർവശത്ത് താഴെ ഇടതു വശത്തായി '500' എന്ന് അക്കത്തിൽ എഴുതിയിട്ടുണ്ടാകും
2. ചിത്രത്തിൽ 500 എന്ന് എഴുതിയിരിക്കുന്നത് തെളിഞ്ഞു കാണാനാകും. 
3. നോട്ടിൽ 500 എന്ന് ദേവനാഗരിയിൽ ;ലംബമായിട്ടാണ് എഴുതിയിരിക്കുന്നത്.
4. നോട്ടിന്റെ മധ്യത്തിലാണ് മഹാത്മാഗാന്ധിയുടെ ചിത്രം അച്ചടിച്ചിരിക്കുന്നത്. 
5. 'भारत', 'ഇന്ത്യ' എന്നീ മൈക്കോ അക്ഷരങ്ങൾ മഹാത്മാഗാന്ധിയുടെ  ചിത്രത്തിൽ ചരിച്ച് കൊടുത്തിരിക്കും. 
6. 'भारत' എന്നും 'ആർബിഐ' എന്നും എഴുതിയ കളർ ഷിഫ്റ്റ് വിൻഡോസ് സെക്യൂരിറ്റി ത്രെഡ് ഗാന്ധിജിയുടെ ഛായാചിത്രത്തിന് തൊട്ടടുത്തായി കാണാനാകും. നോട്ട് ചരിച്ചാൽ ത്രെഡിന്റെ നിറം പച്ചയിൽ നിന്നും നീലയായി മാറും.  
7. ഗവർണറുടെ ഒപ്പിന്റെയും മഹാത്മാഗാന്ധിയുടെ ഫോട്ടോയുടെയും വലതുവശത്ത് ആർബിഐ ലോഗോ ഉണ്ടായിരിക്കണം.
8. മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ വാട്ടർമാർക്ക് കാണാൻ കഴിയും. 
9. നോട്ടിന്റെ മുകളിൽ ഇടതുവശത്തും താഴെ വലതുവശത്തും ആരോഹണ ഫോണ്ടിൽ അക്കങ്ങളുള്ള നമ്പർ പാനലും കാണാം.
10. നോട്ടിന്റെ താഴെ വലതുവശത്ത് '₹ 500' എന്ന് നിറം മാറുന്ന തരത്തിൽ (പച്ചയിൽ നിന്നും നിലയിലേക്ക്) അച്ചടിച്ചിട്ടുണ്ട്.
11. വലതുവശത്ത് അശോകസ്തംഭത്തിന്റെ ചിഹ്നം ഉണ്ട്.
12. കാഴ്ചയില്ലാത്തവർക്കായി മഹാത്മാഗാന്ധി ഛായാചിത്രം (4), അശോക പില്ലർ ചിഹ്നം (11) വലതുവശത്ത് 500 എന്ന് ചെറിയ അക്കത്തിൽ വൃത്താകൃതിയിൽ അച്ചടിച്ചിരിക്കും. ഇടത്, വലത് വശങ്ങളിൽ അഞ്ച് കോണിലായി ബ്ലീഡ് ലൈനുകലും ഉണ്ടായിരിക്കും.
13. നോട്ടിന്റെ പുറകിൽ ഇടതുവശത്ത് നോട്ട് അച്ചടി വർഷം
14. സ്വച്ഛ് ഭാരത് ലോഗോയും മുദ്രാവാക്യവും കാണാം
15. പുറകുവശത്ത് മധ്യഭാഗത്തിലായി വിവിധ ഭാഷകളിൽ 500 രൂപയെന്ന് അച്ചടിച്ചിട്ടുണ്ടാകും.
16. ചെങ്കോട്ടയുടെ ചിത്രവും കാണാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News