PM Kisan Yojana: പിഎം കിസാൻ യോജനയുടെ 11-ാം ഗഡു എന്ന് ലഭിക്കും? അറിയാം വിശദ വിവരങ്ങൾ

PM Kisan 11th Installment: പിഎം കിസാൻ യോജനയുടെ ഗുണഭോക്താക്കൾക്ക് ഒരു പ്രധാന വാർത്തയുണ്ട്. പിഎം കിസാന്റെ 11-ാം ഗഡു (PM Kisan 11 th Installment) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ പുറത്തിറക്കാൻ പോകുകയാണ് 

Written by - Ajitha Kumari | Last Updated : Mar 7, 2022, 02:36 PM IST
  • പിഎം കിസാന്റെ പതിനൊന്നാം ഗഡു ഏപ്രിലിൽ പുറത്തിറങ്ങും
  • ഗുണഭോക്താക്കൾ e-KYC പൂർത്തിയാക്കേണ്ടത് നിർബന്ധമാണ്
  • ഇ-കെവൈസി പൂർത്തിയാക്കാൻ ഈ ഘട്ടങ്ങൾ പാലിക്കണം
PM Kisan Yojana: പിഎം കിസാൻ യോജനയുടെ 11-ാം ഗഡു എന്ന് ലഭിക്കും? അറിയാം വിശദ വിവരങ്ങൾ

ന്യൂഡൽഹി: PM Kisan 11th Installment Update: പ്രധാനമന്ത്രി കിസാൻ യോജനയുടെ ഗുണഭോക്താക്കളായ കർഷകർക്ക് ഒരു പ്രധാന വാർത്തയുണ്ട്.  അതായത്  പിഎം കിസാന്റെ 11-ാം ഗഡു (PM Kisan 10th Installment Released) പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കാൻ പോകുന്നു. ഇനി നിങ്ങളും ഈ സ്കീമിൽ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ പേര്  ലിസ്റ്റിൽ ഉണ്ടോയെന്ന് ഉടൻ പരിശോധിക്കണം. 

11-ാം ഗഡു എപ്പോൾ വരും? (When will the 11th installment money come?)

പിഎം കിസാൻ പദ്ധതി പ്രകാരം കർഷകർക്ക് ആദ്യ ഗഡു ലഭിക്കുന്നത് ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെയാണ്. അതുപോലെ രണ്ടാം ഗഡു ആഗസ്റ്റ് 1 നും നവംബർ 30 ന്  ഇടയിലും മൂന്നാം ഗഡു ഡിസംബർ ഒന്നിനും മാർച്ച് 31 നുമിടയിലുമാണ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നത്. അതനുസരിച്ച് നോക്കിയാൽ ഏപ്രിൽ ആദ്യത്തോടെ കർഷകരുടെ അക്കൗണ്ടിലേക്ക് 11-ാം ഗഡുവിന്റെ പണം എത്തും.

Also Read: 7th Pay Commission: സന്തോഷ വാർത്ത! ഹോളിക്ക് മുമ്പ് ജീവനക്കാർക്ക് കിട്ടി അടിപൊളി സമ്മാനം, ക്ഷാമബത്തയിൽ 11% വർധനവ്

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഹെൽപ്പ് ലൈൻ നമ്പർ (Helpline number of PM Kisan Samman Nidhi Yojana)

പിഎം കിസാൻ പദ്ധതിയെ കുറിച്ചുള്ള കാര്യങ്ങൾ അന്വേഷിക്കുന്നതിനോ പരാതി പറയുന്നതിനോ  നിങ്ങൾക്ക് പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ ഹെൽപ്‌ലൈൻ നമ്പറായ 155261 ലേക്കോ അല്ലെങ്കിൽ ടോൾ ഫ്രീ നമ്പറായ 1800115526 ലേക്കോ അതുമല്ലെങ്കിൽ നിങ്ങൾക്ക് 011-23381092 എന്ന നമ്പറിലേക്കും ബന്ധപ്പെടാം.  ഇത് കൂടാതെ ഇ-മെയിൽ ഐഡിയിലും (pmkisan-ict@gov.in) നിങ്ങൾക്ക് നിങ്ങളുടെ പരാതി മെയിൽ ചെയ്യാം. എന്നാൽ നിങ്ങൾ ഇതുവരെ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാത്ത  കർഷകരാണെങ്കിൽ pmkisan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യണം. ഇത് കൂടാതെ രജിസ്റ്റർ ചെയ്തിരിക്കുന്നവർക്ക് നിങ്ങളുടെ ഇൻസ്‌റ്റാൾമെന്റിന്റെ അവസ്ഥ ഇപ്പോൾ എങ്ങനെയാണെന്നും പരിശോധിക്കാം.  അതെങ്ങനെയെന്ന് നമുക്ക് സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയി നോക്കാം.

Also Read: PM Kisan: നിയമങ്ങളിൽ മാറ്റം! ഈ രേഖയില്ലാതെ ഇനിപണം ലഭിക്കില്ല

പട്ടികയിൽ നിങ്ങളുടെ പേര് ഇതുപോലെ പരിശോധിക്കാം (Check your name in the list like this)

1. ഇതിനായി നിങ്ങൾ ആദ്യം ചെയ്യണ്ടത് പ്രധാനമന്ത്രി കിസാൻ യോജനയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://pmkisan.gov.in-ലേക്ക് പോകുക എന്നതാണ്.
2. ശേഷം ഹോംപേജിൽ Farmers Corner എന്ന ഓപ്ഷൻ കാണാം.
3. Farmers Corner വിഭാഗത്തിനുള്ളിൽ Beneficiaries List എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
4. ശേഷം നിങ്ങൾക്ക് ഡ്രോപ്പ് ഡൗൺ ലിസ്റ്റിൽ നിന്ന് സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, വില്ലേജ് എന്നിവ തിരഞ്ഞെടുക്കാം.
5. ശേഷം നിങ്ങൾ 'Get Report' ൽ ക്ലിക്ക് ചെയ്യുമ്പോൾ ഗുണഭോക്താക്കളുടെ പൂർണ്ണമായ ലിസ്റ്റ് നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയും. അതിൽ നിങ്ങൾക്ക് നിങ്ങളുടെ പേര് പരിശോധിക്കാൻ കഴിയും.

Also Read: Budget 2022: കർഷകർക്ക് സന്തോഷവാർത്ത! ബജറ്റിൽ PM Kisan തുകയിൽ വർദ്ധനവുണ്ടായേക്കും

നിങ്ങളുടെ ഇൻസ്‌റ്റാൾമെന്റ് നില പരിശോധിക്കുക (Check Your Installment Status)

1. നിങ്ങളുടെ ഇൻസ്‌റ്റാൾമെന്റിന്റെ സ്റ്റാറ്റസ് അറിയുന്നതിന് നിങ്ങൾ ആദ്യം പിഎം കിസാന്റെ വെബ്‌സൈറ്റിലേക്ക് പോകണം.
2. ഇവിടെ വലതുവശത്തുള്ള ഫാർമേഴ്സ് കോർണറിൽ (Farmers Corner) ക്ലിക്ക് ചെയ്ത ശേഷം നിങ്ങൾ Beneficiary Status എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.
4. ഒരു പുതിയ പേജ് തുറന്നുവരും
5. ഇവിടെ ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകുക
6. ഇതിന് ശേഷം നിങ്ങളുടെ സ്റ്റാറ്റസിനെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News