Gold Rate Today January 15, 2024: സ്വർണവില വീണ്ടും കുതിയ്ക്കുന്നു, ഇന്നത്തെ നിരക്ക് അറിയാം

Gold Rate Today January 15: സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം ഉണ്ടാകുന്നുണ്ട് എങ്കിലും സാമാന്യ നിരക്കില്‍ നിന്നും വളരെ ഉയര്‍ന്നു തന്നെയാണ് സ്വര്‍ണവില നിലകൊള്ളുന്നത്. സ്വര്‍ണ വിപണി പരിശോധിച്ചാല്‍ ഡിസംബർ 18 മുതൽ വില കുറഞ്ഞിട്ടില്ല. 46,000 ത്തിന് മുകളിലാണ്  സ്വർണവില. 

Written by - Zee Malayalam News Desk | Last Updated : Jan 15, 2024, 12:51 PM IST
  • സ്വര്‍ണത്തിന് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 47,000 രൂപയാണ്. പിന്നീട് കുറഞ്ഞ് 46,080 രൂപ വരെ എത്തിയിരുന്നു. ഈ മാസം 11നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില
Gold Rate Today January 15, 2024: സ്വർണവില വീണ്ടും കുതിയ്ക്കുന്നു, ഇന്നത്തെ നിരക്ക് അറിയാം

Gold Rate Today January 15, 2024: പുതുവര്‍ഷം ആരംഭിച്ചതോടെ സ്വര്‍ണവിലയിലും ഉണര്‍വ്വ് ആണ് കാണുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഇപ്പോള്‍  നിരക്ക് വീണ്ടും കുതിയ്ക്കുകയാണ്. 

Also Read:  Delhi Weather: ഡൽഹിയിൽ അതിശൈത്യം തുടരുന്നു; നൂറിലധികം വിമാനങ്ങൾ വൈകി, എൺപതോളം വിമാനങ്ങൾ റദ്ദാക്കി

കഴിഞ്ഞ ആഴ്ച സ്വര്‍ണവിലയില്‍ നേരിയ കുറവ് കണ്ടിരുന്നു. എന്നാല്‍, വാരാന്ത്യത്തോടെ വിപണി കുതിച്ചു.  ഈ ആഴ്ചയുടെ ആദ്യ ദിനത്തിലും വില കുതിക്കുകയാണ്. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്‌  ഉണ്ടായേക്കും എന്നാണ് വിലയിരുത്തല്‍. 

Also Read:  Makar Sankranti 2024: മകരസംക്രാന്തി ദിനത്തിൽ കറുത്ത എള്ളിനുള്ള പ്രാധാന്യം എന്താണ്? 
 
സ്വര്‍ണത്തിന് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 47,000 രൂപയാണ്. പിന്നീട് കുറഞ്ഞ് 46,080 രൂപ വരെ എത്തിയിരുന്നു. ഈ മാസം 11നായിരുന്നു ഈ മാസത്തെ ഏറ്റവും  കുറഞ്ഞ വില. എന്നാല്‍ പിന്നീട് ഘട്ടങ്ങളായി സ്വര്‍ണവില വര്‍ദ്ധിക്കുകയാണ്.  

ഇന്ന് വിപണി ആരംഭിച്ചതേ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5815 രൂപയായി. ഒരു പവൻ സ്വർണത്തിന്‍റെ വില 46520 രൂപയിലുമെത്തി.  

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം ഉണ്ടാകുന്നുണ്ട് എങ്കിലും സാമാന്യ നിരക്കില്‍ നിന്നും വളരെ ഉയര്‍ന്നു തന്നെയാണ് സ്വര്‍ണവില നിലകൊള്ളുന്നത്. സ്വര്‍ണ വിപണി പരിശോധിച്ചാല്‍ ഡിസംബർ 18 മുതൽ വില കുറഞ്ഞിട്ടില്ല. 46,000 ത്തിന് മുകളിലാണ്  സ്വർണവില. 
 
അതേസമയം, ഉപയോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ പറ്റിയ ഉചിതമായ സമയമാണ് ഇത് എന്നാണ് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കാരണം, സ്വര്‍ണത്തിന് കൂടുതൽ വില ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. സ്വര്‍ണവില ഇനിയും കൂടാനാണ് സാധ്യത. അന്തരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയരുന്നത് വിപണിയെ ആശങ്കയിലാക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.

അന്തരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില  ഓരോ ദിവസവും നേരിയ തോതില്‍ ഉയരുന്നുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് ബാരലിന് 73 ഡോളറായിരുന്ന ബ്രെന്‍റ്  ക്രൂഡ് ഇപ്പോള്‍ 78 ഡോളറിന് മുകളില്‍ എത്തിയിരിയ്ക്കുകയാണ്. ചെങ്കടലിലെ പ്രതിസന്ധി മൂലം ഇനിയും വില വര്‍ദ്ധിക്കാം. വിപണിയിലെ ഈ ആശങ്ക നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിച്ചേക്കും. സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുമ്പോള്‍ വില സ്വാഭാവികമായി വര്‍ദ്ധിക്കും. 

അതേസമയം, ഡോളറിന്‍റെ മൂല്യം 102 ന് മുകളില്‍ നില്‍ക്കുകയാണ്. ഡോളര്‍ കുതിച്ചാല്‍ സ്വര്‍ണവില കുറയും. 102.39 എന്ന നിരക്കിലാണ് ഡോളര്‍. ഡോളറിനെതിരെ 82.88 എന്ന നിരക്കിലാണ് ഇന്ത്യന്‍ രൂപ നിലകൊള്ളുന്നത്.    

ഹമാസ്- ഇസ്രയേല്‍ യുദ്ധം, ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ഘടകങ്ങളാണ് സ്വര്‍ണവില ഉയരാന്‍ കാരണമായി പറയപ്പെടുന്നത്‌. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതാണ് വില വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News