Gold Rate Today : വില വർധനയോടെ ജൂലൈയിലെ സ്വർണവ്യാപാരം; ഇന്നത്തെ വില പരിശോധിക്കാം

Gold Rate Today Kerala : ചാഞ്ചത്തോടെ ആരംഭിച്ച ജൂൺ മാസത്തിലെ സ്വർണവില അവസാനമെത്തിയതോടെ വില ഇടിയുകയായിരുന്നു  

Written by - Zee Malayalam News Desk | Last Updated : Jul 1, 2023, 03:02 PM IST
  • ഗ്രാമിന് 20 രൂപയാണ് വർധിച്ചത്
  • പവന് 160 രൂപ ഉയർന്നു
  • ജൂൺ മാസത്തിൽ സ്വർണവില ഇടിഞ്ഞിരുന്നു
  • വെള്ളി വിലയും ഇന്ന് കൂടി
Gold Rate Today : വില വർധനയോടെ ജൂലൈയിലെ സ്വർണവ്യാപാരം; ഇന്നത്തെ വില പരിശോധിക്കാം

Kerala Gold Price : വില വർധനയോടെ ജൂലൈ മാസത്തിലെ സ്വർണവ്യാപാരത്തിന് തുടക്കം. ജൂൺ മാസം അവസാനം സ്വർണവില ഇടിയുകായായിരുന്നെങ്കിലും അവസാന ദിവസങ്ങളിൽ വില വർധിക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇന്ന് ജൂലൈ ഒന്നാം തീയതി സ്വർണവില ഉയർന്നരിക്കുന്നത്. ഇന്ന് ജൂലൈ ഒന്നിന് ഒരു ഗ്രം സ്വർണത്തിന് 20 രൂപയാണ് വർധിച്ചത്. പവന് കൂടിയത് 160 രൂപയാണ്. അതായത് ഒരു ഗ്രാം സ്വർണത്തിന് 5415 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്. പവന് 43,320 രൂപയും.

ജൂലൈ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

ജൂലൈ 1 - 43,320

ALSO READ : Gold Rate : 42,000ത്തിലേക്കെത്തിയില്ല; സ്വർണവില ഇന്ന് കൂടി

ഏപ്രിൽ മാസത്തിന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കാണ് ജൂണിൽ രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സ്വർണവില ഏറ്റവു കുറഞ്ഞ നിരക്കായിരുന്നു ജൂണിൽ രേഖപ്പെടുത്തിയിരുന്നത്. 44,000 ത്തിൽ നിന്നും 43,000ത്തിലേക്ക് സ്വർണവില താഴ്ന്നണ് ജൂൺ മാസത്തിലെ സ്വർണവ്യാപാരം പുരോഗമിച്ചത്. അതേസമയം ജൂലൈ മാസത്തിലും സ്വർണവില വലിയതോതിൽ വർധനയ്ക്ക് സാധ്യതയില്ലെന്നാണ് നിഗമനങ്ങൾ.

അതേസമയം വെള്ളി വിലയും ഇന്ന് വർധിച്ചു. ഗ്രാമിന് 90 പൈസ് ആണ് ഉയർന്നത്. ഒരു പവൻ വെള്ളിക്ക് 7.20 രൂപയും കൂടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News