Gold Rate Today : സ്വർണവില വീണ്ടും ഇടിഞ്ഞു; കഴിഞ്ഞ രണ്ടാഴ്ചയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്

Kerala Gold Rate Today January 4th 2024 : ഇത് തുടർച്ചയായി രണ്ടാം ദിവസമാണ് സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്

Written by - Jenish Thomas | Last Updated : Jan 4, 2024, 02:45 PM IST
  • ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 40 രൂപയാണ് കുറഞ്ഞത്.
  • പവന് ഇടിഞ്ഞത് 320 രൂപയാണ്.
  • ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,810 രൂപയാണ്.
  • പവന്റെ വില 46,480 രൂപയാണ്.
Gold Rate Today : സ്വർണവില വീണ്ടും ഇടിഞ്ഞു; കഴിഞ്ഞ രണ്ടാഴ്ചയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്

Keral Gold Price Today 04.01.24 : 2024ൽ സ്വർണവിലയിൽ ആശ്വാസം കണ്ടെത്താമെന്ന് പ്രതീക്ഷ നൽകി കൊണ്ട് ഇന്നും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് 40 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസവും സ്വർണത്തിന്റെ വില ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഡിസംബർ മാസത്തിൽ റെക്കോർഡിട്ട് കുത്തനെ ഉയർന്ന സ്വർണവിലയിൽ നിന്നും ഈ മാസം അൽപം ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊന്ന് വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർ. 

ഇന്നത്തെ സ്വർണവില

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 40 രൂപയാണ് കുറഞ്ഞത്. പവന് ഇടിഞ്ഞത് 320 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,810 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 46,480 രൂപയാണ്.

ALSO READ : Gold Rate Today : 2024ലെ ആദ്യ വില ഇടിവ്; സ്വർണവില തിരികെ 46,000ത്തിൽ

ജനുവരി മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

ജനുവരി 1- 46,840 രൂപ 

ജനുവരി 2 - 47,000 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)

ജനുവരി 3 - 46,800 രൂപ 

ജനുവരി 4 - 46,480 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.

സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയും ഇന്ന് ഇടവ് രേഖപ്പെടുത്തി. രണ്ട് രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 78 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News